Thursday, March 19, 2020

ഹരി: ശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു
സൂര്യാദി സർവ്വഗ്രഹേഭ്യോ നമഃ
ശ്രീ ഗുരുഭ്യോ നമഃ

മൂർത്തിത്വേ പരികല്പിത: ശശ ഭ്റുതോ
വർ ത്മാfപുനർജന്മനാ -
മാത്മേത്യാത്മവിദാം ക്രതുശ്ച യജതാം ഭർത്താമരജ്യോതിഷാം.
ലോകാനാം പ്രളയോദയ സ്ഥിതി വിഭുശ്ചാനേകധാ യഃ ശ്രുതൗ,
വാചം നസ്സ ദധാതു നൈക കിരണ
സ്ത്രൈലോക്യ ദീപോ രവിഃ

ചന്ദ്രന്റെ പ്രകാശത്വത്തിന് കാരണഭൂതനും ,അർച്ചിരാതി മാർഗ്ഗങ്ങളിലൂടെ മോക്ഷത്തിലേക്ക് പോകുന്നവർക്ക് മാർഗവും, ആത്മജ്ഞാനികൾക്ക് ആത്മസ്വരൂപനും, കർമ്മകാണ്ഡത്തിൽ നിഷ്ണാ തന്മാർക്ക് യജ്ഞരൂപനും, ദേവന്മാരുടെയും, ഗ്രഹങ്ങളുടെയും ഭരണകർത്താവും, ലോകങ്ങളുടെയെല്ലാം സൃഷ്ടിസ്ഥിതി സംഹാര കർത്താവും, വേദങ്ങളിൽ വിവിധ പ്രകാരത്തിൽ പ്രകീർത്തിക്കപ്പെട്ടവനും, മൂന്നു ലോകങ്ങളെയും പ്രകാശിപ്പിക്കുന്നവനും, അനേകകിരണനുമായ സുര്യ ഭഗവാൻ ഞങ്ങൾക്ക് ത്രികാലജ്ഞാനത്തോടു കൂടിയ വാക്കിനെ തരേണമ

ആർക്കാണ് സൂര്യൻ മൂർത്തിത്വം കൊടുക്കുന്നത്? ശശഭൃത്തിന്. ശശഭൃത്ത് = ചന്ദ്രൻ
സുര്യന്റെ നിഴൽ ചന്ദ്രനിൽ തട്ടുമ്പോഴാണ് ചന്ദ്രന് ആകൃതി ഉണ്ടാക്കുന്നത്. ( എല്ലാവരും കാണുന്നത് )
പ്രളയോദയസ്ഥിതി വിഭു: എന്നാൽ ,പ്രളയം = സംഹാരം
ഉദയം = സൃഷ്ടി
സ്ഥിതി = രക്ഷ
( ഭൂതം, വർത്തമാനം, ഭാവി)
സത്വരജസ്തമോഗുണങ്ങളെ സ്വീകരിച്ച് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ ഭാവത്തിൽ ലോകങ്ങളുടെ സൃഷ്ടിസ്ഥിതി സംഹാരങ്ങൾ ചെയ്യുന്നു എന്നർത്ഥം.

വെള്ളവും വെളിച്ചവും നൽകുന്നു സൂര്യൻ. ഒരു പുൽക്കൊടി മുളയ്ക്കണമെങ്കിലും വൃക്ഷലതാതികളുടെ വളർച്ചയ്ക്കും നാശത്തിനും മഴയായും വെയിലായും പ്രകൃതിയെ പുണരാനും കാരണക്കാരൻ സൂര്യൻ.

കറുത്തവാവിൽ നാൾ സൂര്യ മണ്ഡലത്തിൻ്റെ കീഴിലുള്ള ചന്ദ്ര മണ്ഡലത്തിൻ്റെ ഊർദ്ധ ഭാഗങ്ങളിൽ സൂര്യരശ്മികൾ തട്ടുന്നു. ആ സമയത്ത് സൂര്യരശ്മി തട്ടാത്തതു കൊണ്ടു് നാം കാണുന്ന ദൃശ്യാർദ്ധഭാഗം കറുപ്പാണ്.ചന്ദ്രൻ കിഴക്കും സൂര്യൻ പടിഞ്ഞാറുമായി തോന്നുമ്പോൾ നാം കാണുന്ന ഭാഗം വെളുപ്പാണ്. ഇങ്ങനെയാണ് ചന്ദ്രൻ്റെ വൃദ്ധി.വെളുത്ത വാവിന് തിരിച്ചും സംഭവിക്കുന്നു.

ഈ ശ്ളോകത്തിൽ 'വർത്മാfപുനർജന്മനാം' എന്നതിൽ നിന്നും ഉപാസനയെപ്പറ്റിയും പ്രതിപാദിക്കുന്നു. ആർക്കാണോ ഗായത്രി മന്ത്രം സ്വീകരിക്കാൻ അവകാശമുള്ളത്, അവൻ ചതുർവിധത്തിലുള്ള ആശ്രമധർമ്മങ്ങൾ അനുഷ്ഠിച്ച് ഗായത്രി മന്ത്രത്തിൻ്റെ ദേവതയെ ഉപാസിച്ച് സന്യാസാശ്രമം സ്വീകരിക്കാൻ അധികാരം നേടി സന്യാസം സ്വീകരിച്ച് ആ ധർമ്മത്തിൽ ചരികുന്നവർക്കേ മോക്ഷം ലഭിക്കു എന്നും വന്നു. അപ്പോൾ മോക്ഷത്തിനുള്ള മാർഗ്ഗ സൂര്യനെന്ന് സാരം.
Vijaya menon 

No comments:

Post a Comment