Saturday, March 14, 2020

https://m.facebook.com/story.php?story_fbid=4163850930307655&id=100000483679208

എനിക്ക് എന്റെ ഉപനയനം നടന്നത് ഓർമ്മയുണ്ട്. അന്ന് പുരോഹിതൻ എന്നോട് പറഞ്ഞതിൽ ചിലതൊക്കെ എനിക്ക് ഓർമ്മയുണ്ട്.

1. മത്സ്യമാംസാദികൾ ഭക്ഷണമായി ഉപയോഗിക്കരുത്.

*2.  സഹജീവികളെ ഉപദ്രവിക്കരുത്.*

*3. ശുദ്ധി പാലിക്കണം. ശൗചം കഴിഞ്ഞാൽ ജലം ഉപയോഗിച്ച് വൃത്തിയാക്കണം.*

*_4. ശുദ്ധി പാലിക്കണം. കൈകൊണ്ട് വായിൽ തൊട്ടാൽ അത് എച്ചിൽ  ആണ്. ഉടൻ കൈ കഴുകണം. വായും കഴുകണം.മൂക്ക് കണ്ണ് ചെവി തുടങ്ങിയവ കൈ കൊണ്ട് തൊടാൻ ഇടയായാൽ ഉടൻ കൈ കഴുകണം. മൂക്ക് കണ്ണ് ചെവി തുടങ്ങിയ വൃത്തിയാക്കാൻ ശുദ്ധിയുള്ള തുണികളെ  ഉപയോഗിക്കാവൂ_*.

_5. ഭൂമി സ്പർശം വിടരുത്. പാദരക്ഷകൾ ഉപയോഗിക്കാൻ പാടില്ല. കടൽ കടന്നു പോകുന്നതും നല്ലതല്ല_.

*6. അന്യ നാടുകളിലെ ഭക്ഷണ ശീലങ്ങൾ നമ്മൾ ഏറ്റെടുക്കരുത്*

*_7. മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്._*

*8. പാകം ചെയ്ത ഭക്ഷണം പിറ്റേദിവസം ഉപയോഗിക്കരുത്. അവ കുഴിച്ചുമൂടുക*.

പിന്നെയും കുറെ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. എല്ലാം ഞാൻ ഓർക്കുന്നില്ല. പക്ഷേ ഈ കൊറോണക്കാലത്ത് പാദരക്ഷകൾ ഉപയോഗിക്കരുത് എന്നതൊഴികെ എല്ലാം അന്വർത്ഥമാകുന്നു. *ആർഷഭാരത സംസ്കാരത്തിലും ബ്രാഹ്മണ്യത്തിന്റെ ചര്യകളിലും അസുഖങ്ങൾ വരാതിരിക്കാനും പടരാതിരിക്കാനും ഉള്ള വലിയ മുന്നൊരുക്കങ്ങൾ കാണുന്നു. ഈ പൂജാദികർമ്മങ്ങളും  ചര്യകളും ആയിരക്കണക്കിന് വർഷം മുമ്പ് രൂപംകൊണ്ടതാണ്. എങ്ങിനെയാണ് ഇത്ര റിഫൈൻഡ് ആയ ഒരു ജീവിത രീതി അന്നേ രൂപപ്പെട്ടത്?*  എനിക്ക് അമ്പരപ്പാണ് ഇപ്പോൾ തോന്നുന്നത്.

ജന്തുജന്യരോഗങ്ങൾ ലോകത്തിന് ഭീഷണിയാകുന്ന ഈ സാഹചര്യത്തിൽ,  ശുചിത്വം ദിനചര്യ ആകണം എന്ന് എല്ലാവരും പറയുന്ന ഈ സാഹചര്യത്തിൽ,  എന്റെ അനുഭവങ്ങളും ചിന്തകളും ഞാൻ സമർപ്പിക്കുന്നു.

No comments:

Post a Comment