Tuesday, April 14, 2020

ആത്മോപദേശശതകം - 13
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

"യോഗതലത്തിലൊക്കെ മണ്ഡലങ്ങളുണ്ട്. എന്നുവച്ചാൽ കൂടുക കുറയുക ഇതൊക്കെ ഉണ്ട്. ആത്മജ്ഞാനത്തിന് മണ്ഡലമൊന്നുമില്ലാ. അനുഭൂതിയ്ക്ക് ഏറ്റക്കുറച്ചിലൊന്നുമില്ലാ, പോക്ക് വരവൊന്നുമില്ലാ.

പോക്ക് വരവ് ഉള്ളവരെ അവസ്ഥകളാണ്. സത്യാനുഭൂതി എന്ന് പറയണത്, ആത്മാനുഭൂതി ഒരു അവസ്ഥയല്ലാ അത് സ്ഥിതിയാണ്. നമ്മൾടെ സ്വരൂപമാണ്. അവസ്ഥകളൊക്കെ തന്നെ വരുകയും പോവുകയും ചെയ്യും, അത് മനസ്സിന്റെയാണ്.

രമണമഹര്‍ഷി അരുണാചലഅക്ഷരമണമാലയില് ഒരു പാട്ടില് പറയണൂ.. ഈ പോക്കും വരവും കൂടി ഉള്ള അവസ്ഥ പോയി കിട്ടണം എന്നാണ്.

പോക്കും വരവും ഇല്ലാ പൊതുവെളിയിനിൽ അരുൾ പോരാട്ടം കാട്ടെൻ അരുണാചല!

വരുക പോവുക എന്നുള്ളത് ഉള്ളവരെ ആ അവസ്ഥകളൊക്കെ തന്നെ വിരഹത്തിനും, അത് വരുമ്പോ ആനന്ദത്തിനും കാരണമായിട്ട് തീരും. ഹർഷത്തിനും വിരഹത്തിനും കാരണമായിട്ട് തീരും. അത്തരത്തിലുള്ള അവസ്ഥകളെ ഒക്കെ കടന്ന് എപ്പൊ വ്യക്തമായ സ്വരൂപബോധം ഉണ്ടാവുന്നുവോ,

((വാക്ക് വളരെ വളരെ ചിന്തിച്ചാണ് പറയണത്.))

സ്വരൂപയോഗമല്ലാ സ്വരൂപബോധം.

നിർവ്വികല്പയോഗമല്ലാ നിർവ്വികല്പബോധം. നിർവ്വികല്പയോഗം എന്ന് പറയണത് നിർവ്വികല്പസമാധിയാണ്. നിർവ്വികല്പബോധം എന്ന് പറയണത് സഹജനിർവ്വികല്പസമാധിയാണ്. ഒന്ന് സമാധിദശയിൽ മാത്രം ഉണ്ടാവണതാണ്. മറ്റേത് സമാധിദശയിലൂടെ കടന്ന് പോയിട്ടോ അല്ലാതെയോ പ്രത്യഭിജ്ഞ കൊണ്ട് ഉണ്ടാവണതാണ്. ആ പ്രത്യഭിജ്ഞ ഒരിയ്ക്കലും മാറില്ലാ. ഞാൻ അതാണ് എന്നുള്ള ആ അനുഭവം തന്റെ അസ്തിത്വം ശരീരത്തിലോ മനസ്സിലോ ബുദ്ധിയിലോ അഹങ്കാരത്തിലോ അല്ലെന്നും താൻ ശുദ്ധമായ ശിവമാണെന്നും അവിടെ തന്റെ സ്വത്വത്തിന്റെ ദൃഢീകരണം ഉണ്ടായാൽ പിന്നെയത് വിട്ടു പോവില്ലെന്നാണ്.

അത്രാത്മത്വം ദൃഢീകുർവ്വന്നഹമാദിഷു സംത്യജൻ
ഉദാസീനതയാ തേഷു തിഷ്ഠേത് സ്ഫുടഘടാദിവത്.

എന്ന് വിവേകചൂഡാമണിയിൽ ഈ ഒരു ഘട്ടത്തിനെ ആചാര്യസ്വാമികൾ പറയുന്നു."


                  ((നൊച്ചൂർ ജി 🥰🙏))

No comments:

Post a Comment