Tuesday, April 07, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  264

ആ സ്ഥിത പ്രജ്ഞന്റെ രീതികൾ എന്താണ് ? സമ്പ്രദായങ്ങൾ എന്താണ്? അയാള് വർത്തമാനം പറയുമോ? വ്യവഹാര മണ്ഡലത്തിൽ എല്ലാവരെപോലെയും തന്നെ ഗൃഹസ്ഥനായിട്ടോ അവരവരുടെ ധർമ്മത്തിനനുസരിച്ച് ഇരിക്കാനൊക്കുമോ? അല്ലെങ്കിൽ എല്ലാവർക്കും അദ്ധ്യാത്മികം ഉപദേശിക്കാൻ പറ്റില്ല.എല്ലാ വ്യവഹാര കർമ്മങ്ങളും ചെയ്തു കൊണ്ട് യാതൊന്നും ബാധിക്കപ്പെടാതെ " കിം ആസീത " അഥവാ സർവ്വസംഗപരിത്യാഗിയായി എല്ലാം ഉപേക്ഷിച്ച് പോകുമോ? " വ്രജേത കിം " ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഭഗവാൻ കൊടുക്കണത്. ഭഗവാൻ ഡയറക്ട് ആൻസർ കൊടുക്കിണില്ല. എന്താ എന്നു വച്ചാൽ പുറമേക്ക് ഉള്ള ലക്ഷണം ഒന്നും പറയുന്നില്ല.  അത് unconditional ആണ്. ജ്ഞാനം പ്രകാശിച്ച ആള് എങ്ങനെ ഉണ്ടാവും എന്ന് പറയാനേ പറ്റില്ല. അയാളുടെ പുറമേക്ക് ഉള്ള ലക്ഷണങ്ങൾ ആർക്കും കണ്ടു പിടിക്കാൻ പറ്റില്ല. പുറമേക്ക് ഉള്ള ലക്ഷണങ്ങൾ ആർക്കു വേണങ്കിലും അനുകരിക്കാം അല്ലേ? രുദ്രാക്ഷമാല ഇടണാത് ലക്ഷണം എങ്കിൽ അത് ആർക്കു വേണമെങ്കിലും ഇടാം. തുളസിമാല ഇടണതാണ് ലക്ഷണമെങ്കിൽ അത് ആർക്ക് വേണമെങ്കിലും ഇടാം.കാഷായം ഉടുക്കുന്നത് ആണ് ലക്ഷണമെങ്കിൽ ആർക്കു വേണമെങ്കിലും ഉടുക്കാം. തല മൊട്ടയടിക്കുന്നതോ താടിവളർത്തലോ ആണ് ലക്ഷണമെങ്കിൽ അത് ആർക്കു വേണമെങ്കിലും ചെയ്യാം. ഇതൊക്കെ ബാഹ്യ ലക്ഷണങ്ങൾ.ആന്തരിക ലക്ഷണങ്ങൾ കൊണ്ടേ അറിയാൻ ഒക്കുകയുള്ളൂ. ബാഹ്യമായിട്ട് നമുക്ക് ഏകദേശം ഊഹിക്കാവുന്ന ഒരു ലക്ഷണം ഉണ്ട് അവരുടെ സന്നിധിയിൽ ഏർപ്പെടുന്ന ഒരു ശാന്തി, ഒരു നിശ്ചലത . ഇത് രമണമഹർഷി രമണ ഗീതയിൽ പറയണ ഒരു ലക്ഷണമാണ് ജ്ഞാനിയെ എങ്ങിനെ ഊഹിക്കും എന്നു വച്ചാൽ അവരുടെ സാന്നിധ്യത്തിൽ നമ്മൾ അറിയാതെ ഒരു സുഖം ഏർപ്പെടുന്നുണ്ട് ഒരു ശാന്തി ഏർപ്പെടുന്നുണ്ട്. വികാരത്തിന്റെ അല്ലാത്തൊരു സുഖം. മനസ്സിന്റെയല്ലാത്ത ഒരു ശാന്തി ഏർപ്പെടുന്നുണ്ടെങ്കിൽ ഒരു നിർവൃതി ഏർപ്പെടുന്നുണ്ടെങ്കിൽ അതു കൊണ്ട് അവരുടെ ആന്തരികമായ അദ്ധ്യാത്മിക ഉയർച്ച  ഊഹിക്കാം. രാമായണത്തിൽ ആജ്ഞനേയസ്വാമി സീതാദേവിയുടെ മുന്നിൽ വന്നു ഇങ്ങനെ ഇറങ്ങുന്നു . ഹനുമാനെ കണ്ടപ്പോൾ തന്നെ സീത സംശയിച്ചു ഏതോ രാക്ഷസൻ വേഷം കെട്ടി വന്നതാണ് എന്ന്. പിന്നീട് ഹനുമാൻ അടുത്ത് വരുംമ്പോഴൊക്കെ സീതക്ക് സംശയം തോന്നും അവസാനം സീത തീരുമാനിക്കാണ് ഇത് രാക്ഷസനല്ല മഹാത്മാവ് ആണ് എന്ന്. എങ്ങനെ തീരുമാനിച്ചു എന്നു വച്ചാൽ ഇദ്ദേഹം അടുത്ത് വരുംതോറും കരഞ്ഞുകൊണ്ടേ ഇരിക്കുന്ന സീതയുടെ മനസ്സിൽ നിന്നും ദു:ഖം പോയി ഉള്ളില് ശാന്തി ഉണ്ടായി ഒരു പ്രീതി ഉണ്ടായി. സീത തന്നെ പറയുന്നു " മനസ്സോഹി മമ പ്രീതി ഉത്പന്നാത് തവദർശനാത് " തന്നെ കണ്ടപ്പോൾ തന്നെ ഉള്ളിൽ ഒരു പ്രീതി ഉണ്ടായി, ശാന്തി ഉണ്ടായി അതു കൊണ്ട് നീ സാധാരണപ്പെട്ട ആളല്ല എന്ന് എനിക്ക് ഉറപ്പുണ്ടായി എന്നാണ്. ജ്ഞാനികളെ അറിയാനും ഇതൊന്ന്  ഏകദേശം ഉള്ള ഒരു ഉപായം ആണ് . നല്ല സത്സംഗം , മഹത് സംഗം എന്നു പറയുന്നത് അതാണ് .ഒരു മഹാത്മാ അതിനൊരു ഉദാഹരണം പറഞ്ഞു നല്ല കൊടുംവേനൽക്കാലത്ത് നമ്മള് ഒരു Ac റൂമിൽ പോകുംമ്പോൾ എങ്ങിനെ ഉണ്ടാവും ആ വ്യത്യാസം. ആ വ്യത്യാസം നമുക്ക് തൊട്ടു കാണിക്കാൻ ഒന്നും പറ്റില്ല . പക്ഷേ പോകുംമ്പോൾ ഒരു സെൻസേഷൻ നമുക്ക് അത് അറിയുന്നു.പുറമേക്ക് ഭയങ്കര ചൂടും അകമേക്ക് ചെന്നാൽ അങ്ങനെ ഒരു കുളിർമ .അതു പോലെ ഒരു മഹാത്മാവിന്റെ സന്നിധിയിലേക്ക് ലൗകികമായ അന്തരീക്ഷത്തിൽ നിന്നും ജ്ഞാനികളുടെ ടെ സന്നിധിയിലേക്ക് ചെല്ലുമ്പോൾ നമ്മളുടെ അകമെ ഒരു അടക്കം , നിശ്ചലത, ശാന്തി , ഒരു നിർവൃതി ഉണ്ടാവുന്നതു പോലെ ഊഹിക്കാം. അതു പോലും ചിലപ്പോൾ ഉറപ്പുപറയാൻ വയ്യ  എന്നാലും ഇപ്പൊൾ നമുക്ക് മറ്റുള്ളവരെ പരീക്ഷക്കലല്ലോ നമ്മുടെ ലക്ഷ്യം നമുക്ക് നമ്മളുടെ അകമെ നമ്മള് എത്രകണ്ട് ഉയർന്നിട്ടുണ്ട് എന്നാണല്ലോ നോക്കേണ്ടത്. അതിനു വേണ്ടി ഭഗവാൻ ഇവിടെ ആന്തരിക ലക്ഷണങ്ങളെ പറയാണ് സ്ഥിതപ്രജ്ഞന്റെ. ഈ പറയുന്ന ലക്ഷണങ്ങൾ ഒക്കെ തന്നെ നമുക്ക് നമ്മളെ പരീക്ഷിക്കാനുള്ളതാണ്. മററുള്ളവരെ പരീക്ഷിക്കാനുള്ളതല്ല പറ്റുകയും ഇല്ല. മറ്റുള്ളവരുടെ ആന്തരികം ഒന്നും നമുക്ക് ഒരിക്കലും പരീക്ഷിക്കാൻ പറ്റില്ല, നോക്കാനെ പറ്റില്ല. നമ്മള് നമ്മളെ കണ്ണാടി പോലെ വച്ചു കൊണ്ട് നോക്കിക്കൊൾക ഇതൊക്കെ അതിനാണീ ലക്ഷണങ്ങൾ ഒക്കെ പറയണത്.
( നൊച്ചൂർ ജി )
Sunil namboodiri 

No comments:

Post a Comment