Tuesday, April 07, 2020

എന്റെ എല്ലാ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ആരംഭിക്കുന്നത്, ഞാന്‍, ജനിച്ചു വളര്ന്ന വന്നേരിനാ ടില് നിന്നാണ്. പക്ഷേ ,അവ അവിടെത്തന്നെ അവസാ നിക്കുന്നില്ല. വിജ്ഞാനത്തിന്റെ അമൂല്യശേഖരങ്ങള് ലോകത്തിന് നല്കിയ അനേകം മഹാമനീഷികള് നടന്നുപോയ വൈജ്ഞാനികഭൂമികളുടെ പഴയ പുതുമണ്ണിലൂടെ ഞാനും പിച്ചവെച്ചുനടക്കാന് ശ്രമിക്കുക മാത്രമാണ്., ഈ ആന്തരികയാത്ര എവി ടേക്കാണ് എന്നെ കൂട്ടിക്കൊണ്ടു പോയത് ?
ഏഴു കടലുകള്, ഏഴു സിന്ധുക്കള് സംഗമിക്കുന്ന സപ്തസൈന്ധവനാട്.
വേദവേദാന്തോപനിഷത്തുകളുടെ ഒരു സുധാസിന്ധു !
ജ്യോതിശ്ശാസ്ത്രത്തിന്റെ ഒരു പ്രകാശസിന്ധു !
സംഗീതരസനയുടെ ഒരു നാദലയസിന്ധു !
കാവ്യനാടകാലങ്കാരാദിസാഹിതിയുടെ ഒരു രസസിന്ധു !
ആയുര് വേദത്തിന്റെ കാരുണ്യസിന്ധു !
യോഗദര്ശനങ്ങളുടെ, ധര്മ്മശാസ്ത്രത്തിന്റെ സുവര്ണ്ണ പത്മസിന്ധു...!
സംസാരകര്മ്മസിന്ധു ..! നിര്വ്വാ ണ ബ്രഹ്മസിന്ധു. !
ഏഴു കടലും ചേരുന്ന മഹാപ്രലയസിന്ധുവില് കരകാണാതെ ഒഴുകി നടക്കുന്ന മനസ്സിനും ബുദ്ധിക്കും , സദാ താങ്ങായി ഒരു ആലിലയുണ്ട്, എനിക്ക്.  അതില് , നിശ്ചിന്തം , നിസ്സംഗം, കൈകാലു കുടഞ്ഞ് രസാനുഭവം നുകര്ന്ന്, ഒഴുകുന്നു ഞാനെന്ന ബിന്ദു. ! ഈ വാര്ദ്ധക്യത്തിലും  !
ഈ അനുഭവത്തിന്, ഈ ജന്മത്തിന്, ഇതില് ഭാഗഭാക്കായ എല്ലാ ചരാചരങ്ങള്ക്കും  , ഗുരുപവനപുരേശ്വരനാമത്തില് നന്ദി, നമസ്കാരം. 🙏
Suvarna 

No comments:

Post a Comment