Saturday, April 11, 2020

*പൈതൃക ജില്ലയായ   പാലക്കാട്*
*പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം*


*പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി താലൂക്കിൽതൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ പന്നിയൂർ എന്ന ഗ്രാമത്തിലാണ് ശ്രീ വരാഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.* *ഏകദേശം 4000 വർഷത്തോളം പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം* *പരശുരാമൻനിർമ്മിച്ചതാണെന്നാണ് ഐതിഹ്യം*
*പട്ടാമ്പിയിൽ നിന്ന്* *തൃത്താല, വെള്ളിയാങ്കല്ല് റെഗുലേറ്റർ വഴി* *കുറ്റിപ്പുറത്തേക്ക്(എം.ഇ.എസ്. എൻജിനിയറിംഗ്‌ കോളേജിനു മുൻപിലൂടെ) പോകുന്ന റോഡിൽ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയിൽ* *നിന്ന് ഏകദേശം* *അഞ്ഞൂറ് മീറ്റർ അകത്തേക്ക് മാറി പന്നിയൂർ എന്ന ഗ്രാമത്തിലാണ് ഈക്ഷേത്രം സ്ഥിതി* *ചെയ്യുന്നത്.* *പട്ടാമ്പിയിൽനിന്നും ഇവിടേക്ക് ഏകദേശം പതിനേഴു കിലോമീറ്ററോളം ദൂരം ഉണ്ട്. പ്രധാന പ്രതിഷ്ഠ ഭൂമിദേവി സമേതനായ ശ്രീ വരാഹമൂർത്തി ആണ്.* *കിഴക്കോട്ട് ദർശനം. കൂടാതെ, ശിവൻ, അയ്യപ്പൻ, ഗണപതി,ഭഗവതി, സുബ്രഹ്മണ്യൻ*, *ലക്ഷ്മിനാരായണൻ എന്നീ ഉപദേവതകളുംഉണ്ട്.*
*കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ഈ ക്ഷേത്രം* *തകർന്നു പോയ ഒരു വലിയകൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങളും* *ക്ഷേത്രത്തിൻറെ മുൻഭാഗത്തായി കാണാം.*
*എൻ എച്ച് 17ൽ തൃക്കണ്ണാപുരത്തുനിന്നും കുമ്പിടി വഴിയിൽ 3.6 കിലോമീറ്റർ പോയി കുമ്പിടിനിന്ന് ആനക്കര ഭാഗത്തേക്ക് 1കിമി കൂടിപോയാൽ പന്നിയൂർ വരാഹമൂർത്തിക്ഷേത്രമായി. പട്ടാമ്പിനിന്നും തൃത്താല കുമ്പിടി റോട്ടിൽ 12 കിമി പോയാലും പന്നിയൂരെത്താം*

*ഭൂമി സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍  എത്തുന്ന ക്ഷേത്രമാണ് പന്നിയൂര്‍. വരാഹമുർത്തി ക്ഷേത്രം*

      *അറിവാണ് ശക്തി*


*'വരാഹമൂര്‍ത്തി രക്ഷിക്കണേ' എന്നു മൂന്ന് തവണ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഏത് ആപത്തില്‍ നിന്നും ഭഗവാന്‍ തങ്ങളെ കരകയറ്റുമെന്നാണ് വിശ്വാസം. എന്നാല്‍ വിചാരിക്കുന്ന ഉടനെ ഈ ക്ഷേത്രത്തില്‍ എത്താന്‍ ഭക്തര്‍ക്ക് കഴിയണമെന്നില്ല. നല്ലവണ്ണം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ദേവന്റെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമാണ് ഇവിടെ ദര്‍ശനം നടത്താന്‍ സാധിക്കുക എന്നതാണ് അനുഭവം*

No comments:

Post a Comment