Saturday, April 11, 2020

മുക്തി അഥവാ അന്തിമമായ മോചനം  തന്‍റെ സ്വരൂപത്തിന്റെ  സച്ചിദാനന്ദമാണെന്ന ബോധം)  ഉദാത്തമായ ഭാവത്തിലേക്ക് ഉയർത്തികൊണ്ട് അതിനെ ശാരീരികമായതിൽ നിന്നും അപ്പുറം മാനങ്ങളില്ലാത്ത ഒരു അവസ്ഥയായിട്ടാണ് കാണുന്നത്. മുക്തി എന്നാൽ അതിരുകളില്ലാത്ത, ബന്ധനങ്ങളില്ലാത്ത അവസ്ഥയാണ്.എന്താണോ നിങ്ങളെ തടഞ്ഞു നിർത്തുന്നത് , അതെല്ലാം ഖണ്ഡിച്ചു കളയുക നിങ്ങളെ ബന്ധിക്കുന്നതെല്ലാം മുറിക്കപ്പെട്ടാൽ – നിങ്ങളെ ഇനി ഒന്നും പിടിച്ചു നിർത്തുന്നില്ലെങ്കിൽ, ജീവിതമോ, മരണമോ, ഇതോ അതോ, ഇശ്വരനോ , ചെകുത്താനോ, സ്വർഗ്ഗമോ, നരകമോ ഒന്നും നിങ്ങളെ നിയന്ത്രിക്കുന്നില്ലെങ്കിൽ അതാണ് മുക്തി.  എല്ലാ തരത്തിലുള്ള ബന്ധനങ്ങളിൽ നിന്നും വിമുക്തമാകാൻ പഠിക്കുക. ജീവിച്ചിരിക്കുമ്പോൾ ഇതു സാധിച്ചാൽ അതിനു ജീവൻമുക്തി എന്ന് പറയും.

 'വിദേഹഭാവമാര്‍ന്ന് ഈശ്വരനില്‍ ലയിച്ച മനസ്സുമായി കഴിയുന്നവർക്ക്‌ ഭഗവദ്ദര്‍ശനത്താല്‍ ഉടനെ കിട്ടുന്നതാണ്  'സദ്യോമുക്തി' .

ഹൃദയത്തില്‍നിന്നും പുറപ്പെടുന്ന 101 നാഡികളില്‍ ഒന്നായ സുഷുമ്‌നാനാഡി മൂര്‍ദ്ധാവിനെ ഭേദിച്ച് പുറത്തുവന്നിരിക്കുന്നു. അതിലൂടെ മുകളിലേക്ക് പോകുന്നവന്‍ അമൃതത്വത്തെ പ്രാപിക്കുന്നു. മറ്റുള്ള നാഡികള്‍ പലതരത്തിലുള്ള ഗതികളോടുകൂടിയവയായതിനാല്‍ ജനനമരണരൂപമായ സംസാരത്തിലേക്ക് എത്തിക്കുന്നു. സുഷുമ്‌നാ നാഡിയിലൂടെ പ്രാണനെ (ജീവനെ) മുകളിലേക്ക് വിട്ട് ആദിത്യന്‍ വഴി ബ്രഹ്മലോകത്തെത്തും. പ്രളയം ആകുമ്പോള്‍ ബ്രഹ്മാവിനോടുകൂടി മുഖ്യമായ അമൃതത്വത്തെ പ്രാപിക്കും. മറ്റു നാഡികളില്‍ കൂടി പ്രാണന്‍ പോകുന്നവര്‍ക്ക് (മുഖം, മൂക്ക് വഴി) സംസാരഗതി തന്നെ വീണ്ടും ഇതു ക്രമമുക്തി .

പഞ്ചപ്രാണന്മാർ.

പ്രാണൻ-
****************
ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്.അനാഹത, വിശുദ്ധി ചക്രകളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.ശ്വാസോഛാസം,ഹ്ര്യദയസ്പന്ദനം, രക്തചംക്രമണം,കണ്ഡനാളത്തിലൂടെ ആഹാരം ഇറങ്ങുന്നത് എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിയ്ക്കുന്നു.ധൈര്യം, സ്നേഹം,ശക്തി എന്നിവയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
പ്രാണന്റെ കുറവ്, ശ്വാസകോശ, ഹ്ര്യദയ സംബന്ധമായ അസുഖങ്ങൾക്കും,ഭയം,ദ്വേഷ്യം,എന്നിവയ്ക്കും കാരണമായേക്കാം.
അപാനൻ-
******************
നാഭി മുതൽ മുതൽ പെരിനിയം വരെ താഴേയ്ക്ക് പ്രവർത്തിയ്ക്കുന്നു.
വ്ര്യക്കകൾ, ലൈംഗിക അവയവങ്ങൾ,ബ്ലാഡർ,വിസർജ്ജനേന്ദ്രിയങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.പുരുഷബീജം, അണ്ഡം,മൂത്രം,മലം, ഗ്യാസ്സ്, എന്നിവയുടെ ബഹിഷ്ക്കരണവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
മൂലാധാര, സ്വാധിഷ്ഠാനചക്രകളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
അപാനവായുവിന്റെ പ്രവർത്തനവൈകല്യം മലബന്ധം, വയറിളക്കം,ലൈംഗികതകരാറുകൾ,എന്നിവയ്ക്ക് കാരണമായേക്കാം.
വ്യാനൻ
*****************
ചലനശക്തി നല്കുന്നത് വ്യാനനാണു.
ഹ്ര്യദയത്തേയും, ശ്വാസകോശങ്ങളേയും കേന്ദ്രീകരിച്ച് ശരീരമാസകലം പ്രവർത്തിപ്പിയ്ക്കുന്നു, മറ്റു പ്രാണനുകളുടെ പ്രവർത്തനങ്ങളെ ക്രോഡീകരിയ്ക്കുന്നു.പേശികളുടെ ചലനം,നാഡികളുടെ പ്രവർത്തനം, രക്തചംക്രമണം,വിയർപ്പ് എന്നിവയെ നിയന്ത്രിയ്ക്കുന്നു.
ഉദാനൻ
*****************
കഴുത്തുമുതൽ മുകളിലേയ്ക്കും, കൂടാതെ, കൈകൾ, കാലുകൾ എന്നിവയിലും പ്രവർത്തിയ്ക്കുന്നു.
.കാണുക, കേൾക്കുക,മണക്കുക,രുചിയ്ക്കുക,സ്പർശിയ്ക്കുക തുടങ്ങിയ എല്ലാ സംവേദന അവയവങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്നു
വിശുദ്ധി,ആജ്ഞ,എന്നിവയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
സമാനൻ
***********************
ഡയഫ്രം മുതൽ നേവൽ വരെ പ്രവർത്തിയ്ക്കുന്നു.
കരൾ,പിത്താശയം, പാങ്ക്രിയാസ്,സ്പ്ളീൻ,ചെറുകുടൽ, വൻ കുടൽ എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.മണിപൂര ചക്രയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.ആഹാരത്തിന്റെ ദഹനം,ആഗിരണം എന്നിവയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
സമാനന്റെ വൈകല്യം ദഹന സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്ക് കാരണമായേക്കാം.
യോഗം.
ഭാരതത്തിലെ ഒരു പ്രധാന ദർശനമാണ്‌ യോഗം. ചിത്തവൃത്തികളെ അടക്കി നിർത്തുക എന്നതാണ്‌ യോഗം. പ്രാചീന ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലി യാണ്‌ യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്.
അദ്വൈതം.
രണ്ടില്ലാത്ത, രണ്ടല്ലാത്ത അവസ്ഥയെയാണ് അദ്വൈതം എന്നുപറയുന്നത്. എന്നാല്‍പിന്നെ ഏകം എന്നുപറഞ്ഞാല്‍ പോരേ. അതുപോര. കാരണം ഇത് സാധാരണയായി രണ്ടായി കാണപ്പെടുന്നതാണ്. ബ്രഹ്മമായും ജഗത്തായും ജീവാത്മാവായും പരമാത്മാവായും വേര്‍പിരിഞ്ഞതായി കാണപ്പെടുന്നതുകൊണ്ട് ഇത് രണ്ടും രണ്ടാണെന്നാണ് സാധാണയായി നമുക്ക് തോന്നുക. അതുകൊണ്ടാണ് വാസ്തവത്തില്‍ ഇത് രണ്ടല്ല എന്നു പറയേണ്ടിവരുന്നത്. ദ്വയം എന്നുപറഞ്ഞാല്‍ രണ്ട്. ദ്വൈതം എന്നുപറഞ്ഞാല്‍ രണ്ടായി നില്‍ക്കുന്ന അവസ്ഥ. ഒരെണ്ണത്തെ അല്ലെങ്കില്‍ ഒരു സംഖ്യയെ സൂചിപ്പിക്കുന്ന പദമല്ല അദ്വൈതം. അതൊരവസ്ഥയാണ്. ജീവാത്മാവും പരമാത്മാവും ഒന്നായിത്തീരുന്ന അവസ്ഥയെയാണ് ശ്രീശങ്കരാചാര്യസ്വാമികള്‍ അദ്വൈതം എന്നുവിളിച്ചത്.
ദ്വൈതം.
ദ്വൈതം വേദാന്ത ദർശനത്തിലെ ഒരു വിഭാമാണ്. പ്രപഞ്ചവസ്തുക്കളെയെല്ലാം സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഈശ്വരനും സൃഷ്ടിക്കപ്പെടുന്ന ചരാചരങ്ങൾ ഉൾപ്പെട്ട പ്രപഞ്ചത്തിനും വെവ്വേറെ അസ്തിത്വമുണ്ടെന്ന ചിന്താഗതിയാണ് ദ്വൈതവാദം. ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് വൈഷ്ണവനായ മധ്വാചാര്യർ ആയിരുന്നു. 13-ആം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം സ്ഥാപിതമായത്. ബ്രഹ്മ സമ്പ്രദായത്തിന്റെ ഭാഗമാണിത്.
വിശിഷ്ടാദ്വൈതം.
 വേദാന്ത ദർശനത്തിലെ ഒരു വിഭാഗമാണു്. ഈ ദർശനത്തിന്റെ ഉപജ്ഞാതാവ് രാമാനുജാചാര്യർ ആയിരുന്നു. പരമാത്മാവും ജീവാത്മാവും തമ്മിൽ ഒരേസമയത്ത് വ്യത്യാസവും സാമ്യവും ഉണ്ടെന്ന് വാദിക്കുന്ന ഒരു തത്ത്വചിന്തയാണു്വിശിഷ്ടാദ്വൈതം.യഥാര്‍ത്ഥവേദാന്തമതം ഉദ്ഭവിക്കുന്നത് വിശിഷ്ടാദ്വൈതവാദം മുതല്‍ക്കാണ്. കാര്യം കാരണത്തില്‍നിന്നു ഭിന്നമല്ല, കാരണത്തിന്റെ രൂപാന്തരമാണ് എന്നാണ് അതിലെ സിദ്ധാന്തം. ജഗത്ത് കാര്യവും ഈശ്വരന്‍ അതിന്റെ കാരണവുമാണെങ്കില്‍ ജഗത്ത് ഈശ്വരന്‍തന്നെ, മറ്റൊന്നാവുക വയ്യ. ജഗത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും ഈശ്വരന്‍. സ്രഷ്ടാവും സൃഷ്ടിസാധനവും ഈശ്വരന്‍. ഈ സിദ്ധാന്തമാണ് ഈ വാദത്തിനടിസ്ഥാനം.
Hinduism 

No comments:

Post a Comment