Wednesday, April 22, 2020

*വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 8*

ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്ഠഃ പ്രജാപതിഃ
ഹിരണ്യഗർഭോ ഭൂഗർഭോ മാധവോ മധുസൂദനഃ

*അർത്ഥം*
64) ഈശാനഃ -സർവ്വ ചരാചരങ്ങളേയും പാലിക്കുന്നവൻ
65) പ്രാണദഃ - പ്രാണികൾക്ക്‌ പ്രാണനെ പ്രദാനം ചെയ്യുന്നവൻ
66) പ്രാണ: - പ്രാണൻ ( ജീവമുക്തന്മാർക്ക്‌ ജീവനായിരിപ്പവൻ )
67) ജ്യേഷ്ഠഃ - ഏറ്റവും മൂത്തവൻ
68)ശ്രേഷ്ഠഃ - ഏറ്റവും പ്രശംസിക്കത്തക്കവൻ
69) പ്രജാപതിഃ - പ്രജകളെ പരിപാലിക്കുന്നവൻ
70) ഹിരണ്യഗർഭ: - ഹിരണ്യമായ പ്രപഞ്ചം ഗർഭത്തിലുള്ളവൻ ( ബ്രഹ്മസ്വരൂപനായിരിക്കുന്നവൻ )
71)  ഭൂഗർഭ: - ഭൂമിയെ ഗർഭത്തിൽ സൂക്ഷിക്കുന്നവൻ
72) മാധവ: - മഹാലക്ഷ്മിയുടെ ഭർത്താവ്‌
73)  മധുസൂദനഃ - മധു എന്ന അസുരനെ ( സൂദനം ചെയ്തവൻ ) വധിച്ചവൻ

No comments:

Post a Comment