Wednesday, April 01, 2020

*_കൊറോണയും ചില ആത്മീയചിന്തകളും_*
➖➖➖➖➖➖➖➖
ലോകം കൊറോണ ഭീതിയില്‍ കഴിയുന്ന ദിവസങ്ങളാണ് കടന്നുപോകുന്നത്. ഒരു രാജ്യത്ത് ഒരു വ്യക്തിയില്‍ നിന്ന് ദിവസങ്ങള്‍ക്കകം 90ശതമാനം രാജ്യങ്ങളിലേക്കും ഒരു വൈറസ് പടര്‍ന്നു പിടിക്കുക! ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ മാസ്മരികതയില്‍ എല്ലാം മറന്ന് അഹങ്കരിക്കുന്ന മനുഷ്യസമൂഹത്തിന് ചിന്തിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ നല്‍കിയാണ് കൊറോണയുടെ താണ്ഡവം. അജയ്യരെന്ന് അഭിമാനിച്ച ലോകരാഷ്ട്രങ്ങളെ മുഴുവന്‍ കൈയിലെടുത്ത് അമ്മാനമാടുകയാണ് ഒരുകൊച്ചു വൈറസ്.

ലോക നേതാക്കള്‍ ഉള്‍പ്പെടെ ജനസമൂഹത്തെ മുഴുവന്‍ മാസങ്ങളോളം വീട്ടുതടങ്കലിലിടാന്‍ ഈ വൈറസിന് സാധിച്ചു. നമ്മള്‍ എത്ര നിസ്സാരരെന്ന് ചിന്തിക്കേണ്ടത് ഇവിടെയാണ്. പ്രപഞ്ച പ്രതിഭാസങ്ങളെ നിയന്ത്രിക്കുക നമുക്ക് അസാധ്യമാണ്.
മറിച്ച്‌ അതിനെ ആദരിച്ച്‌ അതിന്റെ അനുഗ്രഹത്തോടെ ജീവിത സൗകര്യങ്ങളെ നമുക്ക് കെട്ടിപ്പടുക്കാം. പ്രകൃതിയെ ഒരിക്കലും നോവിക്കാതെ ചൂഷണം എന്ന സിദ്ധാന്തത്തിന് പകരം ദോഹനം (കറന്നെടുക്കുക) എന്ന ആര്‍ഷ സംസ്‌കൃതിയുടെ കാഴ്ചപ്പാടിലൂടെ. അതുമാത്രമാണ് ഭാവിയിലും ഇത്തരം മഹാമാരികള്‍ക്കുള്ള പരിഹാരം.
https://chat.whatsapp.com/48eilk23yzs1qMlGNp6M2o
മനുഷ്യസമൂഹത്തിന്റെ അത്യാര്‍ത്തിയുടെ പരിണതഫലത്താല്‍ നദികളൊക്കെ വിഷമൊഴുകുന്ന നീര്‍ച്ചാലുകളായി. വിഷപ്പുകയിലൂടെ അന്തരീക്ഷം വിഷമയമായി മാറി. വന്‍നഗരങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കേണ്ട ഗതികേടിലായി. കൂടുതല്‍ വിളവു ലഭിക്കുവാന്‍ നമ്മള്‍ ജൈവസംസ്‌കൃതി ഉപേക്ഷിച്ച്‌ വിഷമയമായ രാസവള പ്രയോഗങ്ങളിലൂടെ മണ്ണ് മലിനമാക്കി. മണ്ണിലെ ജൈവഘടനയെ പോഷിപ്പിക്കുന്ന സൂക്ഷ്മജീവികളും മണ്ണിരയും തവളകളും ഇല്ലാതായി.
https://chat.whatsapp.com/48eilk23yzs1qMlGNp6M2o
ഓക്‌സിജന്‍ ദാതാക്കളായ കടലിലെ ആല്‍ഗ പോലെയുള്ള അതിസൂക്ഷ്മ സസ്യങ്ങള്‍ മുതല്‍ സ്വാഭാവിക ജൈവവനങ്ങള്‍ വരെ വലിയ ശതമാനം നശിച്ചു കഴിഞ്ഞു. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ നിന്ന് കടത്തിവിടുന്ന പ്രസരണങ്ങളാല്‍ അന്തരീക്ഷവും മലിനമായി.

ഈ ലോകവും ജീവജാലങ്ങളുമെല്ലാം ഉണ്ടായത് അടിസ്ഥാനപരമായി പഞ്ചഭൂതങ്ങളിലൂടെയാണ്. ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളുടെ ചേര്‍ച്ചയിലാണ് (പഞ്ചീകരണം) ഈ കാണുന്ന പ്രപഞ്ചം ഉണ്ടായത്. ആ പഞ്ചഭൂതങ്ങള്‍ മലിനമായാലത് ജീവജാലങ്ങളെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ബാധിക്കും. അത് നാശത്തിന് വഴിയൊരുക്കുമെന്ന് ചിന്തിച്ചാലറിയാം. ലോകത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്.

അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുയരാം. ഇവിടെ വികസനവും സുഖസൗകര്യങ്ങളും വേണ്ടേ എന്നത്. വികസനം അനിവാര്യമാണ്. അവിടെയാണ് ദോഹനം എന്ന കാഴ്ചപ്പാടിന്റെ പ്രസക്തി. പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരാതെ എങ്ങനെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താം എന്ന് നമ്മുടെ പൂര്‍വികന്മാര്‍ ഉപദേശിച്ചിട്ടുണ്ട്. ധര്‍മ്മമെന്ന അടിസ്ഥാന സങ്കല്പത്തില്‍ ഉറച്ചുനിന്നു കൊണ്ടാണ് പൂര്‍വികര്‍ ലോഹസംസ്‌കരണം മുതല്‍ ആയുര്‍വേദത്തിന്റെ അതിമഹനീയ വികാസത്തിലൂടെ മുന്നോട്ട് പോയി അത്യാധുനിക യന്ത്ര നിര്‍മാണവും മഹാനഗരങ്ങളുമെല്ലാം നിര്‍മ്മിച്ചത്. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പെടാപ്പാട് പെടുന്ന ആധുനിക ശാസ്ത്രലോകം ഒന്ന് ചിന്തിക്കണം; മനുഷ്യവര്‍ഗ്ഗത്തിന്റെ നാശത്തിന് കാരണമാകുന്ന തരത്തിലാണെങ്കില്‍ പിന്നെ ഇത് ആര്‍ക്ക് വേണ്ടി? ഇതിന്റെ ഗുണഭോക്താക്കളായി നാളെ ആരുണ്ടാകും?
https://chat.whatsapp.com/48eilk23yzs1qMlGNp6M2o
അടിസ്ഥാനപരമായി ശുദ്ധമായ ഭക്ഷണം, ശുദ്ധജലം, ശുദ്ധവായു, ശുദ്ധമായ മണ്ണ് എന്നിവയിലൂടെ പ്രകൃതിയുടെ, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജീവശക്തിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലോകനേതാക്കളുടെ കൂട്ടായ ശ്രമമുണ്ടാവണം. അവ വിട്ടുവീഴ്ചയില്ലാതെ പ്രാവര്‍ത്തികമാക്കിയാല്‍ വരും തലമുറയ്ക്ക് അത് അനുഗ്രഹമാകും. മനുഷ്യനൊഴിച്ച്‌ മറ്റൊരു ജീവജാലവും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ പ്രകൃതി സ്വയം അതിന്റെ കേടുപാടുകള്‍ തീര്‍ക്കുവാന്‍ ശ്രമിച്ചാല്‍ ആദ്യം നശിപ്പിക്കുന്നത് മനുഷ്യനെ തന്നെയായിരിക്കും. കാരണം ആധുനിക മനുഷ്യനാണ് പ്രകൃതിയുടെ ഏറ്റവും വലിയ ശത്രു.

ആധ്യാത്മികവും ആധിഭൗതികവും ആധിദൈവികവുമായ ശാന്തിക്ക്, നിരന്തരം പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്ന ഭാരതീയ സംസ്‌കൃതിക്ക് ലോകത്തോട് പറയാനുള്ളത് പ്രാര്‍ത്ഥന മാത്രം പോരാ അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആധുനിക ലോകമനുഷ്യസമൂഹത്തില്‍നിന്ന് ഉണ്ടാവണം എന്നതാണ്. ആ ഒരു ജീവിതശൈലീമാറ്റം മാത്രമാണ് ലോകത്തിന്റെ നിലനില്‍പ്പിനുള്ള പ്രതീക്ഷയും പ്രത്യാശയും. അതു മാത്രമാണ് ശാശ്വതപരിഹാരവും.
https://chat.whatsapp.com/48eilk23yzs1qMlGNp6M2o
*_സ്വാമി ദേവാനന്ദപുരി_*

🙏🏽🙏🏽🙏🏽🙏🏽

No comments:

Post a Comment