Monday, April 20, 2020

ഓരോ ബന്ധങ്ങൾക്കും  പിന്നിൽ ഓരോ കാരണങ്ങളുണ്ടാവും...*
*കാരണങ്ങൾ അവസാനിയ്ക്കുമ്പോൾ ചിലർ നമ്മളെ ഒഴിവാക്കുന്നു.*
*അവസാനിയ്ക്കാത്ത കാരണങ്ങളുള്ളവർ ആ ബന്ധം തുടരുന്നു...*
*സൗന്ദര്യവും സമ്പത്തും ഉള്ളപ്പോൾ വരുന്ന ബന്ധങ്ങളേക്കാൾ നല്ലത് ഒന്നുമില്ലാത്തപ്പോൾ നമ്മളെ തേടിയെത്തുന്നവരത്രേ..*.
*നല്ലതു കൊടുത്തതു കൊണ്ടായില്ല നല്ല മനസ്സോടെ കൊടുക്കണം...*
*നിവൃത്തികേടു കൊണ്ടും സാഹചര്യസമ്മർദ്ദം കൊണ്ടും ചെയ്യുന്ന നന്മകൾക്ക് കണക്കു പുസ്തകമുണ്ടാകും.*
*കൊടുത്തതിന്റെ കണക്കറിയുന്ന പലർക്കും ലഭിച്ചതിന്റെ  കണക്ക് പുസ്തകത്താളുകൾ ശൂന്യം ആയിരിക്കും..!*
*കൊടുക്കൽ വാങ്ങലുകൾക്കോ, ലാഭ നഷ്ടങ്ങൾക്കോ പ്രസക്തിയില്ലാത്ത നിരുപാധികമായ സ്നേഹ ബന്ധങ്ങൾക്ക് മാത്രമേ കാലത്തിന്റെ  അതിർവരമ്പുകൾക്കും അപ്പുറം നിലനിൽപ്പ് സാദ്ധ്യമാകൂ...*

*അതിനാൽ എന്താണോ നിങ്ങൾ ആഗ്രഹിക്കുന്നത് അത്  നിർലോഭം നൽകുവാനും  ശ്രമിയ്ക്കുക..
Mvs namboodiri 

No comments:

Post a Comment