Tuesday, April 21, 2020

*⚜മന്ത്രോച്ചാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ⚜*
    *📍♾️♾️♾️🔅🔅♾️♾️♾️📍*
*▪സ്വരം▪*
സ്വരസ്ഥാനമനുസരിച്ചുള്ള നാദമാണ്  ഒരു ശ്ലോകത്തെ മന്ത്രമാക്കി മാറ്റുന്നത്. ഒരു ശ്ലോകം പദ്യമായോ ഗദ്യമായോ ചൊല്ലാവുന്നതാണ്.  അതായത് രാഗത്തിലോ ( with tune) രാഗമില്ലാതെയോ ചൊല്ലാൻ കഴിയും. എന്നാൽ വേദമന്ത്രങ്ങളിൽ അത് സാദ്ധ്യമല്ല. സ്വരസ്ഥാനങ്ങൾ അടിസ്ഥാനപെടുത്തിയല്ലാതെ ചൊല്ലാവുന്നതല്ല.ചൊല്ലാൻ പഠിക്കുമ്പോൾ ധരിച്ചു വെക്കേണ്ട പ്രഥമമായ ബോധം നാം അക്ഷരങ്ങളിലൂടെ യാണ് സഞ്ചരിക്കുന്നതെന്നാണ്. അക്ഷരക്കൂട്ടമായ പദത്തെയല്ല ഓരോ അക്ഷരത്തെയാണ് ആദ്യം ഗൌനിക്കേണ്ടത്. ഓരോ അക്ഷരങ്ങളുടെയും സ്വരഭേദത്തിനനുസരിച്ച് ഉച്ചരിക്കണം.പ്രധാനമായും  3 സ്വരങ്ങളാണ് മന്ത്രം ചൊല്ലാൻ ഉപയോഗിക്കുന്നത്.സ്വരിതം, ഉദാത്തം, അനുദാത്തം എന്നാണ് സ്വരങ്ങൾ അറിയപ്പെടുന്നത്. അതായത്  upper note, plain note, lower note
(സാമവേദത്തിൽ കൂടുതൽ സ്വരങ്ങൾ ഉപയോഗിക്കാറുണ്ട് ). അനുദാത്തം, ഉദാത്ത, സ്വരിതം എന്നിവയെ സപ്തസ്വരങ്ങളിലെ റിഷഭം, ഗാന്ധാരം, മധ്യമം ആയി താരതമ്യപ്പെടുത്താം.
*▪ഉദാത്തം▪*
ഒരക്ഷരത്തിന് സാധാരണയായി ചൊല്ലുമ്പോൾ കൊടുക്കുന്ന സ്വരനില (Pitch ) ആണ് ഉദാത്തം. Plain note എന്നർത്ഥം. ഈ സ്വരം (note) അടിസ്ഥാനപ്പെടുത്തിയാണ് സ്വരഭേദങ്ങൾ വരുത്തുന്നത്. വേദപാഠത്തിൽ ഇവ ഒരടയാളങ്ങളുമില്ലാത്ത അക്ഷരങ്ങളായിരിക്കും
*▪സ്വരിതം▪*
(upper Note)
ഒരക്ഷരം ഉച്ചരിക്കുമ്പോൾ സ്വര നില ഉയർന്നിരിക്കുന്നതിനെയാണ് സ്വരിതം എന്ന പറയുന്നത്.
ഇത് വൈദിക പാഠങ്ങളിൽ ഒരു കുത്തനെയുള്ള വരയായി അടയാളപെടുത്തിയിരിക്കും.
*▪ദീർഘ സ്വരിതം▪*
ഉന്നതമായ സ്വരം (സ്വരിതം ) ദീർഘമായി വരുമ്പോൾ രണ്ടു കുത്തനെയുള്ള വരകൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കും. ഒരക്ഷരത്തിന്റെ സ്വരത്തെ രണ്ട് ഘട്ടമായി ദീർഘിപ്പിച്ചു (elongated) ചൊല്ലാൻ വേണ്ടിയാണ് ഇങ്ങിനെ അടയാളമിടുന്നത്.
*▪അനുദാത്തം▪*
സ്വരം താഴ്ത്തി ചൊല്ലുന്നതിനെ അനുദാത്തം എന്നു വിളിക്കുന്നു. ഇത്. അതാത് അക്ഷരങ്ങളുടെ താഴെ ഒരു സമാന്തര (horizontal) രേഖയായി അടയാളപെടുത്തിയിരിക്കും.ഉദാത്ത സ്വരം  സ്വായത്തമാകുമ്പോഴാണ്  മന്ത്രോച്ചാരണം അനായാസമായി വരുന്നത്. സ്വരഭേദങ്ങളിലൂടെ ചൊല്ലി കൊണ്ടിരിക്കുമ്പോൾ ഉദാത്തത്തെ ഒരേ സ്വര ക്ഷേത്രത്തിൽ (ശ്രുതിയിൽ ) നിലനിർത്താൻ കഴിയണം. ഇത് ചിലർക്ക് ജന്മസിദ്ധവും മറ്റുള്ളവർക്ക് പരിശീലനത്തിലൂടെ സ്വായത്തമാക്കാവുന്നതുമാണ് സ്വരഭേദങ്ങളുടെ ശുദ്ധി നിത്യമായി നിലനിർത്താൻ ഋഷീശ്വരന്മാർ പലവിധ പാഠഭേദങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. വികൃതി പാഠങ്ങൾ എന്നാണ് ഇവ അറിയപെടുന്നത്. ജഡ, മാലാ, ശിഖ,രേഖ, ധ്വജ, ദണ്ഡ, രഥ, ഘനം എന്നിങ്ങനെയാണ് ഇവയറിയപ്പെടുന്നത്. മറ്റുള്ളവ പദം, സംഹിത. ക്രമം എന്നും അറിയപ്പെടുന്നു.
കാലാകാലങ്ങളിലായി ഇത്തരം പാഠ്യ പദ്ധതികളിലൂടെ എത്രയോ സംവത്സരങ്ങളെ തരണം ചെയ്ത ഋഷി പ്രോക്തങ്ങളായ മന്ത്രങ്ങളാണ് നമ്മുടെ പാഠ്യ വിഷയം.
   *📍♾️♾️♾️🔅🔅♾️♾️♾️📍*
*ലോകാ: സമസ്താ സുഖിനോ ഭവന്തു🙏*

No comments:

Post a Comment