Friday, April 17, 2020

*നല്ല ചിന്തകൾ*

*ആരോടു പകവീട്ടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അയാളാണ് സത്യത്തില്‍  നിങ്ങളോട് ശാന്തമായി പകവീട്ടിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം  മനസിലാക്കുക.*

  *പക വീട്ടണം എന്ന വികാരം ഒരു രോഗമാണ്. ഉള്ളില്‍ കടന്നു കഴിഞ്ഞാല്‍ അത് നിങ്ങളെ ഭക്ഷിച്ച് നിങ്ങളെത്തന്നെ ഇല്ലാതാക്കും.*

*അന്യന്‍റെ വേദനയിലാണ് സ്വന്തം സന്തോഷം എന്ന് ചിന്തിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യം തന്നെ മാറിപ്പോകുന്നു.*

*നിങ്ങളുടെ സന്തോഷം പുറമേയുള്ള സാഹചര്യങ്ങള്‍ക്ക് പണയം വയ്ക്കാതെ,* *മനസ്സിൽ ശാന്തതയോടെ ആക്കിതീർക്കാൻ കഴിഞ്ഞാൽ  നിങ്ങളുടെ കഴിവ് പൂര്‍ണ്ണമായും പുറത്തുവരും.*
*വിജയം നിങ്ങളെ അന്വേഷിച്ചെത്തും*

No comments:

Post a Comment