Friday, April 17, 2020

ശ്രീ ഗുരുവായൂർ അമ്പാടി കണ്ണൻ്റെ വിഷു ദിനം.(107)

മേടമാസ പൊൻപുലരിയിൽ,കണ്ണൻ്റെ തൃപാദം തലോടാൻ സൂര്യഭഗവാൻ കിഴക്ക് പൊൻപ്രഭ വിടർത്തി ഉദിച്ചുയർന്നു.

കണ്ണൻ്റെ തൃകൈയ്യിൽ വിഷുകൈനീട്ടം വെച്ചു കൊടുക്കാനാവാതെ ദിവാകരൻ നിരാശനായി മടങ്ങി.

കണ്ണാ നിൻ്റെ ഗോപുരവാതിൽ വിഷുദിനത്തിലും അടഞ്ഞ് കിടക്കുന്നു.

കോടനു കോടി ഭക്തരെ നീ ശ്രീകോവിലിൽ ഒറ്റക്കിരിന്ന് അനുഗ്രഹിക്കുകയണോ ?

ഏകാന്തമായ തിരുമുറ്റത്ത് ,മഞ്ചാടി മഞ്ചത്തിൽ നീ നൃത്തമാടുകയാണോ എൻ്റെ കണ്ണാ.

കണ്ണാ നീ തിടപ്പള്ളിയിലും, വാതിൽ മാoത്തിലും ഓടിനടന്ന് രസിച്ച് നടക്കുകയാണോ?

മണി കിന്നറിനടുത്ത് പോകരുതേ കണ്ണാ?

ഉദയസ്തമന പൂജക്ക് വിഘ്നേശ പൂജ നടത്തി ശംഖനാദംമുഴക്കി അരി അളക്കുന്നത് എന്നാണ് ?

കുറികി, കുറികി നടക്കുന്ന അമ്പലപ്രാവിനെ തലോടാൻ ഓടി നടക്കുന്ന കണ്ണാ ഞങ്ങളേയും ഒന്ന് തലോടു .

കണ്ണാ നീ രൂദ്ര തീർത്ഥകരയിൽ ഏകനായി ഇരിക്കുന്നത് എന്തിനാട്.

മേശാന്തി മംത്തിലേക്ക് എന്തിനാണ് എത്തി നോക്കുന്നത്.

അഴലമ്മയോട് അഴൽ മാറ്റാനായി കണ്ണനും പ്രാർത്ഥിക്കുകയാണോ

ചങ്ങലങ്ങക്കിട്ട ഈ ഏകാന്തവാസം സഹിക്കാനാവുന്നില്ല കണ്ണാ.,

രോഗ വിമോചനത്തിലൂടെ നീ ഞങ്ങളെ രക്ഷിക്കു ഈ ചങ്ങല പൊട്ടിക്കു കണ്ണാ.ഭക്തരും അതാണ് പ്രാർത്ഥിക്കുന്നത് കണ്ണാ.

കണ്ണാ ഒരു നോക്ക് കാണാൻ അനുവദിക്കു.

ഭക്തരോടൊപ്പം ലോകശാന്തിക്കായി പ്രർത്ഥിക്കുന്ന ശാന്തിക്കാരെ അനുഗ്രഹിക്കു കണ്ണാ.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.9048205785.

No comments:

Post a Comment