Saturday, April 18, 2020

[19/04, 07:55] Bhattathiry: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 5*

സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്കരാക്ഷോ മഹാസ്വനഃ
അനാദിനിധനോ ധാതാ വിധാതാ ധാതുരുത്തമഃ

*അന്വയാർത്ഥം*
37) സ്വയംഭൂഃ - സ്വയം ഉണ്ടായവൻ
38) ശംഭു: - മംഗളം ഉണ്ടാക്കുന്നവൻ
39) ആദിത്യഃ - സൂര്യമണ്ഡലവാസി
40) പുഷ്കരാക്ഷ: - ആകാശം കണ്ണുകളായി ഇരിക്കുന്നവൻ ( താമരപോലെ മനോഹരമായ കണ്ണു )
41) മഹാസ്വനഃ - മഹാശബ്ദ്ധമാകുന്ന വേദസ്വരൂപനായി ഇരിക്കുന്നവൻ)
42) അനാദിനിധന: - ആദിയും അന്തവും ഇല്ലാത്തവൻ ( ജനനമരണങ്ങൾ ഇല്ലാത്തവൻ)
43) ധാതാ - പ്രപഞ്ചത്തെ ധരിക്കുന്നവൻ
44) വിധാതാ - ബ്രഹ്മാവിനെ ജനിപ്പിച്ചവൻ ( കർമ്മങ്ങളുടേയും കർമ്മഫലങ്ങളുടേയും കർത്താവ്‌)
45 ധാതുരുത്തമഃ - ഉത്തമമായ ധാതു (ചിത്‌) പഞ്ചഭൂതങ്ങൾക്കും മേലുള്ളവൻ)
[19/04, 07:55] Bhattathiry: *വിഷ്ണു സഹസ്രനാമ സ്തോത്രം*
*ശ്ലോകം 4*

സർവ്വ:ശർവ: ശിവ: സ്ഥാണുർ ഭൂതാദിർന്നിധിരവ്യയഃ
സംഭവോ ഭാവനോ ഭർതാ പ്രഭവഃ പ്രഭുരീശ്വരഃ

*അന്വയാർത്ഥം*
25) സർവ: - സർവ്വത്തിന്റേയും സത്തായിരിക്കുന്നവൻ
26) ശർവഃ - മംഗളസ്വരൂപി
27)  ശിവ: - സ്വയം പരിശുദ്ധനായിരിക്കുന്നവൻ
28) സ്ഥാണു: - ഉറച്ചു നിൽക്കുന്നവൻ
29) ഭൂതാദി: - പഞ്ചഭൂതങ്ങളുടെ മൂലകാരണമായിരിക്കുന്നവൻ
30) നിധിരവ്യയഃ (അവ്യയ: നിധി:) - നാശമില്ലാത്ത നിധി
31) സംഭവ: - സ്വന്തം ഇഷ്ടപ്രകാരം ഭവിക്കുന്നവൻ
32) ഭാവന: - പുണ്യപാപഫലങ്ങളെ കൊടുക്കുന്നവൻ
33) ഭർതാ - പ്രപഞ്ചത്തെ ഭരിക്കുന്നവൻ
34)പ്രഭവഃ - പ്രപഞ്ചത്തിനു ഉത്പത്തിസ്ഥാനമായിരിക്കുന്നവൻ
35) പ്രഭു: - സർവ്വശക്തൻ
36) ഈശ്വരഃ - ഐശ്വര്യങ്ങൾ എല്ലാം തികഞ്ഞവൻ

No comments:

Post a Comment