Monday, April 06, 2020

*മോദിജിയുടെ ദീപ കാഴ്ചയിൽ എന്റെ കാഴ്ചപ്പാട്*
Dr. വെളിഞ്ഞിൽ വിഷ്ണു നമ്പൂതിരി
                                             ദീപക്കാഴ്ചയും ഇരുട്ടും രോഗശാന്തിക്ക് സഹായം ആകേണ്ടതാണ്. ആയുർവേദം പകർച്ചവ്യാധികളെ പറയുമ്പോൾ " നേത്ര ത്വക്ക് വികാരാ   വിശേഷത:" എന്നു പറയുന്നുണ്ട്, നനഞ്ഞിരിക്കുന്ന അവയവം ആയതുകൊണ്ടും, കഫാവൃതമായതുകൊണ്ടും, എന്തിനും കയറിക്കൂടുവാൻ പറ്റുന്നതാണ് കണ്ണ്,. അതേസമയം അഗ്നിയുടെയും സ്ഥാനമാണ്. സൂര്യതെജസ്സിനെ ആഗിരണം ചെയ്യുന്നതിൽ തൊലിക്കുള്ള പോലെ കണ്ണിനും അതിപ്രാധാന്യം ഉണ്ട്.ദുഷിക്കുന്ന അവയവങ്ങളിലാണ് രോഗാണുക്കൾക്ക് പകരാൻ ഉള്ള കവാടം ഉണ്ടാകുന്നത്.പാദവും പ്രത്ത്യേകിച്ചു കണം കാൽ സഹായകമാണ്. നളന്റെ കാലിൽ കൂടിയാണ് കലി പ്രവേശിച്ചത്. അപ്രറ്റീക്ഷിതമായും അസധാരണമായും സംഭവിക്കുന്നതെന്തും ശരീരത്തെ പെട്ടന്ന് വിപരീതപ്രവർത്തനങ്ങളിൽ പ്രവേശിപ്പിക്കും.കുളി പതിവില്ലാത്ത രോഗി പെട്ടന്ന് കുളിച്ചാലും, കുളിക്കുന്നയാൾ കുളിക്കാതിരുന്നാലും, രോഗത്തിന്റെ അവസ്ഥയിൽ കുറവ് കാണും .നിത്യശീലത്തിൽ നിന്ന് മാറുന്നതിന്റെ  ദോഷവും അപൂർവ്വം സംഭവിക്കും. വെളിച്ചം കൊണ്ട് കണ്ണിന് ഗുണദോഷങ്ങൾ സംഭവിക്കും., "ഹീനമിഥ്യാതി മാത്രക:" എന്നത് പ്രകാരം വെളിച്ചത്തിന്റെ ഏറ്റക്കുറച്ചിലിനു പുറമെ കൃത്രിമമായ പ്രകാശങ്ങൾ പലതും കണ്ണിന് ദോഷം ചെയ്യും. നെയ്യ് എണ്ണ വെളിച്ചെണ്ണ മുതലായവയിൽ നിന്നും വരുന്ന ജ്വാല കണ്ണിന്  കൂടുതൽ കുളിർമ്മ തരുന്നതാണ്. മൈഗ്രൈൻ പോലുള്ള അസുഖങ്ങൾക് പ്രകാശം ഒന്നും തന്നെ പറ്റാറില്ല. ഇരുട്ട് അനുകൂലമാവുന്ന അവസ്ഥയും ഉണ്ട്. കഫപ്രധാനമായ അജീർണ്ണത്തിൽ അക്ഷി, ഗണ്ഡങ്ങൾ, ശോഫാത്മകമാവും. ഈ അവസരത്തിൽ രോഗാണുക്കൾക്കു പ്രവേശിക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടാവും.മന്ദാഗ്നി എന്ന അവസ്ഥയാണ് എല്ലാറ്റിനും കാരണം. "ദൂഷ്യം ദേശം.... ആഹാരമവസ്ഥാശ്ച" എന്ന് പറയുന്ന സാഹചര്യങ്ങൾ രോഗത്തിന് കരണമായിരിക്കെ അവിചാരിതമായി(പെട്ടന്ന് )ഇവയെ മാറ്റിമറിക്കുമ്പോൾ രോഗം ദുർബലമാവും.ഈർപ്പം കിട്ടാതായാൽ ചിതൽ  മുതലായവയ്ക്ക് നിലനില്പില്ല.ശോഫാവൃതമായ കണ്ണിനു കൃത്രിമ വെളിച്ചം പെട്ടന്ന് ഇല്ലാതാവുകയും, ഇരുട്ട് എന്ന വിപരീത അവസ്ഥയും വ്യത്യസ്തമായ പ്രകാശത്തിന്റെ അവസ്ഥയും അണുവിമുക്തമാകാൻ കാരണമായേക്കാം.ഗണ്ഡങ്ങൾകും ഇത് ബാധകമാവാം.
            കൊട്ടി ശബ്ദമുണ്ടാക്കുമ്പോൾ ആയുർവേദ പ്രകാരമോ ഭാരതീയ ശാസ്ത്രപ്രകാരമോ, വളരെയധികം ശാസ്ത്രീയത അംഗീകരിക്കേണ്ടതുണ്ട്. പഞ്ചീകരണം, ആകാശം, ശബ്ദം, ചെവി തമ്മിലുള്ള ബന്ധം,  ത്രിമൂർത്തികളുടേയും മറ്റും വിഗ്രഹത്തിൽ രൂപകല്പന, ചൈതന്യം ഇവ നൽകുമ്പോഴും ദുഷ്ടശക്‌തികളെ നശിപ്പിക്കിമ്പോഴും ശബ്ദംകൊണ്ട് പഞ്ചഭൂതത്തിന്റെ ഏറ്റക്കുറച്ചിലുകളെ  വരുത്തന്നതും ചേർത്ത് ചിന്തിക്കാവുന്നതാണ്.

No comments:

Post a Comment