Saturday, May 30, 2020

യോഗാ ന ഭുക്താ വയമേവ ഭുക്താ :                  തപോ ന തപ്തം വയമേവ തപ്താ :                    കാലോ ന യാതോ വയമേവ യാതാ:                    തൃഷ്ണാ ന ജീർണാ വയമേവ ജീർണ :               വൈരാഗ്യശതകം - നാം ഭോഗങ്ങൾ അനുഭവിക്കുകയായിരുന്നില്ല ... മറിച്ച് അവയാൽ സ്വയംഭുജിക്കപ്പെടുകയായിരുന്നു.. കാലം കഴിഞ്ഞു പോയിട്ടില്ല, നമ്മുടെ ജീവിതമാണ് കഴിഞ്ഞു പോയത് ... ഉള്ളിലെ തൃഷ്ണകളാകട്ടെ ഇന്നും അശേഷം ജീർണ്ണിച്ചിട്ടില്ല.. മറിച്ച് നാമാണ് സ്വയം ജീർണ്ണിതരായത്.. കാലങ്ങൾക്ക് മുൻപ് ഭർതൃഹരി ആചാര്യൻ എഴുതിയ ഈ വരികൾ ശ്രീ ഗുരുജി വിചാരധാരയിൽ സ്മരിച്ചു ... എത്ര പരന്ന , ആഴത്തിലുള്ള ദൃഷ്ടിയായിരുന്നു ഗുരുജിയുടേതെന്ന് ചിന്തിച്ച് ആ ചിന്തകളിലേക്ക് മടങ്ങിവരാം.         ആധുനികതയോ ദുർദശയോ.... പരിഹാരം അന്തരംഗത്തിൽ :- എല്ലാ ജീവികളുടേയും അടിസ്ഥാനപരമായ പ്രേരണ സുഖം തേടുക എന്നതാണ്. എല്ലാവർക്കും അറിയാവുന്നതാണ്. മനുഷ്യനും അങ്ങനെ തന്നെ. ജീവിതകാലം മുഴുവൻ സുഖമായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. മറ്റു ജീവികളേപ്പോലെ ഇന്ദ്രിയങ്ങളിൽ കൂടിയാണ് മനുഷ്യർ സുഖം തേടുന്നത്. ആദ്യമായി ശാരീരിക മാനസിക ആവശ്യവും വിശപ്പുകളും ഉണ്ട്. ഈ വിശപ്പുകൾ അടക്കുന്നതിൽ അവന് സുഖാനുഭൂതി ഉണ്ടാകുന്നു. ഈ പ്രക്രിയകൾ കുറച്ചു സമയത്തേക്ക് മനുഷ്യന് സൗഖ്യം നൽകുന്നു എന്നത് നിഷേധിക്കാനാകില്ല.. ശാരീരിക സുഖ ഭോഗങ്ങളിൽ മുഴുകുന്തോറും ഈ വിശപ്പു കൂടി കൂടി വരുന്നു എന്നാണ് അനുഭവം പഠിപ്പിക്കുന്നത്.. അവന് ഒരിക്കലും തൃപ്തി അടയാൻ ആകുന്നില്ല .. ഇത്തരം ആഗ്രഹ പൂർത്തിക്കായുള്ള ശ്രമങ്ങൾ വലുതാകുന്തോറും അസംതൃപ്തിയും വലുതായി വരുന്നുവെന്നതാണ് വാസ്തവം.. ഭോഗവസ്തുക്കളെ കൂടുതൽ സമ്പാദിക്കുമ്പോൾ നിരാശയും കൂടുതലായി വരുന്നു.. ഭോഗാനുഭൂതിയുടെ ആധിക്യത്തിൽ നിന്നുളവാകുന്നത് അധികമായ മോഹഭംഗമത്രേ ! " ന ജാതു കാമ : കാമാനാം ഉപഭോഗേന ശാമൃതി " (മഹാഭാരതം, ആദിപർവ്വം ) ഇന്ദ്രിയപരമായ ഭോഗങ്ങൾ കൊണ്ട് ആഗ്രഹങ്ങൾ ശമിക്കുന്നില്ല.. ആധുനിക മനുഷ്യർ ചെന്നുപെട്ടിട്ടുള്ള വിഷമാവസ്ഥ ഒരു യോഗീ മനസ്സിൽ എഴുതി ചേർത്തത് എത്ര ഹൃദ്യമെന്നു നോക്കു.. യാതൊരുവിധ ഭോഗ തൽപ്പരതയും ഇല്ലാതിരുന്ന ഒരാൾ , കൂടെ കൂടിയ ആളുകളിലും കാണാൻ കിട്ടാതിരുന്നപ്പോൾ , ഭോഗേഛയില്ലാത്ത ത്യാഗേഛമാത്രം , അതും സ്വാതന്ത്ര്യത്തിനായി രാഷ്ട്രത്തീയിൽ എടുത്തു ചാടിയ ആളുകൾക്കിടയിൽ നിന്നും വേറിട്ട ദൃഷ്ടിയുമായി വിചാരധാര അനസ്യൂതം തുടർന്നു എന്നത് ഇന്ന് ചിന്തിക്കുമ്പോൾ ... പ്രണമിക്കാനേ പറ്റൂ ...                പരിഹാരം ... ഇവിടെ പ്രശ്നത്തിന്റെ സ്ഥായിയായ പരിഹാരത്തിന് ഹിന്ദു ദർശനങ്ങൾ മുന്നോട്ടു വരുന്നു. സുഖത്തിന്റെ യഥാർത്ഥ ഉറവിടം അകത്താണെന്നും പുറത്തല്ലെന്നും അത് പറയുന്നു. അല്പം ഉള്ളിലേക്ക് കടക്കുകയാണെങ്കിൽ, ആത്മ നിരീക്ഷണം നടത്തുകയാണെങ്കിൽ, ഇതു വെളിവാകും.. സംഗീത രസത്തെ അനുഭവിച്ചാനന്ദിക്കുന്ന ഒരു വന്റെ ഉദാഹരണമെടുക്കുക ... അപ്പോൾ പ്രിയപ്പെട്ട ഒരാളുടെ മരണ വാർത്തയറിയുന്ന സന്ദേശം കിട്ടിയാൽ ? ഉടൻ തന്നെ സംഗീത രസം നഷ്ടപ്പെടുകയും, അവൻ അവിടെ നിന്നു പോകുകയും ചെയ്യും.. സുഖം കൊടുക്കാനുള്ള ആത്യന്തിക ശക്തി സംഗീതത്തിന് ഉണ്ടായിരുന്നു എങ്കിൽ ? ആ മനുഷ്യന്റെ ദുഃഖത്തെ തരണം ചെയ്യാൻ സഹായിക്കുകയും അവൻ സംഗീതത്തെ തുടർന്നാ സ്വദിക്കുകയും ചെയ്യുമായിരുന്നു.. ഒരു നിമിഷം മുൻപ് ആനന്ദാനുഭൂതിയുടെ കാരണമായിരുന്ന സംഗീതം ഇപ്പോൾ അവന് ആരോചകമായാണ് തോന്നുക ...                             സുഖം തരുന്നുവെന്ന് നാം വിചാരിക്കുന്ന ബാഹ്യ വസ്തുക്കൾ വെറും ഉപകരണങ്ങളോ നിമിത്തങ്ങളോ മാത്രമാണെന്നും സുഖത്തിന്റെ യഥാർത്ഥമായ ഉറവിടം ഉള്ളിലാണെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. എന്നിട്ടും നാം ബാഹ്യവസ്തുക്കളുടെ പിറകേ പോകുന്നത് വിഭ്രമം കൊണ്ടുമാത്രമാണ്.. നായ ഉണങ്ങിയ എല്ലിൻ കഷണം ചവക്കുന്ന മാതിരിയാണത്... കുറച്ച് കഴിയുമ്പോൾ എല്ലിൻ കഷണങ്ങൾ വായ മുറിപ്പെടുത്തുകയും ചോര വരികയും ചെയ്യുന്നു.. ആ രക്തം നുണച്ചിറക്കുന്ന നായക്ക് സന്തോഷമെന്ന ഭ്രമം ഉണ്ടാകുന്നു...     ഇങ്ങനെയാണ് ബാഹ്യ വസ്തുക്കൾ നമുക്ക് ആനന്ദം തരുന്നത്.. അത്തരം ഭോഗങ്ങൾ നൽകുന്ന ആനന്ദം നമ്മെ സങ്കടത്തിലും മോഹഭംഗത്തിലും എത്തിക്കുകയാണ് ചെയ്യുക ... തുടർന്ന് ആനന്ദത്തിന്റെ രഹസ്യം - പരമ ലക്ഷ്യം - യോഗമാർഗം - കഷ്ടപ്പെടാനുള്ള സ്വാതന്ത്ര്യം - എന്നതിൽ കൂടി ജീവിതനദിയുടെ തീരങ്ങളിലേക്ക് ഉയർത്തുകയാണ്.. കാലം മുന്നോട്ടു പോകുമ്പോൾ ഇപ്പറയുന്ന ആധുനീക പുരോഗാമി സമൂഹങ്ങൾ ഈ പുണ്യ ഭൂമി ഭാരതത്തിന്റെ പൗരാണികവും എന്നാൽ ഇന്നും സജീവമായ വിജ്ഞാനത്തിൽ അഭയം പ്രാപിക്കുമെന്ന് പൂർണ്ണമായി പ്രഖ്യാപിക്കുകയാണ്..                                            "താവദ് ഗർജതി ശാസ്ത്രാണി ജംബുകാ       വിപിനേ യഥാ ന ഗർജതി മഹാതേജാ യാവദ് വേദാന്തകേസരീ " ... മറ്റു ശാസ്ത്രങ്ങളാകുന്ന കുറുക്കന്മാർ വേദാന്തമാകുന്ന സിംഹം ഗർജിക്കുന്നതുവരെ മാത്രമേ ഓരിയിടുകയുള്ളൂ ... പ്രണാമം സർവ്വ ശ്രീ..ഭർതൃഹരി, പുണ്യ ഗുരുജി, സ്വർഗ്ഗീയ മാധവ്ജി ... വന്ദേ ദേവഭാരതം..

No comments:

Post a Comment