Sunday, May 24, 2020

ഗായത്രീ മന്ത്രം സ്ത്രീകൾക്കും ചൊല്ലാമോ???
************************************************************
. ഭാരതസംസ്കൃതിയുടെ അടിത്തറയും അറിവിന്റെ മഹാസാഗരവുമായ വേദങ്ങൾ തന്നെ ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽക്കുന്നുണ്ട്. വേദമന്ത്രൾ കണ്ടെത്തുന്നവരെ ദ്രാഷ്ട്ക്കൾ എന്നാണ് വിളിച്ചുവരുന്നത്. ഇതിൽ പുരുഷന്മാർ മാത്രമല്ല സ്തീകളും കൂടിയുണ്ടെന്ന വസ്തുത മനസ്സിലാക്കുന്നതോടെ ഈ ചോദ്യത്തിന്റെ പ്രസക്തി നഷ്ട്പ്പെടുന്നു. ഋഷികൾ എന്ന പദം പുരുഷന്മാരെ സൂചിപ്പിക്കുമ്പോൾ മന്ത്രദ്രാഷ്ടാക്കളായ സ്ത്രീകൾ അറിയപ്പെടുന്നത് ഋഷികമാരെന്നാണ്. മാത്രമല്ല, വേദം പഠിക്കുകയോ, പഠിപ്പിക്കുകയോ ചേയ്തിരുന്നവരെ ബ്രഹ്മവാദിനികൾ എന്നാണ് വിളിച്ചിരുന്നത്. എന്നുവെച്ചാൽ മൂന്ന് വേദങ്ങളിലും പ്രതിപാദിക്കുന്ന ഗായത്രീമന്ത്രം സ്ത്രീകൾ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിരുന്നു എന്നു സാരം.
ഘോഷാ, ഗോധാ, വിശ്വവരാ, ആപല, ഉപനിഷാദ്, ജൂഹ, അദിതി, ഇന്ദ്രാണി, സരമാ, രോമശ, ഉർവശി, ലോപമുദ്ര, യമി, ശാശ്വതി, സൂര്യസാവിത്രി, എന്നിവർ ഋഷികമാരായിരുന്നു. ഇതിൽ സൂര്യസാവിത്രി എന്ന ഋഷിക ഋഗ്വേദത്തിലെ  എഴുപത്തഞ്ച് മന്ത്രങ്ങൾ രചിച്ചതായി കാണാവുന്നതാണ്.
ഗേവഷണബുദ്ധിയോടെ ഭാരതീയതയെ സമീപിച്ചാൽ ഗായത്രീമന്ത്രത്തിന്റെ ഉപാസകരായി നിരവധി സ്ത്രീരത്നങ്ങളെ കണ്ടെത്താനാകും. ഗാർഗി, മൈത്രേയി, മദാലസ, അനസൂയ, അരുന്ധതി, ദേവയാനി, അഹല്യ, കുന്തി, സത്രൂപ, വൃന്ദ, മണ്ഡോദരി, താര, ദ്രൗപതി, ദമയന്തി, ഗൗതമി, ആപല, സുപഭ, ശവാതി, ഉശില, സാവിത്രി, പ്രതിശേയി, വിശാലിനീ, ബേന്ദുലാ, സുനിത, ശകുന്തള, പിംഗള, രോഹിണി, ഭദ്ര, വിഡുല, ഗാന്ധാരി, സീതാ, ദേവഹൂതി, പാർവതി, ശചി, സത്യവതി, സുകന്യ, തുടങ്ങിയ എത്രയോ സ്ത്രീരത്നങ്ങളുടെ ദിവ്യനാമങ്ങൾ നമുക്കുമുന്നിൽ തിളങ്ങി നിൽക്കുന്നുണ്ട്.
ഗായതീജപത്തിന്റെ മാഹത്മ്യത്തിലൂടെ സാവിത്രിതന്റെ ഭർത്താവിന്റെ ജീവനെ യമധർമനിൽ നിന്നും തിരികെ വാങ്ങിയതു മാത്രം നോക്കിയാൽ മതി. വിശ്വമാതാവും ദേവമാതാവും വേദമാതാവും ആദിമാതാവുമായ ദേവീഗായത്രിയുടെ അനുഗ്രഹം പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് ലഭ്യമാവുക എന്നു പറഞ്ഞാൽ തെറ്റില്ല. സ്ത്രീകളുടെ ആത്മാർത്ഥതയും അർപണവും തികഞ്ഞ ഭക്തിയുമല്ലാതെ മറ്റൊന്നുമല്ല അതിനു പിന്നിൽ.

No comments:

Post a Comment