Monday, May 25, 2020

_*ഗുരുവിന്റെ ലക്ഷണങ്ങൾ*_


*1. ആചാര്യൻ*

ഒന്നാമതായി, ഒരു ഗുരു ആചാര്യനായിരിക്കണം. വിഷയത്തിന്റെ പൊരുളറിഞ്ഞ്, അതു പ്രാവർത്തികമാക്കുന്നവനാണ്, ആചാര്യൻ. ചിന്തയും ഗവേഷണ പടുതയും, ആചാര്യനുണ്ടാവും. ആചരണമാണാവശ്യം; പ്രചരണമല്ല.

*2. വേദസമ്പന്നനൻ*

അറിയേണ്ടവ അറിഞ്ഞ്, അറിവാക്കി മാറ്റിയവനാകണം ഗുരു. വേദം ഗ്രഹിച്ചവൻ എന്നും പറയാം. യഥാർത്ഥ ഗുരു, വേദവിത്തായിരിക്കും.

*3. ദൈവഭക്തൻ*

ഗുരു, ഈശ്വര വിശ്വാസിയാവണം. നാസ്തിക ചിന്താഗതി പാടില്ല. ദൈവ പദത്തിനർത്ഥം, വ്യാപന പ്രകൃതയുള്ളത് എന്നാണ്. എങ്ങും നിറഞ്ഞ പരാല്‍പ്പരഭാവത്തെ, ഗുരു അറിഞ്ഞ്, ശിഷ്യരെ അറിയിക്കണം.

*4. വിമത്സരൻ*

സദ്ഗുരുവിനൊരിക്കലും മത്സരബുദ്ധി ഉണ്ടാവരുത്. ഗുരു അഥവാ, ആരോടാണ് മത്സരിക്കുക? ശിഷ്യർ, യഥാബലം ആരോഗ്യകരമായി മത്സരിക്കട്ടെ. കോപവും മദവും ഉല്‍പ്പാദി പ്പിക്കുവാനാവരുത്, ഒരു മത്സരം.

*5. മന്ത്രജ്ഞൻ*

മനനം ചെയ്യുന്നതിലൂടെ രക്ഷിക്കുന്നതെന്തോ അത് മന്ത്രം. മന്ത്രത്തെ അറിയുക എന്നാൽ, മന്ത്രത്തെ സാക്ഷാത്കരിക്കുക എന്നർത്ഥം. ഗുരു മന്ത്രദ്രഷ്ടാവ് ആവണം.

*6. മന്ത്രഭക്തൻ*

മന്ത്രത്തെ സേവിച്ചു ജീവിക്കുന്നവ, മന്ത്രഭക്തൻ. ഗുരു മന്ത്രഭോക്താവ് ആയിരിക്കണം.

*7. മന്ത്രാർത്ഥദൻ*

മന്ത്രദ്രഷ്ടാവും മന്ത്രഭക്തനുമായതിനു ശേഷം, മന്ത്രാർത്ഥത്തെ മറ്റുള്ളവർക്ക് എപ്പോഴും പകർന്നു കൊടുക്കുന്ന വനാവണം, സദ്ഗുരു.

*8. ഗുരുഭക്തൻ*

യഥാർത്ഥ ഗുരു, തന്റെ ഗുരുവിനെ നിരന്തരം സ്മരിക്കുന്നവനാവണം. ഗുരുവിനെ ധ്യാനിക്കുന്ന വനാവണം. ഗുരു പൂജക്ക് പാരസ്പര്യം നിലനിർത്തേണ്ടതുണ്ട്.

*9. ശുചി*

ഗുരു, ആന്തരികവും ബാഹ്യവുമായ ശുചിത്വം പാലിക്കുന്നവനാവണം. ദേഹശുദ്ധിയും ചിത്തശുദ്ധിയും നിർബന്ധം തന്നെ.

*10. പുരാണജ്ഞൻ*

പുരാണം പഠിച്ചവനും, പുരാണപുരുഷനെ ഉപദർശിക്കുന്നവനുമാവണം സദ്ഗുരു. എന്നും നവമായിരിക്കുന്നതെന്തോ, അതാണ് പുരാണം. ഗുരു ജ്ഞാനസിന്ധുവും ദയാസിന്ധുമാവണമെന്ന് പ്രശ്‌നോപനിഷത്ത്.

No comments:

Post a Comment