Thursday, May 07, 2020

*ഹരേ കൃഷ്ണാ....*

ഒരിക്കൽ ശ്രീകൃഷ്ണൻ തന്റെ ഭക്തന്റെ വീട്ടിൽ സ്വയം കയറി ചെന്നു. ഭക്തനോട് കൃഷ്ണൻ ചോദിച്ചു .ഈ വീടാരുടെതാണെന്ന് .അദ്ദേഹം ഉടൻ ഉത്തരം നൽകി. ഈ വീട് ഭഗവാന്റെ താണ്. ശ്രീകൃഷ്ണൻ ചോദിച്ചു. ഇവിടെ കാണുന്ന ഈ വണ്ടി ആരുടേതാണ്. ഭക്തൻ മറുപടി നൽകി. ഈ വണ്ടിയും ഭഗവാന്റെ താണ്. വീണ്ടും ശ്രീകൃഷ്ണൻ അവിടെ കണ്ട ഓരോ വസ്തുവും ആരുടേതെന്ന് ചോദിച്ചു. ഭക്തന് കേവലം ഒരുത്തരമേ ഉണ്ടായിരുന്നുള്ളു. എല്ലാം  ഭഗവാന്റെതു മാത്രമാണെന്ന്. ആ വീ ട്ടിലുള്ളവരെക്കൂടി ചോദിച്ചപ്പോഴും അദ്ദേഹം എല്ലാം ഭഗവാന്റെതു മാത്രമെന്നുത്തരം പറഞ്ഞു. അങ്ങയുടെ ശരീരം ആരുടേതെന്നു ചോദിച്ചപ്പോളും ഭഗവാന്റെതെന്ന് മറുപടി പറഞ്ഞു. ഭഗവാൻ വീണ്ടും അവിടെയുള്ള പൂജാമുറിയിൽ കയറി തന്റെ ഒരു ചിത്രം കാണിച്ച് ഇതാരുടെതാണെന്നു ചോദിച്ചു. ഭക്തൻ കണ്ണിൽ വെള്ളം നിറച്ചു പറഞ്ഞു അതെന്റെതാണെന്ന്. ബാക്കിയെല്ലാം ഭഗവാന്റെതാണെന്നും. ശരീരവും മനസ്സും ദേഹപിണ്ഡവും പ്രാണന്നും ഭഗവാന്റെതാണെന്നു പറഞ്ഞു. ഹേ പ്രഭോ എല്ലാം അങ്ങയുടെതു തന്നെ. എന്നാൽ അങ്ങ് എന്റെതു മാത്രമാകുന്നു .🙏 *ഹരേ കൃഷ്ണാ.*

No comments:

Post a Comment