Tuesday, May 26, 2020

പ്രണവ ഉപാസനയുടെ സാമാന്യ വിധി

സാധകന്‍ സ്നാനം ചെയ്തു ശരീര ശുദ്ധി വരുത്തി ആചാര്യനെ സ്മരിച്ചു ഈശ്വര സ്മരണയോടെ മൂന്ന് സന്ധ്യകളിലും ഏകാന്തമായ സ്ഥലത്ത് ആസനം ബന്ധിച്ചു ,വടക്കോട്ട്‌ അഭിമുഖമായി ഇരുന്നു ഏകാഗ്രമായി പ്രണവം ഉപാസിക്കണം..

മന്ത്ര ദ്രഷ്ടാവ് ബ്രഹ്മാവിനെ ശിരസ്സില്ലും

ഛന്ദസ് ഗായത്രിയെ മുഖത്തും

ദേവത പരമാത്മാവിനെ ഹൃദയത്തിലും സങ്കല്പിച്ചു ഗുരു ഉപദേശപ്രകാരം പ്രണവ മന്ത്രം ജപിക്കണം

പ്രണവം ബ്രഹ്മ സ്വരൂപം എന്ന് ഉറച്ചു വിശ്വസിച്ചു വ്യഷ്ടി രൂപത്തിലും സമഷ്ടി രൂപത്തിലും പ്രകാശിക്കുന്ന അ കാരം വിശ്വനും വിരാട്ടും എന്ന് ചിന്തിക്കണം .അ കാരം ജാഗ്രത് അവസ്ഥ ആണ്

വ്യഷ്ടി സമഷ്ടി ,അനന്തരം സ്വപ്ന സ്വരൂപന്‍ ആയ തൈജസനും ഹിരന്ന്യഗര്‍ഭനും ആയ ഉ കാരത്തില്‍ ലയിപ്പിക്കുന്നതായി സങ്കല്പിക്കണം,ആ സങ്കല്‍പ്പം ഉറച്ചു കഴിഞ്ഞാല്‍ ആ ഉകാര രൂപമായ സ്വപ്ന അവസ്ഥ പ്രാജ്ഞനും അവ്യാകൃതനും ആയ മ കാരത്തില്‍ ലയിപ്പിക്കണം.ആ ഭാവന ഉറച്ചു കഴിഞ്ഞാല്‍ മ കാരവും അത് പ്രകാശിപ്പിക്കുന്ന പ്രാജ്ഞനും അവ്യാകൃതനും കൂടസ്ഥ ചൈതന്യവും ബ്രഹ്മ ചൈതന്യവുമായ അമാത്രയായ ബിന്ദുവില്‍ ലയിച്ചതായി ധ്യാനിക്കുക .ആ ചൈതന്യമായത് താന്‍ -ബ്രഹ്മം ആണ് എന്ന് നിരന്തരം ചിന്തിച്ചു മനസ്സ് ആ ബ്രഹ്മത്തില്‍ ലയിപ്പിക്കണം.

ഇങ്ങനെ അമാത്ര രൂപം ആയ സാക്ഷി ചൈതന്യത്തില്‍ മനസ്സ് ഉറച്ചാല്‍ സമാധിയും ബ്രഹ്മ സാക്ഷാത് കാരവും ലഭിക്കുന്നു .

(കടപ്പാട് കാലടി അദ്വൈതാശ്രമത്തില്‍ എഴുപതുകളില്‍ ഉണ്ടായിരുന്നു ശ്രീ ഗണാനന്ദ സ്വാമി )


  • ശ്രീ Gowindan Nampoothiri

No comments:

Post a Comment