Tuesday, June 16, 2020

*🔱🔥ക്ഷേത്രചൈതന്യ രഹസ്യം - 19🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ദേവൻ്റെ പുരോഭാഗത്ത് നാലമ്പലത്തിനുള്ളിൽ കാണുന്ന പ്രധാന ബലിപീഠങ്ങൾ ഇന്ദ്രാദിദിക്പാലന്മാരുടെയും ബ്രഹ്മാദിസപ്തമാതൃക്കളുടെയും സ്ഥാനങ്ങൾ ആണ്. ഒരു മന്ത്രത്തിൻ്റെ സമൂർത്തമായ ശക്തിസ്വരൂപമാണല്ലോ ആ മന്ത്രത്തിൻ്റെ യന്ത്രം വാസ്തവത്തിൽ ക്ഷേത്രം തന്നെ  എല്ലാ മന്ത്രങ്ങളെയും കുടിവെക്കുവാൻ തക്കവണ്ണമുള്ള ഒരു സർവ്വമന്ത്രയന്ത്രം തന്നെയാണ്. അതിൻ്റെ ദേവചൈത്യമാകുന്ന മന്ത്രം പ്രതിഷ്ഠിച്ചിട്ടുള്ളത് അതിൻ്റെ ബിന്ദു സ്ഥാനത്ത് വിരാജിക്കുന്ന പ്രതിഷ്ഠാവിഗ്രഹത്തിൻമേലാണ് അതിൻ്റെ ചുറ്റും ദേവൻ്റെ ശിരസ്സ് അഥവാ സഹസ്രാരപത്മം തന്നെയായ ശ്രീകോവിലിൽ തന്നെയാണ് ഉണ്ടാവുക . അതിനു ശേഷം ഉള്ള മനോമയ ശരീരത്തിൻ്റെ അതിർത്തിയാണ് മേൽപ്പറഞ്ഞ ഇന്ദ്രാദിദിക്പാലന്മാരാൽ പരിവേഷ്ടിതമായ ചതുരം ഏതൊരു മന്ത്രത്തിൻ്റെയും  യന്ത്രസംവിധാനത്തിൽ  ഏറ്റവും പുറത്തെ ഭൂപുരം എന്ന് പറയുന്ന സ്ഥാനം തന്നെയാണ് ഇത്.   പാർത്ഥിശരീരത്തിൻ്റെ ബീജരൂപമായി അതിനെ തൊട്ടുകിടക്കുന്ന  മനോമയ ശരീരം തന്നെയാണിത്.

ശീവേലിയും ശീഭൂതബലിയും:
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മഹാക്ഷേത്രങ്ങളിലൊക്കെ അഞ്ചു പൂജയും മൂന്ന് ശീവേലിയും ഉണ്ടാകുമല്ലോ. എല്ലാപൂജയ്ക്കും 'തൂവാലടയ്ക്കൽ' അഥവാ 'തൂവാൻ അടയ്ക്കൽ' ഉണ്ടല്ലോ. അഗ്നികോണിൽ ഉള്ള( തിരുമുറ്റത്ത്) ബലിക്കല്ലിൽ തന്ത്രി അഥവാ ശാന്തിക്കാരൻ ഓരോ പൂജയ്ക്കും ബലിതൂകും . ഈ ബലി എല്ലാ ദേവതമരേയും ഉദ്ദേശിച്ചുകൊണ്ടുള്ള ബലികൂടിയാണ് എന്ന് മനസ്സിലാക്കണം. ദേവന്റെ പാർഷാദന്മാരിലൊരാളാണ് അഗ്നി എന്നത് ശരി തന്നെ. അതേ സമയം അഗ്നി 'ഹുതവഹൻ' കൂടിയാണല്ലോ. ' സ്വാഹ' കാരന്തമന്ത്രം കൊണ്ടാണ് ബലിതൂകുന്നത്. അഗ്നിയിൽ ഹവിസ്സ് ആഹൂതി ചെയ്യപ്പെടുകതന്നെയാണ്. ആ ഹവിർഭാഗം എല്ലാവർക്കുമായി പങ്കുവെക്കപ്പെടുന്നു എന്ന സങ്കല്പത്തിൽത്തന്നെയാണ് അഗ്നിക്ക് ബലിതൂകുന്നത്.

ശീവേലി (ശീബലി)യ്ക്കാകട്ടെ ബലിതൂകൽ ഒന്നുകൂടി വിസ്തരിക്കുകയായി.. അകത്തും പുറത്തുമുള്ള എല്ലാ പാർഷാദന്മരുടെ ബലിക്കല്ലുകളിലും വെവ്വേറെ ബലിതൂകും മാതൃക്കല്ലിലും വലിയ ബലിക്കല്ലിലും വലിയബലിക്കല്ലിലും 'വിഷ്ണുപാർഷദേഭ്യഃ സർവ്വേഭ്യോ ഭൂതേഭ്യോ നമോ നമഃ സ്വാഹ' എന്ന മന്ത്രം കൊണ്ടുകൂടി ബലിതൂകും. അപ്പോൾ വ്യപ്തി കുറെകൂടി വർദ്ധിച്ചല്ലോ, മാതൃക്കല്ലിൽ മാതൃഗണങ്ങൾക്ക് വിസ്തരിച്ചുതന്നെ ബലികൊടുക്കുന്നു.' മാതൃഭ്യോ നമഃ സ്വാഹാ' 'ലോകമാതൃഭ്യോ നമഃ സ്വാഹ' , 'സർവ്വമാതൃഭ്യോ നമഃ സ്വാഹാ", 'സർവ്വ മാതൃഗണഭ്യോ നമഃ സ്വാഹാ' , എന്നീ നാലു മന്ത്രങ്ങൾക്കു പുറമേ
" നാനാരൂപാ മാതരഃ പ്രതിദിശം വ്യവസ്ഥിതാഃ
ദിവ്യന്തരീക്ഷഭൌമാഃ പാതാളനിവാന്യശ്ചേഽഹായാന്തു വിഷ്ണ്വാജ്ഞയാ മാമനുഗൃഹ്ണന്തു പ്രതിഗൃഹ്ണന്തു പൂജാം സർവ്വരൂപധാരിണ്യസ്താഭ്യോ ദേവീഭ്യോ നമോ നമഃ സ്വാഹാ"

എന്ന മന്ത്രം കൊണ്ടുകൂടി ഉണ്ട് ബലിതൂകൽ.

ശ്രീഭൂതബലിയ്ക്കാട്ടെ വ്യാപ്തി ഒന്നുകൂടി വർദ്ധിക്കുകയായി ഓരോ പാർഷദന്റെയും ബലിക്കല്ലിൽ അതാതു പാർഷദന്റെ മന്ത്രംകൊണ്ട് ബലിതൂകുന്നതിനു പുറമേ ആ പാർഷദന്റെ പാർഷദന്മാർക്കുകൂടി ബലി തൂകലൂണ്ട്. പുറത്തെ പ്രദക്ഷിണത്തിന്റെ സംഖ്യയും വർദ്ധിക്കുന്നു . ഭൂതഗണങ്ങൾക്ക് ബലി തൂകാൻ മാത്രമായി ഒരു പ്രദക്ഷിണമുണ്ട്. വിഷ്ണു പാർഷദേഭ്യഃ സർവ്വേഭ്യോഭൂതേഭ്യോ നമോ നമഃ സ്വാഹാ" ( വിഷ്ണു എന്നു കാണുന്നിടത്തെല്ലം രുദ്ര/ ദുർഗ്ഗ/ ശാസ്തൃ/കാളി തുടങ്ങിയ നാമങ്ങൾ അതാത് ദേവീദേവന്മർക്ക്) എന്ന മന്ത്രം കൊണ്ട് എല്ലാവർക്കുമായി ഉദ്ദേശിച്ച് എട്ടുദിക്കിലും പുറത്തേക്കും ബലി തൂകുന്നു. ഇതിൽ നിന്നൊക്കെ ആ പ്രദേശത്തുളള എല്ലാ അമാനുഷശക്തികളേയും തൃപ്തിപ്പെടുത്താനാണ് ബലികൾ എന്നു മനസ്സിലാക്കമല്ലോ. ഇതിനു പുറമെ ശീവേലിക്കും ശ്രീഭൂതബലിക്കും, ഉത്സവബലി മുതലാവയ്ക്കും ചുറ്റമ്പലത്തിൽ നിന്നും പറത്തേക്ക് എഴുന്നളിക്കുമ്പോൾ തന്ത്രി (മേശാന്തി) ചെല്ലുന്ന പ്രാർത്ഥനാ മന്ത്രംകൂടി ശ്രദ്ധേയമാണ്

" യേ സമസ്തം ജഗത്വ്യാപ്യ തിഷ്ഠന്തി ബലികാങ്ക്ഷിണഃ വിഷ്ണുപാരിഷദാഃ സർവ്വേ ഗൃഹ്ണന്തു ബലി മുത്തമം"

ബലി തൂകലിന്റെ വ്യാപതി എത്ര വലിയതാണെന്ന് മനസ്സിലായില്ലെ? ലോകം മുഴുവൻ വ്യപിച്ചു നിൽക്കുന്ന പാർഷദന്മാർക്കാണ് ബലി തൂവുന്നത്.
ശീവേലിമുതൽക്കുള്ള ബലികളൊന്നു തന്നെ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയെ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലാ എന്ന വസ്തുത അധികമാരും ശ്രദ്ധിച്ചിരിക്കില്ല.
ദേവൻ സാക്ഷിമാത്രമാണ്. 'തൽസാക്ഷിതം ക്ല്പ്തസുദീപ്തദീപ വാദ്യാദിഹൃദ്യം ബലിമാതനോതു" എന്നാണ് തന്ത്ര സമുച്ചയവിധി. തന്റെ അനുചരന്മാരെക്കൊണ്ട് വന്നവർക്കെല്ലാം ചോറുവിളമ്പിക്കൊടുപ്പിക്കുന്ന സർവ്വാണിയുടെ മേൽനോട്ടം വഹിച്ചുക്കൊണ്ട് നിൽക്കുന്ന, പ്രഭുവിന്റെ നിലയാണ് ഈ ബലികളിൽ ദേവനുള്ളത്. ദേവൻ തന്ത്രിയെക്കൊണ്ട് ഭൂതഗണങ്ങക്കെല്ലം ബലി തൂകിയ്ക്കുയാണ് എന്തിനു വേണ്ടി???.

നാട്ടുകർക്കെല്ലാവർക്കും സർവ്വതോമുഖമായ ശ്രേയസുണ്ടാവാൻ വേണ്ടി. ക്ഷേത്രമാണ് എല്ലാ ജനപദങ്ങളുടെയും കേന്ദ്രബിന്ദു ക്ഷേത്രേശനാണ് ജനപദത്തിന്റെ അധിനായകൻ . ആ പ്രദേശത്തുള്ള നല്ലവരും ചീത്തവരുമായ എല്ലാഭൂതഗണങ്ങളും തൃപ്തരായാൽ മാത്രമേ ജനങ്ങൾക്ക് സ്വൈരജീവിതവും സമ്പൽ സമൃദ്ധിയും ഉണ്ടാവുകയുള്ളൂ.

ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്.. 

വിശിഷ്ഠ വസ്തുക്കളൊന്നും  കാലടികൊണ്ട് തൊടരുത്, കവച്ചു കടക്കുകയുമരുത്.  അമ്പലത്തിൽ പെരുമാറുമ്പോൾ ഈ വിഷയത്തിൽ സത്വരശ്രദ്ധ എപ്പോഴും എല്ലാവർക്കും  വേണം  തിരുമുറ്റത്തിനകത്തും പുറത്തും അനേകം ഇത്തരം ബലിപീഠങ്ങൾ അഥവ ബലിക്കല്ലുകൾ ഉണ്ട് അവ മന്ത്രപൂർവ്വം പ്രതിഷ്ഠാക്രിയകൾ ദേവതാസ്ഥാനങ്ങൾ ആണ് എന്നോർക്കുക.  ശ്രദ്ധിക്കാതെ നടന്നാൽ കാലടി ബലിക്കല്ലിൽ തട്ടാം, പൊട്ടാം ക്ഷേത്രത്തിൽ രക്തസ്രവം സംഭവിച്ചാൽ പുണ്യാഹ വിഷയമുണ്ടെന്ന വസ്തുത മറക്കരുത്. മുറിവ് പറ്റുന്നത് ഒന്നുകൊണ്ടും നല്ലതല്ല,  അപ്പോൾ നല്ലവണ്ണം മനസ്സിരുത്തുക തന്നെവേണം .  ഇനി അഥാവ കലുതട്ടിപോയി എന്നിരിക്കട്ടെ  അപ്പോൾ കൈ മൂർദ്ധാവിൽ വെച്ച് ( ബലികല്ലിൽ കൈ തൊടരുത്)  ശിവ ശിവഎന്നോ ഹരി ഹരി എന്നോ തൂഷ്ണി (ഉപാംശു) യായിട്ട് , മറ്റുള്ളവർ കേൾക്കാൻ ഇടവരരുത് കേട്ടാൽ ആ വ്യക്തിയെ തൊട്ടുതലയിൽ  കൈവെച്ച് ഇതുപോലെ ജപിക്കണം ...

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©

  • ✿❁════❁★🔥🚩🔥★❁════❁✿

No comments:

Post a Comment