Tuesday, June 16, 2020

ഓരോ സാഹചര്യങ്ങളിൽ ചെയ്തുകൂട്ടിയ അബദ്ധങ്ങൾ കാരണം ഭാവിയിൽ അതിന്റെ അനന്തരഫലങ്ങൾ എങ്ങനെയാകുമെന്ന ആശങ്കയും ഇതെല്ലാം താൻ തന്നെ വരുത്തിവെച്ചതല്ലേ എന്ന് ആലോചിക്കുമ്പോ വരുന്ന കുറ്റബോധവും നിറഞ്ഞ നിമിഷങ്ങൾ ..

പലരുടെയും ജീവിതത്തിലെ നേട്ടങ്ങളും ഉയർച്ചകളും കാണുമ്പോ തനിക്ക് ജീവിതത്തിൽ ചില തീരുമാനങ്ങൾ തെറ്റിയോ എന്ന് തോന്നുന്ന ഇൻഫീരിയോരിറ്റി കോംപ്ലക്സും നഷ്ടബോധവും നിറഞ്ഞ നിമിഷങ്ങൾ ...

ഇതിന്റെ ഇടയിൽ സ്വന്തം നേട്ടങ്ങൾ പലതും മറ്റുള്ളവരുടെ കണ്ണിൽ നേട്ടങ്ങൾ അല്ലാത്തതുകൊണ്ട് ആരും കാര്യമായിട്ട് അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത നിമിഷങ്ങൾ ..

ഇഷ്ടത്തോടെ എല്ലാം ചെയ്ത് എങ്ങനെ നോക്കി നിന്നാലും ചുറ്റുമുള്ളവർ പരാതികൾ മാത്രം എടുത്തു പറഞ്ഞ് കുത്തുമ്പോൾ ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും ഭാരം ആണെന്ന് തോന്നിപോകുന്ന നിമിഷങ്ങൾ ..

ഇഷ്ടപെട്ട വ്യക്തികളുടെയും വസ്തുക്കളുടെയും നഷ്ടം കൊണ്ടും സാമ്പത്തികബുദ്ധിമുട്ടുകൾ കൊണ്ടും വിഷമിക്കുന്ന നിമിഷങ്ങൾ ...

പിന്നെ ഏതൊരാൾക്കും ഉണ്ടാകുന്ന ശാരീരികമായ ആരോഗ്യപ്രശ്നങ്ങളുടെ നിമിഷങ്ങൾ ..

ഇങ്ങനെയുള്ള സമയങ്ങളിൽ എല്ലാം ചിന്തകൾ തന്റെ അറിവും  ശക്തിയും കൊണ്ട് നേരെയാക്കി  ആരോടും പരിഭവം ഇല്ലാതെ , തളരാതെ ഒരു പുഞ്ചിരിയോടെ ഉഷാറായി ജീവിക്കാൻ , തനിക്ക് താൻ തന്നെ സാന്ത്വനവും ശാസനയും പ്രോത്സാഹനവും താങ്ങും തണലും ബെസ്റ്റ് ഫ്രണ്ടും മെന്ററും കോച്ചും  ഒക്കെ ആയി കൂടെ ഉണ്ടെങ്കിൽ , അതിലും വലിയ കഴിവ് മറ്റൊന്നുമില്ല .

വിദ്യാഭ്യാസവും ജീവിതവീക്ഷണങ്ങളും ആചാരങ്ങളും എല്ലാം ഇങ്ങനെ സ്വന്തം കാലിൽ ഉറച്ച് നിൽക്കാൻ ആകട്ടെ എല്ലാവർക്കും..

Copycop and

No comments:

Post a Comment