Friday, June 05, 2020

ത്രിപുര സുന്ദരി

ത്രിപുര സുന്ദരി പത്തു മഹാവിദ്യകളുടെ ദേവതയാണ്. ഹൈന്ദവതയിലെ സാഹിത്യത്തിൽ അവതരിപ്പിക്കപ്പെടുന്ന ദേവി, ലളിതസഹസ്രനാമം (ലളിതദേവിയുടെ കഥ) ലളിതോപഖ്യാനം എന്നീ വിഷയവുമായി ഈ ദേവത അറിയപ്പെടുന്നു. ഈരേഴുപതിന്നാലുലോകത്തിൽ ബ്രഹ്മലോകത്തിനു മുകളിലുള്ള സർവ്വലോകമാണ് ലളിതത്രിപുര സുന്ദരിയുടെ ആവാസസ്ഥാനമായ മണിദീപം.

ത്രിപുര സുന്ദരിചക്രം

ശ്രീ ചക്രത്തിൽ തന്റെ വലതു കാൽ അമർത്തി സിംഹാസനാരൂഢയായിരിക്കുന്ന ശ്രീ ലളിത ത്രിപുരസുന്ദരി. അവരുടെ ചുറ്റിനുമായി ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഗണേശൻ എന്നിവരും വെഞ്ചാമരം വീശുന്ന ലക്ഷ്മിയും സരസ്വതി ദേവിയുമുണ്ട്.

ശക്തിസത്തിലെ ശ്രീകുല പാരമ്പര്യമനുസരിച്ച് ത്രിപുര സുന്ദരി മഹാവിദ്യയുടേയും ആദിപരാശക്തിയുടെ ഉയർന്ന ഭാവത്തിലും കാണപ്പെടുന്നു. ത്രിപുര ഉപനിഷത്ത് പ്രപഞ്ചത്തിന്റെ ആത്യന്തിക ശക്തി (ഊർജ്ജം, ശക്തി) എന്ന് വിളിക്കുന്നു. ബ്രഹ്മാവ്, വിഷ്ണു,, ശിവൻ എന്നിവരെക്കാളും പരമ ജ്ഞാനിയായി കാണപ്പെടുന്നു. ത്രിപുര സുന്ദരി കാമേശ്വര എന്ന രൂപത്തിലുള്ള ശിവന്റെ മടിത്തട്ടിൽ (ശിവശക്തി) ""lord of desire" ഇരിയ്ക്കുന്നതായിട്ടാണ് പറയപ്പെടുന്നത്. ശക്ത താന്ത്രിക് പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രധാന ദേവതയായ ത്രിപുര സുന്ദരി (പാർവ്വതി) ശ്രീ വിദ്യാ എന്നും അറിയപ്പെടുന്നു.ശിവശക്തി ഐക്യഭാവത്തിൽ ഇരിക്കുന്ന ശിവകാമേശ്വരനും (പരമേശ്വരൻ), ശിവകാമേശ്വരിയും (ലളിതപരമേശ്വരി) ആണ് ലളിതസഹസ്രനാമത്തിലെ പ്രധാന ദേവതകൾ. പരബ്രഹ്മമായ ശിവന്റെ ബ്രഹ്‌മവിദ്യാണ് ദേവി. ശിവനും ശക്തിയും ഒരേ നാണയത്തിന്റെ രണ്ടു ഭാഗങ്ങൾ ആണ്.

ഉദ്ഭവം

"സംസ്കൃതത്തിൽ 'ത്രിപുര' രണ്ട് സംസ്കൃത വാക്കുകളുടെ സംയോജനമാണ്. "ത്രി" എന്നർത്ഥമുള്ള "ട്രയാസ്" (മൂന്ന്) എന്നും  "പുര" എന്നാൽ "നഗരം" എന്നും കോട്ട"എന്നും അർത്ഥമുണ്ട്. മാത്രമല്ല മൂന്നു നഗരങ്ങളെ പരാമർശിച്ചിരിക്കുന്നതായും കാണാം. സ്വർണ്ണം, വെള്ളി, ഇരുമ്പ് എന്നിവയുപയോഗിച്ച് ആകാശത്തിലും, വായുവിലും, ഭൂമിയിലും നിർമ്മിച്ചിരിക്കുന്നു. ഇതുപോലയൊരു നിർമ്മാണമായ മായാസുരന്റെ കോട്ട ശിവൻ നശിപ്പിച്ചിരുന്നു. ശിവൻ നശിപ്പിച്ച മൂന്നു നഗരങ്ങളെ ഇതിഹാസത്തിൽ പരാമർശിക്കുന്നു. എന്നിരുന്നാലും "ത്രിപുര" എന്നതിന് "ശിവ ശക്തിർ (ശിവശക്തി)"എന്നും അർത്ഥമാക്കുന്നു. സുന്ദരി എന്നാൽ ഒരു മനോഹരമായ സ്ത്രീ എന്നും അർത്ഥമാക്കുന്നു.

അതുകൊണ്ട് ത്രിപുര സുന്ദരി എന്ന വാക്കിനർത്ഥം "മൂന്ന് ലോകങ്ങളിൽ സുന്ദരി എന്നാണ്

ത്രിപുര സുന്ദരി ത്രികോണ സമാനമായതിനാൽ (ത്രികോണ) ത്രിപുര എന്ന് വിളിക്കുന്നു. അത് യോനിയെ പ്രതീകപ്പെടുത്തുകയും ചക്ര രൂപം നൽകുകയും ചെയ്യുന്നു. ത്രിപുര സുന്ദരി മന്ത്രത്തിന് മൂന്ന് കൂട്ടം അക്ഷരങ്ങൾ ഉള്ളതിനാലും ത്രിപുര എന്ന പേരിലറിയപ്പെടുന്നു. ഇവിടെ ത്രിപുരയെ അക്ഷരമാല ഉപയോഗിച്ച് അനുരൂപമാക്കുന്നു. അതിൽ നിന്ന് എല്ലാ ശബ്ദങ്ങളും വാക്കുകളും തുടരുകയും താന്ത്രിക പ്രപഞ്ചശാസ്ത്രത്തിൽ ഒരു പ്രാഥമിക സ്ഥാനം നേടുകയും ചെയ്യുന്നതായി മനസ്സിലാക്കാനും സാധിക്കുന്നു. അവർ ത്രിമൂർത്തിയായി ആയി ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെയിടയിൽ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്, പരിപാലകൻ, നശിപ്പിക്കുന്നവൾ എന്നീ കഥാപാത്രങ്ങളിൽ സ്വയം പ്രകാശിക്കുന്നു.

ത്രിപുര സുന്ദരിയെ ഷോഡശി  ("അവൾ പതിനാറാമത്" ), ലളിത, കോമേശ്വരി, ശ്രീവിദ്യ, രാജ രാജേശ്വരി എന്നീ പേരുകളിലും അറിയപ്പെടുന്നു.  "മൂന്ന് നഗരങ്ങളുടെ സൗന്ദര്യം" അല്ലെങ്കിൽ ത്രിപുരസുന്ദരി എന്നാണ് ഷോഡാഷി തന്ത്രം ഷോഡാഷിയെ വിശേഷിപ്പിക്കുന്നത്.

ത്രിപുരസുന്ദരി എന്നാൽ ത്രിപുരാന്തകനായ ശിവന് തുല്യമായവൾ (അർദ്ധനാരീശ്വരൻ) എന്നും ശിവന്റെ ശക്തി എന്നും അർത്ഥം ഉണ്ട്‌. ലളിതോപാഖ്യാനം, ശ്രീ ലളിത സഹസ്രനാമം, ലളിത ത്രിശതി, സൗന്ദര്യ ലഹരി, ദേവി ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളിൽ മണിദ്വീപത്തിൽ പരബ്രഹ്മമൂർത്തിയായ ശ്രീ മഹാശിവകമേശ്വരന്റെ (ശിവകമേശ്വരംഗസ്ഥ) മടിത്തട്ടിൽ ഇരിക്കുന്ന ഭഗവാൻ ശിവന്റെ പട്ടമഹിഷി ആയ ദേവിയെ വർണ്ണിക്കുന്നു. "കാ" എന്നാൽ സരസ്വതി എന്നും, "മാ" എന്നാൽ ലക്ഷ്മി എന്നും, അക്ഷി എന്നാൽ കണ്ണുകൾ എന്നും അർത്ഥം. ലക്ഷ്മി സരസ്വതിമാരെ കണ്ണുകളാക്കിയവൾ എന്നർത്ഥത്തിലും.ദേവിക്ക് ശിവനോടുള്ള പ്രണയത്തോടെ ഉള്ള നോട്ടത്തെ സൂചിപ്പിക്കുന്ന അർത്ഥത്തിലും ദേവിയെ കാമാക്ഷി എന്ന് വിളിക്കുന്നു. കാമേശ്വനായ ശിവന്റെ പത്നി എന്നർത്ഥത്തിൽ ലളിത ദേവിക്ക് കാമേശ്വരി എന്ന നാമവും ഉണ്ട്‌. ശ്രീ മഹാലളിതസഹസ്രനാമത്തിൽ ദേവിയുടെ 1000 നാമങ്ങൾ അടങ്ങുന്നു. കാഞ്ചി കാമാക്ഷി ക്ഷേത്രം ത്രിപുര സുന്ദരി ക്ഷേത്രങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ്. അടുത്ത് തന്നെ ഏകാംബരേശ്വര ക്ഷേത്രവും ഉണ്ട്‌. ലളിതസഹസ്രനാമത്തിലെ ശിവശക്തി ഐക്യത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് ഈ രണ്ടു മഹാ ക്ഷേത്രങ്ങളും നിലകൊള്ളുന്നത്. ഏകാംബരേശ്വരനെ തപസ്സ് ചെയ്ത് പാർവ്വതി ദേവി അർദ്ധനാരീശ്വരൻ ആയി തീർന്നു എന്നും കാഞ്ചീപുരത്തെ സ്ഥലപുരാണത്തിൽ പറയുന്നു. പാർവ്വതി ദേവി തന്റെ മൂലരൂപത്തിൽ കാഞ്ചി കാമാക്ഷിയായി കുടികൊള്ളുന്നു. തപസ്സ് കാമാക്ഷി എന്നൊരു രൂപവും കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ ഉണ്ട്‌ ഈ രൂപം ഭഗവതി ശിവനെ തപസ്സ് ചെയ്ത ഭാവമാണ്. കാമാക്ഷി ഏകാംബരേശ്വര ക്ഷേത്രങ്ങൾ വേറെയുമുണ്ട്. തിരുമ്മിയച്ചൂർ മേഘനാഥർ ലളിതാംബിക ക്ഷേത്രത്തിൽ വെച്ചാണ് ലളിത സഹസ്രനാമം എഴുതിയത് എന്നൊരു വിശ്വാസവും ഉണ്ട്‌. മേഘനാഥർ കാമേശ്വരനായ ശിവനും, ലളിതാംബിക പാർവ്വതിയുമാണ്.

ഐതിഹ്യങ്ങൾ

ഹിന്ദു ത്രിത്വമായ ത്രിമൂർത്തിയെ ഉൾക്കൊള്ളുന്ന മൂന്ന് ദേവന്മാരിൽ ഒരാളാണ് ശിവൻ. ശിവൻ ദക്ഷന്റെ മകളായ സതിയെ വിവാഹം കഴിച്ചു. ദക്ഷനും ശിവനും ഒത്തുചേർന്നില്ല, തന്മൂലം, ദക്ഷൻ നടത്തിയ ഒരു വലിയ യാഗത്തിന് ശിവനെ ക്ഷണിച്ചില്ല. എന്നിരുന്നാലും, ശിവന്റെ പ്രതിഷേധം വകവയ്ക്കാതെ സതി ആ ചടങ്ങിൽ പങ്കെടുക്കാൻ പോയി. സതിയുടെ സാന്നിധ്യത്തിൽ ദക്ഷൻ ശിവനെ അപമാനിച്ചു. അതിനാൽ സതി തന്റെ അപമാനം അവസാനിപ്പിക്കാൻ തീയിൽ ചാടി ആത്മഹത്യ ചെയ്തു. തന്മൂലം, ശിവൻ ദക്ഷനെ ശിരഛേദം ചെയ്തു. എന്നാൽ ശിവന്റെ കോപം കുറഞ്ഞതിനുശേഷം ദക്ഷനെ ആടിന്റെ തലകൊണ്ട് ഉയിർത്തെഴുന്നേൽപിക്കാൻ അനുവദിച്ചു. ഈ സംഭവം, അതായത് സതിയുടെ മരണം ശിവനെ അസ്വസ്ഥനാക്കുകയും അദ്ദേഹം ആഴത്തിലുള്ള ധ്യാനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. പർവ്വത രാജാവായ ഹിമവാന്റെയും അദ്ദേഹത്തിന്റെ ഭാര്യ അപ്‌സര മേനയുടെയും മകളായ പാർവതിയായി സതി പുനർജന്മം നേടി. ആദി പരാശക്തി (പാർവ്വതി ലളിത ത്രിപുര സുന്ദരി അല്ലെങ്കിൽ നിർഗുണ ബ്രാഹ്മണന്റെ പ്രത്യക്ഷപ്പെടാത്ത രൂപം) അവർക്ക് നൽകിയ അനുഗ്രഹം മൂലമാണ് ഇത് സാധ്യമായത്. സ്വാഭാവികമായും, പാർവ്വതി തന്റെ ഭർത്താവായി ശിവനെ അന്വേഷിക്കുകയും സ്വീകരിക്കുകയും ചെയ്തു.

ഷോഡശാക്ഷരി മന്ത്രം

"ശ്രീ വിദ്യാ ഷോഡശാക്ഷരി മന്ത്ര മഹത്വം"
പഠിച്ചു ദിനവും 11 ഉരുക്കഴിക്കാൻ കഴിഞ്ഞാൽ അയാൾ സകല ലോകങ്ങളും ബഹുമാനിക്കുന്നവനും. സകല ഐശ്വര്യങ്ങൾ നിറഞ്ഞവനും ആയിരിക്കും. ഓർക്കുക സ്ത്രീകളെ ബഹുമാനിക്കാത്തവൻ ഇത്തരം മന്ത്രങ്ങൾ ചൊല്ലിപ്പടിക്കരുത്. ഗുണത്തിന് പകരം ദോഷമാകും ഫലം.

മന്ത്രം

"ഷോഡശാർണ്ണ മഹാ വിദ്യാ
   ന  പ്രകാശ്യ കഥാചന |
 ഗോപിതവ്യാ ത്വയാ ഭദ്രേ
 സ്വ യോനിരിവ പാർവ്വതി ||
അപി പ്രിയതമം ദേയം
പുത്രദാര ധനാദികം |
രാജ്യം ദേയം ശിരോ ദേയം
 ന ദേയാ ഷോഡശാക്ഷരി ||

അർത്ഥം .....

ഷോഡശി എന്ന ശ്രീ വിദ്യാ മന്ത്രം പരസ്യമാക്കാൻ പാടില്ലാത്തത് ആകുന്നു ശ്രീ വിദ്യ മന്ത്രം എപ്രകാരം ആണോ ഒരു സ്ത്രീ തന്റെ രഹസ്യ ഭാഗങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നത് അപ്രകാരം രഹസ്യമായി വയ്ക്കണം ഒരു നാളീകേരം അതിന്റെ ജലം സൂക്ഷിച്ചു വയ്ക്കുമ്പോലെ അത് പോലെ ശ്രീ വിദ്യയെ ഒളിപ്പിച്ചു വൈകുന്നവൻ ആരോ അവൻ അത്രേ യഥാർത്ഥ കൗളൻ .അവയെ ആചാര്യന്മാർ ഇപ്രകാരം അലങ്കാരമായി പറയുന്നത് തന്റെ ഭാര്യയെ വിട്ടു കൊടുക്കാം പുത്രനെ വിട്ടു കൊടുക്കാം രാജ്യം വിട്ടു കൊടുക്കാം ശിരസ്സ് അറുത്തു കൊടുക്കാം എന്നാൽ ഒരിക്കലും ശ്രീ വിദ്യാ മന്ത്രം അർഹതയില്ലാത്ത ഒരാൾക്ക് നൽകരുത് ...

തന്ത്ര ശാസ്ത്രത്തിന്റെ അടിസ്ഥാന ദേവതാ ഭാവമാണ് ലളിതാ പരമേശ്വരി .മൂലവിദ്യാ സ്വരൂപിണി ആയി പ്രകൃതിയിലും സാധകനിലും ഹൃദ് പദ്മത്തിൽ വിരാചിക്കുന്ന ചിദ്ച്ഛക്തി കുണ്ഡലിനി ആകുന്നു ദേവി ..ഒൻപതു ആവരണ ദേവതകളെ പൂജിച്ചു

"അഷ്ടാ ചക്ര  നവ ദ്വാര ദേവാനാം പുരിയോദ്ധ്യാ: എന്ന് പറയുന്ന പ്രപഞ്ചത്തിലെ നവ ആവരണങ്ങളെ അറിഞ്ഞുകൊണ്ട് കൈവല്യം അടയുന്ന സാധകന്റെ മൂല വിദ്യാ ആകുന്നു ലളിത ലളിതയുടെ മന്ത്രം ആകുന്നു ശ്രീ വിദ്യ ലളിതയുടെ ശരീരം ശ്രീ ചക്രവും അനന്തമായ പ്രപഞ്ചത്തെ അതിന്റെ മൂല ബിന്ദുക്കളെ മൗലിക താത്വങ്ങളായി 3 സിന്ധാന്തങ്ങളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ത്രി തത്വങ്ങൾ ആണ്

"അഗ്‌നിശ്ച സൂര്യശ്ച സോമശ്ച
 ത്രിഭുവനം പരികീർത്തിത ...(ഭുവനേശ്വരി തന്ത്ര)

(അഗ്നി ,സൂര്യ ,സോമ)
(ഇഡാ,പിംഗള,സുഷുമ്ന)
(സൂര്യ നാഡീ ,ചന്ദ്ര നാഡീ .അഗ്നി നാഡീ )
(ബ്രഹ്മ ഗ്രന്ഥി,വിഷ്ണു ഗ്രന്ഥി,രുദ്ര ഗ്രന്ഥി)
(വാഗ്‌ഭവം കുടം ,കാമരാജ കുടം,ശക്തി കുടം)

ഈ മൂന്നു മൗലിക ബിന്ദുക്കളിൽ പരിലസിക്കുന്ന മഹാ തത്വം ആകുന്നു ലളിത
അതിനാൽ തന്നെ ഈ ശ്ലോകത്തിന്റെ അർത്ഥത്തിൽ പറയുന്നത് പോലെ ..

ഷോഡശി എന്ന മന്ത്രം ഗോപ്യമാണ് വളരെ രഹസ്യമാണ് ഗുരുമുഖത്തു നിന്ന് അതിന്റെ രഹസ്യങ്ങൾ അറിഞ്ഞു ജപിക്കേണ്ടത് ആണ് മന്ത്രം എന്നത് കടലാസ്സിൽ ഉള്ള ചില അക്ഷര സമൂഹം അല്ല എന്ന ബോധ്യം ഉണ്ടാവുക ...

ത്രിപുര സുന്ദരി സ്തുതി  (16 ഉരു ജപിക്കുക )

ഓം തത് സത്

ത്രിപുരസുന്ദരി ദർശനലഹരി

തൃഭുവന സൌന്ദര്യ ലഹരി ലഹരി

ആദികാരണകാരണി അദ്വൈതമന്ത്രവിഹാരിണീ

ആനന്ദ നന്ദന വാസിനി

അംബികേ ജഗദംബികേ

തൃപുരസുന്ദരീ....

മാനസസാരസ മദ്ധ്യവിലാസിനി

വാണീമണീ വരവർണ്ണീനി

മാനസസാരസ മദ്ധ്യവിലാസിനി

വാണീമണീ വരവർണ്ണീനി

ജ്ഞാന ക്ഷീരാർണ്ണവ നവമോഹിനി

ജ്ഞാന ക്ഷീരാർണ്ണവ നവമോഹിനി

വീണാപുസ്തക ധാരിണീ -മണി

വീണാപുസ്തകധാരിണീ

ത്രിപുരസുന്ദരീ....

കമലാകാന്തവിനോദിനി

കരുണാശാലിനി വിഷ്ണുവിമോഹിനീ

അണ്ഡചരാചര ജനനീ വൈകുണ്ഠ നിവാസിനി

ശ്രീരമണീ

ത്രിപുരസുന്ദരീ....

ത്രിപുരാന്തക വര സുന്ദരീ

ഹിമഗിരിനന്ദിനീ ഗൌരീമനോഹരീ

ശാതോദരീ മാഹേശ്വരീ

ശങ്കരി ഓംകാരസ്വരരൂപിണീ

ഓംകാരസ്വരരൂപിണി

തൃപുരസുന്ദരി....

വിശ്വേശരിനിൻ കനക കളേബര ദർശനമേ

പരമാനന്ദം...

നൃത്യതി നൃത്യതി മാനസമാം മദമത്തമയൂരം തിരുമുൻപിൽ

ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം

ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം

ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം

ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം

ക്ലീo ത്രിപുരാദേവി  വിദ്മഹേ  കാമേശ്വരി  ധിമഹി । തന്വ  ക്ലിനി  പ്രചോദയദ് ॥- 136 ഉരു

➖➖➖➖➖➖➖➖➖➖
*മെസ്സേജ് എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക*
*Forward and Share only*

➖➖➖➖➖➖➖➖➖➖➖➖

📍 〰️〰️〰️〰️📍 〰️〰️〰️〰️〰️〰️   📍

*അറിവു നേടാനും..നേടിയ അറിവുകൾ*
*മറ്റുള്ളവർക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ കാരിക്കോട്ടമ്മ ആദ്ധ്യാത്മിക വാട്സാപ്പ് ഗ്രൂപ്പുകൾ*

📍 〰️〰️〰️〰️📍 〰️〰️〰️〰️〰️〰️   📍

🎀❁════❁★☬ॐ☬★❁════❁🎀

          *ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*

          █║▌█║▌█║▌█|█ █║

        *കാരിക്കോട്ടമ്മ അഡ്മിൻ പാനൽ 05.06.20*

          █║▌█║▌█║▌█|█ █║

*സർവ്വ മംഗള മംഗല്യേ*
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*കാരിക്കോട്ടമ്മേ നമോസ്തുതേ*

       *കാരിക്കോട് ഭഗവതി ക്ഷേത്രം. തൊടുപുഴ*

🎀❁════❁★☬ॐ☬★❁════❁🎀

No comments:

Post a Comment