Saturday, June 20, 2020


✍️ മനസും ബുദ്ധിയും അഹങ്കാരാതീ അദൃശ്യ വസ്തുക്കളും, ദൃശ്യ സ്വരൂപങ്ങളായ രക്തം, മാംസം, അസ്ഥി, മജ്ജ, ശുക്ലം, തുടങ്ങിയ സപ്തധാതുക്കളാലും സംയോജിതപ്പെട്ടിരിക്കുന്ന ശരീരത്തിലാണ് ആത്മാവ് ജീവാത്മാ ഭാവത്തിൽ നിലകൊള്ളുന്നത്... 🧘പഞ്ചേന്ദ്രീയങ്ങളിലുടെ ബാഹ്യമായ വസ്തുക്കളിൽ കേവലാനന്ദം നേടി നമ്മെ മുന്നോട്ട് നയിപ്പിക്കുന്ന മനസിന്റെ വരുതിയിൽ ആണ് നമ്മൾ. അത് കൊണ്ടാണ് മനസിൽ വന്നു ചേരുന്ന സുഖ ദുഃഖ ഭാവം ആത്മാവിൽ ആരോപിതമായി കൊണ്ട് നാം അതിൽ പെട്ടുഴലുന്നതും... 🌳ഇവിടെ ആണ് മനോജയത്തിലുടെ ആത്മബോധത്തെ അറിയേണ്ടതിന്റെ ആവിശ്യകത. തന്റെ യഥാർത്ഥ സ്വരൂപം എന്താണ് എന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ഋഷിശ്വരൻമാർ യോഗ സാധനയെന്ന മഹത്തായ ദർശനം നമ്മുക്ക് പകർന്നു നൽകിയത്... 🧘യോഗ ദിനാശാസകൾ

No comments:

Post a Comment