Saturday, June 20, 2020


വനവാസത്തിനിടെ പഞ്ചവടിയിൽ ഒരു ദിവസം: മൂന്ന് പേരും ഇരിക്കുന്നു. അടുത്തു തന്നെ ഒരു വലിയ മരം തണൽ വിരിച്ചു കൊണ്ട് നിൽക്കുന്നു. ആ മരത്തിൽ ഒരു വള്ളി ചുറ്റിപ്പിടിച്ച് കയറിയിരിക്കുന്നു. ആ മരത്തിനെയും വള്ളിയെയും നോക്കിക്കൊണ്ട് ശ്രീരാമൻ സീതയോട് - നോക്കൂ - സീ തേ - ആ മരം എത്ര ഭാഗ്യവാനാണ്, അതിൽ ഇത്രയും സുന്ദരമായ ഒരു വള്ളി പറ്റിപ്പിടിച്ച് കയറി നിൽക്കുന്നു. പെട്ടെന്ന് തന്നെ സീതയുടെ മറുപടി വന്നു : ഭഗവൻ, അല്ല- അത് അങ്ങിനെ അല്ല. ആ വള്ളി എത്ര ഭാഗ്യവതിയാണ്, ഇത്രയും നല്ലൊരു മരം അതിന് ആശ്രയമായി കിട്ടി , ആ വള്ളി എത്ര സന്തോഷവതിയാണ്, സൂക്ഷിച്ചു നോക്കൂ - രാമൻ പറഞ്ഞു - അല്ല ദേവീ ആ മരമാണ് ഭാഗ്യവാൻ, സീത ; അല്ല ആര്യപുത്രാ, ആ വള്ളിയുടെ ഭാഗ്യം പറയാൻ പറ്റില്ല അത്രയും മഹനീയമാണ്, രണ്ടു പേരും തമ്മിലുള്ള സംവാദം നടന്നു കൊണ്ടിരിക്കുന്നു. ചർച്ചക്ക് ഒരു അന്തിമ തീരുമാനം വരുന്നില്ല. രാമൻ പറയുന്നു ആ മരം എത്ര ഭാഗ്യവാനാണ്, സീത പറയുന്നു, ആ വള്ളി എത്ര ഭാഗ്യവതിയാണ്. രണ്ട് പേരും - മരത്തിൻ്റെയും വള്ളിയുടെയും പേര് പറഞ്ഞ് അവരവരുടെ ഭാഗ്യത്തെപ്പറ്റി പ്രശംസിക്കുകയായിരുന്നു - ഞാൻ എത്ര ഭാഗ്യവാനാണ് നിന്നെപ്പോലത്തെ പത്നിയെ എനിക്ക് ലഭിച്ചത് കൊണ്ട് - എന്ന് രാമൻ ഞാൻ എത്ര ഭാഗ്യവതിയാണ് അങ്ങയെ പോലത്തെ ഒരു ഭർത്താവിനെ ലഭിച്ചത് കൊണ്ട്. എന്ന് സീത രണ്ട് പേരുടെയും അഭിപ്രായങ്ങളും ഒരു നിഗമനത്തിൽ എത്താതെ സമയം മുന്നോട്ട് പോയി . രാമൻ അപ്പുറത്ത് ഇരിക്കുന്ന ലക്ഷ്മണനോട് - ലക്ഷ്മണാ : ഞങ്ങൾ രണ്ട് പേരും ഒരു വാദത്തിലാണ്. നീ അതിനുള്ള സമാധാനം തരണം . (ലക്ഷ്മണൻ ഒരു വൈരാഗിയാണ്, അതു കൊണ്ട്തന്നെ ലക്ഷ്മണൻ്റെ തീരുമാനങ്ങൾ എപ്പോഴും രാമനും സീതയ്ക്കും സ്വീകാര്യവുമായിരുന്നു. ) ശ്രീരാമൻ :- ഞങ്ങളുടെ തർക്കത്തിന് നീ ഉത്തരം തരണം . "ഞാൻ പറയുന്നു, ആ മരം എത്ര ഭാഗ്യവാനാണ് ' അതിൽ ഇത്രയും നല്ല ഒരു വള്ളി ചുറ്റിപ്പിടിച്ച് കയറിയിരിക്കുന്നു. സീത പറയുന്നു, ആ വള്ളി എത്ര ഭാഗ്യവതിയാണ്, അതിന് ഇത്ര നല്ലൊരു മരം ആശ്രയമായി കിട്ടിയിരിക്കുന്നു ചുറ്റിപ്പറ്റി കയറാൻ ' . ലക്ഷ്മണാ - നീ പറയ് - ആരാണ് കൂടുതൽ ഭാഗ്യമുള്ളത് ... ലക്ഷ്മണൻ പറഞ്ഞു, ഹേ ഭഗവൻ - അത് നിങ്ങൾ രണ്ടു പേരും തമ്മിലുള്ള ചർച്ചയല്ലേ - അതിൻ്റെ നിഗമനവും നിങ്ങൾ തന്നെ ചെയ്യുന്നതാവും ഉത്തമം - എന്ന്. ശ്രീരാമൻ - പോരാ ലക്ഷ്മണ - നീ പറ - ആര് പറഞ്ഞതാണ് കൂടുതൽ ശരി - ഒടുവിൽ ലക്ഷ്മണൻ രണ്ടു പേരോടുമായിക്കൊണ്ട് - പറഞ്ഞു, ഹേ ഭഗവൻ - ഞാൻ പറയുന്നു - ആ മരം തീരെ ഭാഗ്യവാനല്ല - ആ വള്ളിയും ഭാഗ്യവതിയല്ല - ഭാഗ്യവാൻ അവനാണ് - ആരാണോ ആ മരത്തിൻ്റെയും അതിൽ ചുറ്റിപ്പിണഞ്ഞിരിക്കുന്ന വള്ളിയുടെയും തണലിൽ സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്, അവനാണ് വാസ്തവത്തിൽ ഭാഗ്യവാൻ. അവന് ഇതിനേക്കാൾ വലിയ ഒരു ഭാഗ്യം വരാനുണ്ടോ - : ലക്ഷ്മണൻ സ്വന്തം ഭാഗ്യത്തെ പുകഴ്ത്തുക യായിരുന്നു. न वह वृक्ष भाग्यवान है न वह लता भाग्यवती है भाग्यवान तो वह पथीक है जो उसका नीचे से प्रस्थान कर रहा है ၊၊ ഏതാണ്ട് പതിമൂന്നിൽ അധികം വർഷത്തെ പഞ്ചവടീ വാസത്തിൽ ഒരു പാട് രസാവഹങ്ങളായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അറിയാവുന്നവർ പങ്കുവെക്കുമല്ലൊ. !!

No comments:

Post a Comment