Monday, June 08, 2020

വേദങ്ങളുടെ രണ്ടു ഭാഗങ്ങൾ

വേദങ്ങൾ കർമ്മ കാണ്ഡം ,ജ്ഞാന കാണ്ഡം എന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു

ദേഹാന്തര സംബന്ധിയായ ആത്മാവ് ഉണ്ട് എന്ന് അംഗീകരിക്കുകയും ,ദേഹത്തിലെ ഇഷ്ട പ്രാപ്തിക്കും അനിഷ്ടങ്ങൾ നിവാരണം ചെയ്യാനും ഉള്ള ഉപായങ്ങൾ ആണ് കർമ്മ കാണ്ഡം .അത് ലൗകിക താൽപര്യങ്ങൾ പോലും സാധിക്കുന്നു .
വൈദിക അനുഷ്ഠാനം കൊണ്ട് സമ്പാദിക്കുന്ന ധർമ്മം രണ്ട് ഉണ്ട് -കേവലം ,ജ്ഞാന പൂർവകം
കേവല ത്തിൽ നിന്നും ലഭിക്കുന്നത് പിതൃ ലോകം ആണ് .
ജ്ഞാനപൂർവക കർമങ്ങൾ കൊണ്ട് ദേവ ലോകം മുതൽ ബ്രഹ്മ ലോകം വരെയുള്ള ലോകങ്ങളുടെ പ്രാപ്തി തന്നെ

ഈ രണ്ട് വിധ കർമങ്ങളും അനുഷ്ഠിക്കാതെ ,വിധി നിഷേധിച്ചു ജീവിക്കുന്നവർക്ക് അധോഗതി ഉണ്ടാകുന്നു

എന്നാൽ ഈ അനിത്യമായ സംസാരത്തിൽ നിന്ന് നേടി നിത്യമായ സുഖം നേടാൻ അവിദ്യയെ നശിപ്പിക്കാതെ സാധ്യമല്ല .
അതിനു ഉള്ള ഉപായം ജീവാത്മ പരമാത്മ ഐക്യ ത്തിനു വേണ്ടിയാ ജ്ഞാന സമ്പാദനം ആണ് ജ്ഞാനകാണ്ഡ ത്തിൽ ഉള്ളത്
ബ്രഹ്മ വിദ്യ യാണ് ഉപനിഷത്തുകളിൽ ഉള്ളത് ..
Govindan namboodiri

No comments:

Post a Comment