Wednesday, July 01, 2020


[01/07, 19:55] Bhattathiry: എന്റെ നാട്........ പത്തനംതിട്ട.... ..10.... ഈ നാട്ടുകാരായിരുന്നു ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന അഡ്മിറല്‍ കുരുവിള (നിരണം), ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജി ആയിരുന്ന ഫാത്തിമാ ബീവി, ഇന്ത്യയിലെ ആദ്യത്തെ ഐ.എ.എസ് വനിതയായ അന്നാ മല്‍ഹോത്ര എന്നീ പ്രശസ്ത വ്യക്തികളും പത്തനംതിട്ട സ്വദേശികളാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സി.കേശവന്‍, സി.പി.രാമസ്വാമി അയ്യരുടെ കിരാതഭരണത്തിനെതിരെ അണിനിരക്കുന്നതിന് ജനങ്ങളെ ആഹ്വാനം ചെയ്തു കൊണ്ട് സുപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത് ഈ ജില്ലയിലെ കോഴഞ്ചേരിയില്‍ വച്ചായിരുന്നു. ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ പമ്പാനദിയിലെ മണല്‍ത്തട്ടിലാണ്. വാസ്തുവിദ്യാഗുരുകുലം പത്തനംതിട്ടയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ ആറന്‍മുളയിലാണ് സ്ഥിതി ചെയ്യുന്നത്. മാര്‍ത്തോമാ കോളേജ്, ബി.എ.എം.കോളേജ്, സെന്റ് തോമസ്സ് കോളേജ് റാന്നി, കത്തോലികേറ്റ് കോളേജ് എന്നിവ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഈ ജില്ലയില്‍കൂടി എം.സി റോഡുള്‍പ്പെടെ പ്രമുഖ സംസ്ഥാന ഹൈവേകള്‍ കടന്നുപോകുന്നുണ്ട്. തിരുവല്ലയിലാണ് ജില്ലയിലെ ഏക റെയില്‍വേസ്റ്റേഷന്‍. പമ്പാനദിയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങളും സ്ഥലങ്ങളും പമ്പ, കണമല, ഉന്നത്താനി, തോണിക്കടവ്, അത്തിക്കയം, റാന്നി-പെരുനാട്, വടശ്ശേരിക്കര, റാന്നി, പുല്ലൂപ്രം, വരവൂർ, പേരൂർച്ചാൽ, കീക്കൊഴൂർ, ചെറുകോൽ, ചെറുകോൽപ്പുഴ, മേലുകര, കോഴഞ്ചേരി, മാരാമൺ, ആറന്മുള, ചെങ്ങന്നൂർ, വീയപുരം, കരുവാറ്റ, തോട്ടപ്പള്ളി.... (തുടരും).... [01/07, 19:58] Bhattathiry: എന്റെ നാട്....... പത്തനംതിട്ട....... .........9......... പത്തനംതിട്ടയിലെ പ്രമുഖ സ്ഥലങ്ങൾ (തുടർച്ച)..... പത്തനംതിട്ടയിൽ നിന്നും ഏകദേശം 12 കി.മീ (പത്തനംതിട്ട-പുനലൂർ വഴിയിൽ‌) അകലെയുള്ള കോന്നിയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാണ് കോന്നി ആനക്കൂട്. ആനക്കൂടും സ്ഥലവും ഏകദേശം ഒൻപത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍, ചന്ദനക്കുടം ഉത്സവം നടക്കുന്ന പത്തനംതിട്ട ജുമാമസ്ജിദ്, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുമത കൺവെൻഷൻ ആണു് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്നു് അറിയപ്പെടുന്നതു്. ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസയാണു് ഈ കൺവൻഷന് തുടക്കം കുറിച്ചത്... പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽപ്പുഴയിൽ പമ്പാ നദീതീരത്തു് 1912-മുതൽ എല്ലാ വർഷവും ഇത് തുടർന്ന് വരുന്നു... പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്. ശബരിമലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വാവരുക്ഷേത്രം. പ്രാചീനകാലം മുതല്‍ത്തന്നെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍ വര്‍ത്തിച്ചുവന്നിരുന്ന സൗഹാര്‍ദ്ദത്തിന്റെ അടയാളം കൂടിയാണ് വാവരുക്ഷേത്രം പത്തനംതിട്ട നഗരത്തില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ റാന്നിക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിന്ന് 10 കിലോമീറ്റര്‍ പോയാലും അവിടെ എത്താം.. (തുടരും)........

No comments:

Post a Comment