Thursday, July 02, 2020


വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാ മിത്രൻ രാമലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രങ്ങൾ എന്തെല്ലാം? "ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ് മാഹാത്മ്യമേറുന്നൊരു വിദ്യകളിവരണ്ടും ബാലകന്മാരേ! നിങ്ങൾ പഠിച്ചു ജപിച്ചാലും ബലയും പുനരതിബലയും മടിയാതെ ദേവനിർമ്മിതകളീവിദ്യകളെന്നു രാമ- ദേവനുമനുജനുമുപദേശിച്ചു മുനി ക്ഷുത്പിപാസാദികളും തീർന്ന ബാലന്മാരുമാ- യപ്പൊഴേ ഗംഗ കടന്നീടിനാൻ വിശ്വാമിത്രൻ." വിശ്വാമിത്രൻ ‘’താൻ അമാവാസിതോറും പിതൃക്കൾ ക്കായി ചെയ്തുവരുന്ന യാഗങ്ങളുംമറ്റും മാരീചൻ, സുബാഹു തുടങ്ങിയ രാക്ഷസന്മാർ മുടക്കിവരുന്നു വെന്നും, അവരെനിഗ്രഹിച്ച് യാഗങ്ങളെരക്ഷിക്കാൻ അവനീപതിയായ ദശരഥൻ, ബ്രഹ്മപുത്രനായ വസി ഷഠതപോധനനോടാലോചിച്ചിട്ട് രാമലഷ്മണന്മാരെ മടികൂടാതെ തന്നോടൊപ്പം അയച്ചുതരണമെന്നും, അങ്ങനെ ചെയ്യുമ്പോൾ അങ്ങയുടെ യശസ്സ് വർദ്ധി ക്കുമെന്നും’’ പറഞ്ഞു. വസിഷ്ഠ മഹർഷിയുടെ നിർ ദ്ദേശപ്രകാരം രാമലഷ്മണന്മാരെ വിശ്വാമിത്രനൊ ടൊപ്പമയയ്ക്കാൻ ദശരഥൻ തീരുമാനിച്ചു.‌ രാജാവ പ്പോൾത്തന്നെ കുമാരന്മാരെ അരുകിൽവിളിച്ച് ഗാഢംഗാഢം പുണർന്നുപുണർന്നു 'ഗുണങ്ങൾ വരു വാനായ് പോവി' നെന്നുരചെയ്തു. യാഗസംരക്ഷയ്ക്കായി വിശ്വാമിത്രനോടൊപ്പം പോയ രാമലക്ഷ്മണൻമാർക്ക് വിശപ്പും ദാഹവും ഉണ്ടാകാതിരിക്കാൻ മഹർഷി ഉപദേശിച്ചുകൊടുത്ത രണ്ടു മന്ത്രങ്ങളാണ് ബലയും അതിബലയും. ഇത് ര ണ്ടു മന്ത്രങ്ങളാണെങ്കിലും ഒന്നായിട്ടാണ് ഗണിക്കപ്പെ ടുന്നത്‌. ബ്രഹ്മാവിന്‍റെ പുത്രിമാരാണ് ബലയും അതിബലയു മെന്നു വാത്മീകി രാമായണത്തി്‍ൽ പ്രസ്താവിച്ചിരി ക്കുന്നു. മന്ത്രത്തെക്കുറിച്ചുള്ള സൂചന വാത്മീകി രാ മായണം ബാലകാണ്ഡം 22-ആം സ‍ർഗ്ഗത്തിലുണ്ടെങ്കി ലും ഈ മന്ത്രം കാണുന്നത് സാവിത്ര്യുപനിഷത്തി ലാണ്. 'ആഹൂയ രാമരാമേതി ലക്ഷ്മണേതി ച സാദരം ആലിംഗ്യ മൂർദ്ധന്യ വഘ്രായ കൗശികായ സമർപ്പയത് തതോfതിഹ്യഷ്ടോ ഭഗവാൻ വിശ്വാമിത്ര: പ്രതാപവാൻ ആശീർഭിരഭിനന്ദ്യാഥ ആഗതൗ രാമലക്ഷണൗ ഗുഹീത്വാ ചാപതുണീരബാണഖഡ്കധരൗ യയൗ കിഞ്ചിദ്ദേശമതിക്രമ്യ രാമമാഹൂയ ഭക്തിത: ദദൗ ബലാം ചാതിബലാം വിദ്യേ ദ്വേ ദേവനിർമ്മിതേ യയോർഗ്രഹണമാത്രേണ ക്ഷുത്ക്ഷാമാദി ന ജായതേ." പ്രസ്തുത മന്ത്രത്തിൻറെ സവിശേഷതകളെക്കുറിച്ചു രാമായണത്തിൽ കാണുന്നത് ഇപ്രകാരമാണ്. " ഈ മഹാമന്ത്രങ്ങൾ സ്വായത്തമായാൽ, ക്ഷീണമോ വിശപ്പോ ബാധിക്കില്ല. രൂപമാറ്റം ഒരിക്കലും ഒരു തരത്തിലും ഉണ്ടാകില്ല. ഉറക്കത്തിലോ ബുദ്ധിനിയന്ത്ര ണം വിടുന്ന സമയത്തുപോലുമോ രാക്ഷസന്മാർ അടു ക്കുകയില്ല; കൈക്കരുത്തിൽ തുല്യതയുള്ളവനെ ലോ കത്തിൽ കാണുകയില്ല....സൌന്ദര്യം, ബുദ്ധി, ജ്ഞാനം, ഉത്തരം പറയാനുള്ള സാമർത്ഥ്യം എന്നിവ വർദ്ധി ക്കും. ഇതുകൊണ്ട് അതുല്യമായ യശസ്സ് ഉണ്ടാകും." തപസ്സുകൊണ്ടു മാത്രം നേടാവു ന്ന ഈ വിദ്യ വിശ്വാ മിത്രൻ‍ രാമനുo ലക്ഷ്മണനും നൽകി. അപ്രകാരം സിദ്ധി നേടിയതിനാലാണ് ' ജയത്യതി ബലോ രാമ ' എന്ന് ഹനുമാൻ രാമനെ സ്മരിക്കുന്നതെന്ന് വിശ്വ സിക്കുന്നു. ഈ മന്ത്രങ്ങളുടെ ഋഷി വിരാട്പുരുഷനും, ഛന്ദസ്സും ദേവതയും ഗായത്രിയുമാണ്. അകാരഉകാരമകാരങ്ങൾ യഥാക്രമം ബീജവും, ശക്തി യും, കീലവുമാകുന്നു. ' ക്ലീം ' തുടങ്ങിയ ബീജാക്ഷരങ്ങ ളാൽ ഷഡംഗന്യാസം ചെയ്യണം. ( മന്ത്രജപത്തോടെയു ള്ള സ്പർ‍ശനത്താൽ‍ ശരീരാംഗങ്ങള്‍ക്ക് ശുദ്ധി നൽകു ന്ന ക്രിയയാണ് ഷഡംഗന്യാസം. എല്ലാ പൂജകൾ‍ക്കും മുമ്പായി പൂജകൻ ‍ സ്വന്തം ശരീരത്തെ മന്ത്രശുദ്ധമാ ക്കണമെന്നുണ്ട്. വൈദികസൂക്തം ജപിച്ചുകൊണ്ട്‌ ശരീരാംഗങ്ങളിൽ‍ സ്പര്‍ശിക്കുന്ന ഒരു സമ്പ്രദായ മാണിത് ). ബലയും അതിബലയും വിദ്യകളുടെ ധ്യാനശ്ലോകം താഴെ പറയുന്നു. " അമൃതകരതലാഗ്രൗ സർലസജ്ജീവനാഢ്യൗ അഘഹരണസുദക്ഷൗ വേദസാരൗ മയൂഖൗ പ്രണവമയവികാരൗ ഭാസ്കരാകാരദേഹൗ സതതമനുഭവവേf ഹം തൗബലാതീബലാഖ്യൗ." അർത്ഥം: സൂര്യതുല്യം പ്രകാശിക്കുന്നവരും, ഓംകാ രസ്വരൂപമുള്ളവരും, കിരണാത്മകന്മാരും, വേദസാ രസ്വരൂപരും എല്ലാത്തരം സഞ്ജീവനീ ശക്തികളുള്ള വരും, കൈത്തലത്തിൽ അമ്രുതുള്ളവരു മായ ബല അതിബല എന്നീ വിദ്യകളുടെ ദേവതകളെ ഞാൻ എപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. മന്ത്രസ്വരൂപം: " ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ ക്ലീം ചതുർവിധപുരുഷാർസിദ്ധിപ്രദേ തത് സവിതുർവരദാത്മികേ ഹ്രീം വരേണ്യം ഭർഗോ ദേവസ്യ വരദാത്മികേ. " ( സാവിത്ര്യുപനിഷത്ത് ) സാരം: വരദാത്മികേ അതിബലേ, സർവ്വ ദയാമൂർ ത്തേ ബലേ, എല്ലാ വിശപ്പും ശമിപ്പിക്കുന്നവളെ! പ്രണ വം തന്നെ ശിരസ്സായിട്ടുള്ള മന്ത്രസ്വരൂപിണി, പ്രചോ ദനരൂപത്തിൽ വർദ്ധമാനമായ നീ ഞങ്ങളുടെ ബുദ്ധി യെ വികസിപ്പിച്ചാലും. എല്ലാ വിശപ്പിനേയും അട ക്കിയാലും. നിനക്കായി ഞങ്ങൾ എല്ലാം അർപ്പി ക്കുന്നു. " അതിബലേ സർവദയാമൂർത്തേബലേ സർവക്ഷുദ് ഭ്രമോപനാശിനിധീമഹി ധിയോ യോനോ ജാനേ പ്രചുര്യ: യാ പ്രചോദയാദാത്മികേ പ്രണവശിരസ്കാത്മികേ ഹും ഫട് സ്വാഹാ. " ഈ മന്ത്രങ്ങൾ ഗുരുവിൽനിന്നും അഭ്യസിച്ചാലേ അതിൻറെ ഫലം ലഭിക്കുകയുള്ളൂ. Copy

No comments:

Post a Comment