BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Wednesday, September 16, 2020
ആത്മാവ് ബ്രഹ്മം, പ്രാണൻ ആത്മാവിന്റെ ഛായ.
പ്രശ്നോപനിഷദ്.
സ്ഥൂലസുക്ഷ്മകാരണ ശരീരങ്ങളിൽ നിന്നും വേറിട്ടതും,പഞ്ചകോശങ്ങൾക്കതീതമായുള്ളതും,അവസ്ഥാത്രയസാക്ഷിയും, സച്ചിദാനന്ദ സ്വരൂപമായി എന്താണോ ഉള്ളത് അതാണാത്മ
(തത്വബോധം)
പഞ്ചതന്മാത്രകളുടെ സമഷ്ടി രാജസാംശമാണ് പ്രാണൻ
ആത്മ(ബ്രഹ്മം)ൽ നിന്നും ത്രിഗുണങ്ങളോടുകൂടിയ മായ,മായയിൽ നിന്നും സൂക്ഷ്മ മായ ആകാശം, ആകാശത്തിൽ നിന്നും വായു,വായുവിൽ നിന്നും അഗ്നി, അഗ്നിയിൽ നിന്നും ജലം,ജലത്തിൽ നിന്നും പൃഥ്വി...
തുടർന്നാണ് പഞ്ചഭൂതതന്മാത്രകളുടെ സമഷ്ടിരാജസാംശത്തിൽ നിന്നും പ്രാണൻ ഉണ്ടാകുന്നത്
(തത്വബോധം)
ആത്മ,പ്രാണൻ ഈ വാക്കുകൾ പല അർത്ഥത്തിലും പ്രയോഗിച്ച് കാണാം.
വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് പ്രാണനും ആത്മാവും. പഞ്ചഭൂതനിർമ്മിതമായ ശരീരത്തിൽ പ്രാണൻ വായുവായിട്ടാണ് നിലകൊള്ളുന്നത്. ഈ പ്രാണനാണ് ശരീരത്തിൻറെ ഊർജ്ജം. എങ്ങനെയാണോ ഒരു യന്ത്രത്തെ ചലിപ്പിക്കാൻ വിദ്യുച്ഛക്തി അഥവാ ഇന്ധനം പ്രവർത്തിക്കുന്നുവോ അതുപോലെയാണ് പ്രാണനും ശരീര ത്തിൻറെ പല പ്രവർത്തികളിൽ വർത്തിക്കുന്നതും. ശരീരത്തിന് ആവശ്യമുള്ള ചൂട്, ദഹനശക്തി തുടങ്ങിയ ഇന്ദ്രിയ പ്രവത്തനങ്ങളെല്ലാം പ്രാണൻറെ ചുമതലയാണ്. പഞ്ചപ്രാണനുകൾക്കു പുറമെ അഞ്ചു ഉപപ്രാണനു കളും ശരീരത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ ജീവൻ എന്നത് ആത്മാവാണു. ശ്രീമദ് ഭാഗവതത്തിലും ഭഗവത് ഗീതയിലും ജീവനെ ചൈതന്യമായാണ് വിശേഷിപ്പിക്കുന്നത്. ശരീരത്തിൻറെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ജീവചൈതന്യമാണ്. ഉദാഹരണം ഉറങ്ങുന്ന ശരീരത്തെ ഉണർത്തുകയും, ഓർമശക്തിയെ വർദ്ധിപ്പിക്കുകയും എല്ലാം ആ ചൈതന്യത്തിൽക്കൂടിയാണ്. ഇത് ശരീരത്തിലെ നാഡീവ്യൂഹങ്ങൾ വഴി ശരീരത്തെ പ്രവർത്തന സജ്ജമാക്കുന്നു. പ്രാണനും ആത്മാവും ഒന്നാണെന്നും രണ്ടല്ലെന്നുമാണ് ശാസ്ത്രം തെളിയിക്കുന്നത്. കാരണം ജീവൻ അഥവാ ചൈതന്യം വിട്ടുപോകുമ്പോൾ പ്രാണനും ഒന്നൊന്നായി ശരീരത്തെ വിടുന്നു. ആദ്യം ജീവൻ അഥവാ ആത്മാവ് വിടുമ്പോൾ, ശരീരത്തിലുള്ള പ്രാണൻ ഒന്നൊന്നായി പിൻവലിയുന്നു. ഒരു ശരീരത്തിൽ നിന്നും ജീവൻ വേർപെടുമ്പോൾ നിശ്ചിതകാലയളവുവരെ പ്രാണൻ ശരീരത്തിലുണ്ടായിരിക്കുo. ധനഞ്ജയൻ എന്ന അവസാനത്തെ പ്രാണൻ വേർപെടുമ്പോൾ ശരീരം ജഡമായി മാറും. അങ്ങനെയാണ് മരിച്ച ആളിൻറെ അവയങ്ങൾ നിശ്ചിത കാലയളവിനുള്ളിൽ എടുത്ത് വേറെ ശരീരത്തിൽ വച്ചുപിടിപ്പിക്കുന്നതും.
Tuesday, September 15, 2020
Sunday, September 13, 2020
ഇന്ന് ശ്രദ്ധാഞ്ജലി
പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി അദ്ദേഹം 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു.1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. അയിത്തവും,ജാതി വിവേചനവും ശക്തമായിരുന്ന കാലത്ത് ജാതി-മത-ലിംഗ ഭേദമന്യേ ഏവർക്കും വിജ്ഞാനം പകർന്നു കൊടുത്ത സാമൂഹ്യ പരിഷ്കർത്താവായിരുന്നു പുന്നശ്ശേരി നമ്പി ഒരേ സമയത്തു പത്തു ശിഷ്യന്മാരെ, പത്തു വിഷയങ്ങൾ - ദുർഗ്രഹശാസ്ത്രങ്ങൾ- പഠിപ്പിച്ചിരുന്ന അസാമാന്യ പ്രതിഭയായായിരുന്നും
വൈദ്യം, ജോത്സ്യം, സാഹിത്യം എന്നിവയിലും ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം ഒന്നു പോലെ നിഷ്ണാതനായിരുന്നു. അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു .പ്രശ്നമാർഗ്ഗവും ചമൽക്കാര ചിന്താമണിയും വ്യാഖ്യാനം ചെയ്തു.കൂടാതെ ജ്യോതിശാസ്ത്ര സുബോധിനി (ജ്യോതിർ ഗണിതം )എന്ന സ്വതന്ത്ര ഗ്രന്ഥവും ഉണ്ടു്.1078ൽ ചിന്താമണിയെന്ന പേരിൽ ഒരു വൈദ്യശാലയും സ്ഥാപിച്ചു.ഗുരുനാഥൻ എന്നായിരുന്നു നമ്പി പരക്കെ അറിയപ്പെട്ടിരുന്നത്. നമ്പിക്ക് 1085ൽ തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവും സാമൂതിരി മാനവിക്രമ ഏട്ടൻ തമ്പുരാനും വീരശൃംഖല സമ്മാനിച്ചു.
തൃപ്പൂണിത്തുറ വിദ്യുൽ സദസ്സിൽ നിന്ന് പണ്ഡി രാജ ബിരുദവും ലഭിച്ചിട്ടുണ്ടു്.
കെ.പി. നാരായണ പിഷാരോടി, പി. കുഞ്ഞിരാമന് നായര്‍, പി.എസ്. അനന്തനാരായണശാസ്ത്രി, വിദ്വാന് പി. കേളുനായര്‍, റ്റി.സി. പരമേശ്വരന് മൂസ്സത്, തപോവന സ്വാമികള്‍ മുതലായവരൊക്കെ പുന്നശ്ശേരി നമ്പിയുടെ ശിഷ്യഗണങ്ങളില്‍ ചിലരാണ്.
Saturday, September 12, 2020
#ഇന്ദിരാ_ഏകാദശി
സെപ്റ്റംബർ 13 ഞായർ (13/09/2020)
ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഇന്ദിരാ ഏകാദശി, ഇന്ദിരാ ഏകാദശിയുടെ ഐതീഹ്യത്തെയും ആചരിക്കേണ്ട രീതിയെ പറ്റിയും വടക്കേടത്ത് ശ്രീ ഭഗവതി ക്ഷേത്രം ഫെയ്സ്ബുക്ക് പേജ് അംഗങ്ങൾക്ക് വേണ്ടിയുള്ള ചെറിയ വിവരണം ആണ് ഈ പംക്തി
സത്യൂഗ കാലഘട്ടത്തിൽ ഇന്ദർസേന എന്ന രാജാവ് മഹിഷ്മതി നഗരം ഭരിച്ചു. മാതാപിതാക്കൾ മരിച്ചു. ഒരു രാത്രിയിൽ മാതാപിതാക്കൾ കടുത്ത വേദനയും നരകത്തിൽ കഷ്ടപ്പാടുകളും അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം സ്വപ്നം കണ്ടു. തന്റെ പൂർവ്വികരുടെ ദുരവസ്ഥയിൽ രാജാവ് വിഷമിച്ചു. നരകത്തിലെ പീഡനങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കാനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. തന്റെ മന്ത്രിമാരുമായും ബ്രാഹ്മണ പണ്ഡിതരുമായും അദ്ദേഹം സ്വപ്നം ചർച്ച ചെയ്തു - “രാജൻ! നിങ്ങളുടെ ഭാര്യയോടൊപ്പം ഇന്ദിര ഏകാദശി ഉപവസിക്കുകയാണെങ്കിൽ, നിങ്ങളുടെ പിതാക്കന്മാർക്ക് രക്ഷ ലഭിക്കും. ഈ ദിവസം, തുളസി ഇലകൾ ഉപയോഗിച്ച് ശാലിഗ്രാം പ്രഭുവിനെ ആരാധിക്കുകയും ബ്രാഹ്മണർക്ക് ഭക്ഷണവും സംഭാവനയും അർപ്പിക്കുകയും ചെയ്യുക. അവരുടെ അനുഗ്രഹത്താൽ നിങ്ങളുടെ മാതാപിതാക്കൾ സ്വർഗത്തിലേക്ക് പോകും. ”
അവരുടെ ഉപദേശത്തെത്തുടർന്ന് രാജാവ് ഭാര്യയോടൊപ്പം ഇന്ദിര ഏകാദശിയുടെ വ്രതം അനുഷ്ഠിക്കുന്നു. രാത്രിയിൽ അവൻ ഉറങ്ങുമ്പോൾ ദൈവം പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: “രാജൻ! നിങ്ങളുടെ വ്രത സ്വാധീനത്തിൽ നിങ്ങളുടെ പൂർവ്വികർ രക്ഷ നേടി. ” അതിനുശേഷം, ഇന്ദിര ഏകാദശി വ്രത്തിന്റെ പ്രാധാന്യം വർദ്ധിച്ചു.
ആയതിനാൽ വടക്കേടത്ത് ശ്രീ ഭഗവതി ക്ഷേത്രം ഫെയ്സ്ബുക്ക് പേജിലെ എല്ലാ അംഗങ്ങളും ലക്ഷ്മീ- നാരായണ പ്രീതിയും അതുവഴി വൈകുണ്ഠപ്രാപ്തിയും ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥിച്ചു കൊണ്ട്
ഇനി ഏകാദശിയുടെ മഹിമ എന്തെന്ന് കൂടി നോക്കാം
" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "-
അതായത് എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്നാണ് പ്രമാണം... ഈ പുണ്യ നാളിൽ അമ്പലപ്പുഴ ക്ഷേത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു.. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.
ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു. ഇഹലോകസുഖവും പരലോകസുഖവും ഫലം. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.
സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.
ഏകാദശി, സർവ്വപാപങ്ങളിൽനിന്നും മോചനവും വൈകുണ്ഠപ്രാപ്തിയും ഫലം. ഈ ഏകാദശിവ്രതംകൊണ്ട് അപാരമായിരിക്കുന്ന പാപങ്ങള്‍ ദുരീകരിക്കും. നിർജല ഏകാദശി വ്യതം നോൽക്കുമ്പോൾ ജലം, ഫലങ്ങൾ, അന്നം (ഭക്ഷണം) എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ കഷ്ടതകളും, കടങ്ങളും, പാപങ്ങളും തീരും. ആയതിനാൽ അമ്പലപ്പുഴ ക്ഷേത്രത്തിലെ എല്ലാ അംഗങ്ങളും ഈ വൃതം ആചരിക്കുന്നത് നന്നായിരിക്കും... അതിനു സഹായകകരമായി ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് അമ്പലപ്പുഴ ക്ഷേത്രത്തിൽ വിവരിക്കുന്നത്.
ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിന് സാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം..
ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. അഥവാ പൂർണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ഉപവസിക്കുക. ദിവസം മുഴുവൻ ഭക്ഷണം ഉപേക്ഷിക്കാൻ കഴിയാത്തവർ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസിയിലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം വിഷ്ണു പാദത്തിങ്കൽ അർപ്പിക്കുക.( വടക്കേടത്ത് ക്ഷേത്രം ഗ്രൂപ്പിലെ ഭക്തരുടെ പ്രത്യേക ശ്രദ്ധക്ക് ഏകാദശി ദിവസം തുളസിയില നുള്ളരുത്.. ഈ പൂജ വ്രതാനുഷ്ഠാനത്തോടെ ചെയ്യുകയാണെങ്കിൽ അതി ഉത്തമം) ദ്വാദശി കഴിയുന്നതിനുമുന്പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം.
ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം.... മഹാവിഷ്ണു ഭഗവാൻെറ കൃപാകടാക്ഷം ലഭ്യമാകുന്നതിനു ഏവരും ഏകാദശി വൃതം അനുഷ്ഠിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷത്തിനും യോഗ്യരായി തീരുന്നു...
ക്ഷേത്ര ദര്‍ശനവും വേണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം,ശ്രീമത് ഭാഗവതം, നാരായണീയം എല്ലാം കഴിയുന്നത്ര പാരായണം ചെയ്യണം...
#ഇന്ദിര_ഏകാദശി_വ്രത_മുഹൂർത്തം (ന്യൂഡൽഹി)
ഇന്ദിര ഏകാദശി അവസാനിക്കുന്ന സമയം:
13:30:21 to 15:58:35 on 14, സെപ്റ്റംബർ
സമയ ദൈര്‍ഘ്യം : 2 മണിക്കൂർ 28 മിനിറ്റ്
ഹരിവാസര അവസാനിക്കുന്നത്:
at 08:51:23 on 14, സെപ്റ്റംബർ
#മഹാലക്ഷ്മി_മന്ത്രം
”ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന്യ സമൃദ്ധിം ദേഹി ദേഹി നമ:”
ശാന്താകാരം ഭുജഗശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം
മേഘവർണം ശുഭാംഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഹൃധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവ ഭയഹരം
സർവ ലോകൈക നാഥം.
ഹരേ കൃഷ്ണാ...