BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Friday, October 16, 2020
*Devi Mahatmyam*
ദേവീ മാഹാത്മ്യം—1
English: Savitri Puram
Translation: Gouri Purayannur
ഇന്നാണ് നവരാത്രി ആരംഭിയ്ക്കുന്നത്. തമോവികാരങ്ങളായ കോപം, അവസാനിയ്ക്കാത്ത ആഗ്രഹം, ദുരാഗ്രഹം എന്നിവയുടെ മൂർത്തിമത്ഭാവമായ മധുകൈടഭൻമാരെ ദേവി ദുർഗ്ഗാ ഭഗവതിയായി അവതരിച്ച് ജയിയ്ക്കുന്നതു കാണാം.
നമ്മുടേത് വൈവസ്വതമന്വന്തരമാണ്. നമ്മൾ ഇവിടെ കേൾക്കാൻ പോകുന്ന കഥ സാവർണ്ണിക മന്വന്തരത്തിൽ ഉണ്ടായതാണ്.
പണ്ടുപണ്ട് സുരഥൻ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം നീതിമാനായ ഒരു രാജാവായിരുന്നു. സദ്പ്രവൃത്തികൾ കൊണ്ട് അദ്ദേഹം പ്രജകളെ സന്തോഷിപ്പിച്ചു. എന്നാൽ ഒരിയ്ക്കൽ ഒരു യജ്ഞത്തെച്ചൊല്ലി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും അതുവഴി ചിലർ രാജാവിനോട് ശത്രുതയിലാവുകയും ചെയ്തു. അവർ യജ്ഞങ്ങളെ സദാ തടസ്സപ്പെടുത്തി സമാധാനപരമായ ജീവിതം നയിച്ചിരുന്ന ആ രാജ്യത്ത് അശാന്തിയുണ്ടാക്കി. പതുക്കെ പതുക്കെ അവർ അധികാരം കൈക്കലാക്കാൻ തുടങ്ങി. തന്റെ രാജ്യത്തിന്റെ അവസ്ഥ കണ്ട് രാജാവിന് നിരാശയും ദുഃഖവും തോന്നി. അതേസമയം രാജ്യത്തിനോടും പ്രജകളോടും കുടുംബത്തോടും ഉള്ള സ്നേഹം കാരണം വല്ലാതെ വ്യാകുലപ്പെട്ട് അടുത്തുള്ള വനത്തിലേയ്ക്ക് പോയി. മഹാത്മാക്കളായ ഋഷികളുടെ തപസ്സു മൂലം പ്രശാന്തമായ ആ വനത്തിലൂടെ ചിന്തയിലാണ്ട മനസ്സുമായി അദ്ദേഹം സഞ്ചരിച്ചു.
അങ്ങനെ സഞ്ചരിയ്ക്കുമ്പോൾ തന്നെപ്പോലെത്തന്നെ അസ്വസ്ഥമായ മനസ്സോടു കൂടിയ 'സമാധി' എന്ന ഒരാളെ ആ വനത്തിൽ വെച്ച് കണ്ടുമുട്ടാനിടയായി. അദ്ദേഹം ധനികനായ ഒരു കച്ചവടക്കാരനായിരുന്നു.
ഒരു സ്ത്രീ അദ്ദേഹത്തിന്റെ ജീവിതത്തിലേയ്ക്ക് ഭാര്യയായി വന്നതും അതോടെ മന:സമാധാനം പാടേ നശിച്ചതും ആയ സ്വന്തം കഥ സമാധി രാജാവിനോടു പറഞ്ഞു. ആ സ്ത്രീയും മകനും കൂടി അദ്ദേഹത്തിന്റെ സ്വത്തു മുഴുവൻ തട്ടിയെടുത്ത് അദ്ദേഹത്തെ വീടിനു പുറം തള്ളി. അദ്ദേഹവും രാജാവിനെപ്പോലെത്തന്നെ കുടുബത്തിന്റെ കാര്യത്തിൽ ശുഷ്ക്കാന്തിപ്പെട്ടിരുന്നു. ചതിച്ചവരെപ്പറ്റി വേവലാതിപ്പെടുന്നതിൽ അർത്ഥമില്ലെന്നു അറിയാമായിരുന്നിട്ടും, 'ഞാൻ, എന്റെ' എന്ന വിചാരം അവരെ അലട്ടി.
അവർ രണ്ടുപേരും കൂടി പുണ്യശാലിയായ സുമേധസ് എന്ന ഒരു ബ്രാഹ്മണന്റെ അടുത്തു ചെന്നു. അവരുടെ നിരാശയും ദുഃഖവും മറികടക്കാൻ ഒരു ഉപായം അറിയാനാണ് പോയത്.
സുരഥൻ സ്വന്തം കഥയെല്ലാം പറഞ്ഞ് തനിക്ക് ദുഃഖമുണ്ടാക്കുന്ന അജ്ഞാനം ഇല്ലാതാക്കാനുള്ള ശക്തിയെ തിരിച്ചറിയാൻ സഹായിക്കണമെന്നപേക്ഷിച്ചു.
സുമേധസ് പറഞ്ഞു, "ആ ശക്തി മഹാമായയാണ്. നിങ്ങൾ മഹാമായയുടെ നിയന്ത്രണത്തിലാണ്. ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന ബന്ധങ്ങൾക്കും ബന്ധനങ്ങൾക്കു മതിവിഭ്രമത്തിനും കാരണം മായയാണ്. ഈ മായ ഭഗവതി തന്നെയാണ്. ആ ദേവിയുടെ അനുഗ്രഹം കൊണ്ടു മാത്രമേ മായയെ മറികടന്ന് ജനന മരണ ചക്രത്തിൽ നിന്ന് മോചനം നേടാനാകൂ.”
സുരഥനും സമാധിയ്ക്കും ഈ ദേവിയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമായി. സുമേധസ് ദേവീ മാഹാത്മ്യകഥ അവർക്കു വേണ്ടിയും നമുക്കു വേണ്ടിയും പറയാൻ തുടങ്ങി.
പ്രളയാവസാനം മഹാവിഷ്ണു യോഗനിദ്രയിൽ സ്ഥിതി ചെയ്യും. അപ്പോൾ പ്രപഞ്ചം മുഴുവൻ ബ്രഹ്‌മാവിഷ്ണു മഹേശ്വരൻമാരും മായയും സകല ചരാചരങ്ങളും അവയുടെയെല്ലാം സഞ്ചിത കർമ്മങ്ങളും ആ ചൈതന്യത്തിൽ ലയിയ്ക്കും. യോഗനിദ്രയുടെ സമയത്ത് ഭഗവാന്റെ ചെവിയിലെ കർണ്ണ മലത്തിൽ നിന്ന് മധു, കൈടഭൻ എന്നിങ്ങനെ രണ്ടു രാക്ഷസൻമാർ ഉണ്ടായി. അലംഭാവം, മാന്ദ്യം, മടി എന്നീ താമസവികാരങ്ങളുടെ പ്രതിരൂപമായിരുന്നു അവർ.
ബ്രഹ്മാവിനെ ഹനിച്ച് സൃഷ്ടിയ്ക്ക് വിഘ്നം വരുത്താനായി അവർ ഭഗവാന്റെ പൊക്കിൾ വരെ എത്തി. ഭഗവാൻ യോഗനിദ്രയിലാണെന്നു കണ്ട ബ്രഹ്മാവ് അവിടെ ഓടിയെത്തി ഭഗവാനിൽ ലയിച്ചു കിടക്കുന്ന മായയെ ഉണർത്തി , സ്വാഹാ, സുധാ , വഷട്, ബിന്ദു, മഹാവിദ്യാ , മഹാ മായാ, ഖഡ്കിനി, ശംഖിനി, ചാപിനി, സൗമ്യ മുതലായ ദിവ്യനാമങ്ങൾ വിളിച്ച് സ്തുതിച്ചു. അതിനു ശേഷം മധുകൈടഭൻമാരെ വധിക്കാൻ പ്രാർത്ഥിച്ചു. ദേവിയുടെ ഭയാനകരൂപത്തെ സങ്കൽപ്പിച്ച് താമസവികാരങ്ങളെ പ്രതിനിധീകരിയ്ക്കുന്ന മധുകൈടഭൻ മാരെ വധിക്കാൻ അപേക്ഷിച്ചു.
കാലവും യോഗമായയും ചേർന്ന് വിഷ്ണു ഭഗവാനെ ഉണർത്തി. അവരുടെ അപേക്ഷയനുസരിച്ച് ഭഗവാൻ അഞ്ഞൂറു സംവത്സരം ആ രാക്ഷസൻമാരോടു യുദ്ധം ചെയ്തു. എന്നാൽ മഹാമായ അവരുടെ മനസ്സിൽ മതിവിഭ്രമം സൃഷ്ടിക്കും വരെ അവർ യുദ്ധം ചെയ്തു. അതോടെ അവർ അവരുടെ ബലത്തിൽ അഹങ്കരിക്കാൻ തുടങ്ങി. ഏറ്റവും ബലവാൻ മാർ അവരാണെന്ന മിഥ്യാബോധം അവർക്കുണ്ടായി. ആ അഹങ്കാരത്തിൽ മഹാവിഷ്ണുവിനോട് എന്തു വരം വേണമെങ്കിലും ചോദിച്ചു കൊള്ളാൻ അവർ പറഞ്ഞു. അപ്പോൾ മഹാവിഷ്ണുവിന്റെ കൈ കൊണ്ടു തന്നെ അവർ വധിക്കപ്പെടണം എന്ന വരം ചോദിച്ചു. അഹന്ത മൂത്ത അവർ , ജലാംശമില്ലാത്ത സ്ഥലത്തു വെച്ച് അവരെ കൊല്ലാൻ അനുവാദം നൽകി. മായാശക്തി കൊണ്ട് ബലവും അഹങ്കാരവും അന്ധരാക്കിയ അവരെ വധിക്കാൻ എളുപ്പമായി. വിവേചനശക്തി നഷ്ടപ്പെട്ട അവരെ തുടയിൽ കിടത്തി നിഷ്പ്രയാസം വധിച്ചു. പ്രളയാവസാനത്തിലെ അതിവർഷം മൂലം ജലം കെട്ടി നിൽക്കാത്ത സ്ഥലം അതു മാത്രമായിരുന്നു. അതിനു ശേഷം അവരുടെ ശരീരത്തിലെ കൊഴുപ്പ് അഥവാ മേദസ്സ് എടുത്താണ് ഭഗവാൻ ഭൂമിയുണ്ടാക്കിയത്. അതിനാൽ ഭൂമീദേവിയെ മേദിനി എന്നു പറയുന്നു.
ഇവിടെ രാക്ഷസൻമാരിൽ അഹങ്കാരവും മതിവിഭ്രമവും ഉണ്ടാക്കി മായാ ദേവി വിഷ്ണു ഭഗവാനെ ആ രാക്ഷസൻമാരെ വധിക്കാൻ സഹായിച്ചു. ഭഗവത് ലീലകളിൽ മായാ ദേവി ഭഗവാനെ സഹായിക്കുക പതിവാണ്. മോക്ഷാർത്ഥികളെ മോക്ഷം കിട്ടാനും അല്ലാത്തവരെ മോഹിതരാക്കി കർമ്മഫലം ക്ഷയിച്ച് തീരാൻ സഹായിച്ചും. ഭഗവാന് ആദ്യമേ അവരെ വധിക്കാൻ സാധിക്കാഞ്ഞിട്ടല്ല. നമുക്കു കാണിച്ചു തരികയാണ് , മായാമോഹിതനായ ഒരാൾ സ്വന്തം നാശത്തിലേയ്ക്ക് എങ്ങനെ വഴുതിപ്പോകുന്നു എന്ന്.
ശ്രീ മഹാത്രിപുരസുന്ദരിക്ക് നമസ്ക്കാരം.
സമസ്താപരാധം ക്ഷമസ്വ
Devi Maahaatmyam
By
Savitri Puram
Today Navaratri starts and we will see how Devi in the form of Durga Bhagavathi wins over the demons Madhu and Kaitabha who are the personification of all Thaamasic qualities like anger, never-ending desires and greed.
Our Manvanthara is Vaivaswatha Manvanthara. This story that we are going to explore happened in Saavarnika Manvanthara. A long, long time ago, there lived a king called Suratha. He was a righteous king who ruled and expanded his kingdom and made his people happy by his good actions. But once there was a dispute over some yajnaas and rituals and king ended up having some enemies. Those protested kept on disturbing all yajnaas and caused unrest in the once peaceful kingdom. Slowly they acquired more power and took over almost everything. Seeing his kingdom crumbling down, disappointed, frustrated and disillusioned, but still loving and worrying about his kingdom, his people and family went to the forest near by. Presence of great sages brought peace and tranquility to that forest and he started walking through the forest lost in thoughts.
Then he saw another person who looked as unhappy as he was. His name was Samaadhi. He was a wealthy business man. He shared his story of how a woman came to his household as his wife and ruined the peace of his mind. She and their son robbed him of all his wealth and sent him out of his own house. So he was also as disillusioned as the king and just like the king was still attached to his family and worried about them. Even though they knew that it was futile to love them who betrayed them, they could not remove the feeling of "I", mine and who am I" from their minds.
Together they went to a pious Brahmin called Sumedhas to help them overcome their sorrow. Suratha explained everything and requested to help them identify the power that was causing the ignorance in their mind and made them miserable.
Sumedhas said: That power is called Mahaamaaya and you are under her grip. This Maaya causes undue attachment and delusion that you are experiencing. This Mahaamaaya is Devi Bhagavathi and only with Her blessings, you can go beyond her and get freed from this repeated cycles of birth and death. Suratha and Samaadhi wanted to know more about this Devi.
Sumedhas narrated the story for them and for all us:
During final dissolution, Mahavishnu rests in Yoganidra and the whole Universe along with Brahma. Siva, Maaya, inanimate beings and animate beings with all their accumulated karmaas dissolve in that Chaithanyam . During Yoganidra ear wax accumulates in Maha Vishnu's ears and from this wax, two demons Madhu and Kaitabha, representing complacence, lethargy, laziness etc of a thaamasic mind are born. These demons wanted to destroy Brahma and prevent creation and thus approached near the navel of Bhagavan. Brahma, seeing Bhagavan in Yoganidra or deep sleep, approached Yogamaaya who was remaining dormant in Bhagavan and extolled Her glories by addressing her with various divine names like Swaaha, Swadha, Vashat, Bindu, Mahaavidya, Mahaamaaya, Khatgini, Shanghini, Chaapini, Soumya etc. Then Brahma requested her help to destroy the demons Madhu and Kaitabha. Actually Brahma extolled the frightening form or aspect of Devi also and prayed to kill the terrible thaamasic demons.
Vishnu Bhagavan was awakened by Kaalam and YOgamaaya and upon their request, He fought with the demons for 500 years. But they kept battling until Mahaamaaya created delusion in their mind and then they became intoxicated with their power. They thought themselves as the most powerful in the world and with that arrogance, promised Vishnu Bhagavan that what ever boon He wanted from them, they would give Him!! Vishnu Bhagavan said:
"I want the the boon that you two will die with my hands". Filled with arrogance, they told Him to kill them on that spot where earth is not flooded with water. Once the Maaya started acting on them, it was easy to kill them because they went blind with the power and arrogance. They lost their power of discrimination and hence Bhagavan killed them keeping them on their thighs. That was the only place where water was not present after the torrential rains and flood happened during dissolution. Then He made the earth with the fat (medhas) from their bodies and hence Bhoomidevi is also called Medini.
So here Mahaamaaya helped Vishnu Bhagavan or made His mission easy by creating delusion and arrogance in them. Mahaamaaya always helps Bhagavan in His leelaas either to give salvation by helping blessed spiritual aspirants to go beyond Her or to help others to be deluded by Her and exhaust the results of their accumulated karmaas! It is not that Bhagavan cannot kill them, but he wanted to show us how one gets entangled in Maaya leading to one's own destruction.
Sree Mahathripurasundaryai Nama:
Samasthaaparadham kshamaswa..
Savitri
No comments:
Post a Comment