Friday, August 13, 2021

പാണ്ഡവരുടെ വനവാസക്കാലത്ത് ഭഗവാൻ ശ്രീ കൃഷ്ണൻ അവരെ സന്ദർശിക്കുന്നു. അർജ്ജുനൻ കൃഷ്ണനെ വന്ദിച്ച് ഉപജാരങ്ങളോടെ ആനയിച്ച് ഉപവിഷ്ടനാക്കുന്നു. ശേഷം അർജ്ജുനൻ ചോദിക്കുന്നു, "മാധവ" ഞങ്ങളിവിടെണ്ടെന്ന് അവിടെന്ന് എങ്ങനെയറിഞ്ഞു? ഒരു ചെറു മന്ദഹാസത്തോടെ ഭഗവാൻ പറഞ്ഞു, 'പാർത്ഥ' ഞാനറിയാത്ത ഒരു സ്ഥലവും ഈ പ്രപഞ്ചത്തിലില്ലാ. നി എവിടെയാണിരിയ്ക്കുന്നത് എന്നതല്ല, എവിടെയാണങ്കിലും എന്നെ സ്മരിക്കകയാണങ്കിൽ നിന്നിലേക്ക് എത്തിച്ചേരും ഞാൻ. തുടർന്ന് പാഞ്ചാലി ചോദിച്ചു. ദുശ്ശാസനൻ എന്നെ വസ്ത്രാക്ഷേപം ചെയ്യുമ്പോൾ ഞാൻ ചങ്ക് പൊട്ടി വിളിച്ചിട്ടും അങ്ങ് വരുവാനിത്ര വൈകിയന്തൊണ് ഭഗവാനൊ? സഹോദരി നി എന്നെ വിളിച്ചത് ദ്വാരാകാനാഥാ എന്നെല്ലെ, ദ്വാരകയിൽ നിന്നും ഹസ്തിനപുരിയിലേയ്ക്ക് വലിയ ദുരമുണ്ട് പിന്നിട് ''ലോകേകനാഥാ" എന്ന് വിളിച്ചപ്പോൾ എനിക്ക് വരാൻ എളുപ്പമായി.

No comments:

Post a Comment