Monday, October 25, 2021

 ഒരു വിവാഹ സദ്യയിൽ പാചകം നടക്കുമ്പോൾ കുടിക്കാൻ ഉള്ള ചൂട് വെള്ളത്തിൽ ഒരു പ്രാണി വീണു. പ്രധാന പാചകക്കാരൻ പറഞ്ഞു വെള്ളം എല്ലാം കളഞ്ഞു വേറെ വെള്ളം ചൂടാക്കുക. കുറച്ചു കഴിഞ്ഞു പാൽ പായസം വച്ചിരിക്കുന്ന പാത്രത്തിലും ഒരു പ്രാണി വീണു.ഇപ്പോൾ പ്രധാന പാചകക്കാരൻ പറഞ്ഞു ആ പ്രാണിയെയും അത് കിടന്നതിന്റെ ചുറ്റും ഉള്ള കുറച്ചു പായസം മാത്രം കളഞ്ഞിട്ടു ദർഭ പുല്ല് ഇട്ടു ബാക്കി ഉപയോഗിക്കുക എന്നു. ഇതുപോലെ ഭക്തന്മാരിൽ എന്തെങ്കിലും ചെറിയ കുഴപ്പം ഉണ്ടെങ്കിൽ അത് മാറ്റി ഭക്തനെ അനുഗ്രഹിക്കാൻ ഭഗവാൻ എപ്പോഴും തയ്യാറാണ്.

No comments:

Post a Comment