Tuesday, November 02, 2021

 ഭൂമിയെ രക്ഷിക്കുക.

          നാം കൃഷിയുടെ കാര്യത്തിൽ ഒരു നിഷ്കാമ കർമ്മത്തിന് തയ്യാറാവണം.തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വേണം കൃഷി ചെയ്യുവാൻ. *ആകാശം ,അഗ്നി, വായു,* *വെള്ളം, ഭൂമി* *എന്നീ പഞ്ചഭൂതങ്ങളെ ആവാഹിച്ചെടുത്ത് അന്നമുണ്ടാക്കുന്ന* *പ്രക്രീയയാണ് കൃഷി.* അതുകൊണ്ട്തന്നെ അന്നം ബ്രഹ്മമാകുന്നു. അതിനാൽ അത് ആവശ്യത്തിൽ കൂടുതൽ എടുക്കരുത്. അന്നത്തെ നിന്ദിക്കരുത്.അന്നമാണ് മനസ്സായി രൂപാന്തരപ്പെടുന്നത്.അന്നമയകോശമാണ് മനോമയ കോശമായി മാറുന്നത്.ആ അർത്ഥത്തിൽ മനുഷ്യന് അനുദിന ജീവിതത്തിൽ വഴിതെളിക്കേണ്ടുന്ന ഒരു പ്രക്രിയയാണ് കൃഷി.


      *മനോമയകോശത്തിൽ നിന്നാണ് വിജ്ഞാനമയ കോശമുണ്ടാകുന്നത്.* *വിജ്ഞാനമയകോശത്തിൽ നിന്നും* *തേജോമയകോശമയകോശമുണ്ടാകുന്നു. തേജോമയ കോശത്തിൽ നിന്നും* *ആനന്ദമയകോശമുണ്ടാകുന്നു* . അതുകൊണ്ട് നമ്മുടെ ജീവിതം ആനന്ദമയമാകണമെങ്കിൽ നാം കൃഷിയിലേക്ക് മടങ്ങണം.


 *ജൈവകൃഷി*

       ആഡംബരത്തിൽ നിന്നും നമുക്ക് ആനന്ദത്തിലേക്ക് മടങ്ങണമെങ്കിൽ ജൈവകൃഷി രീതിയിലേക്ക് നാം മടങ്ങിപ്പോകേണ്ടതുണ്ട്. അതിന് നാം മണ്ണിലേക്ക് ഇറങ്ങിയേ മതിയാകൂ. പ്രകൃതിയുടെ പാoശാലയിൽ നിന്നും കൃഷിയുടെ ശാസ്ത്രം നാം പഠിക്കാനായി ശ്രമിക്കണം.


കൃഷിയെ സംബന്ധിച്ച് രണ്ടു തരം നിയമങ്ങളാണുള്ളത്

 *1* *.സാമൂഹ്യ നിയമം* 

            സാമൂഹ്യ നിയമം മനുഷ്യൻ ഉണ്ടാക്കിയതാണ്. നിയമം തെറ്റിച്ചാൽ ശിക്ഷ ഉറപ്പാണ്. ശിക്ഷക്ക് ഇളവില്ല.

         

 *2* . *പ്രകൃതി നിയമം* 

          ആരോഗ്യവും ആഹാരവും തൊഴിലും ഉൾക്കൊള്ളുന്നതാണ് പ്രകൃതി നിയമം. പ്രകൃതി നിയമത്തിലും നിയമം തെറ്റിച്ചാൽ ശിക്ഷ ഉറപ്പാണ്. ശിക്ഷക്ക് ഇളവില്ല.


       അതിനാൽ എല്ലാവർക്കും സ്വീകാര്യമായ ഒരു ആത്മീയത നമ്മളിൽ രൂപപ്പെടണം. *വിഭിന്നങ്ങളായ എല്ലാ സംസ്ക്കാരങ്ങളെയും ഒരു പൊതു പ്ലാറ്റ്ഫോമിലേക്ക്* *കൂട്ടിക്കൊണ്ടു വരുന്ന ഒന്നാണ് കൃഷി* ( Agriculture ). അന്നം വിളയിക്കുന്ന പ്രക്രിയ.


       മനുഷ്യന് വികസനം മാത്രം ഉണ്ടായാൽ പോരാ പുരോഗമനവും ഉണ്ടാകണം. *വികസനം എന്ന് പറയുന്നത് ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുന്ന* *അവസ്ഥയാണ് എന്നാൽ പുരോഗമനം എന്ന് പറഞ്ഞാൽ യഥാർത്ഥ* *മനുഷ്യനാകുക* *എന്നതാണ്.* 


           നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയിലും അതിനനുസരിച്ച് മാറ്റം ഉണ്ടാകണം. കേവല വിദ്യാഭ്യാസം എന്ന് പറയുന്നത് അപ്പത്തിനായുള്ള വിദ്യാഭ്യാസമാണ്. എന്നാൽ സ്വതന്ത്ര ജീവിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു വിജ്ഞാന വിദ്യാഭ്യാസം ഉണ്ടാവണം. അങ്ങനെ കൃഷിയിലൂടെ ഒരു ആത്മീയ സംസ്കാരത്തിന് തുടക്കം കുറിക്കണം. ജൈവകൃഷിയിലൂടെ ഇത് സാദ്ധ്യമാകുകയുള്ളു.


 *എന്താണ് ജൈവകൃഷി ?* 

     ജീവൻ്റെ നിയമങ്ങളെ ആധാരമാക്കിയ കൃഷിയാണ് ജൈവകൃഷി. ജീവൻ നിലനിർത്തുന്നത് സൂഷ്മ ശരീരവും സ്ഥൂല ശരീരവുമാണ്. മണ്ണിനും ജീവനുണ്ട്. മണ്ണിൻ്റെ ജീവനെ പരിപാലിക്കുവാൻ നമുക്ക് കഴിയണം അങ്ങനെയെങ്കിൽ മാത്രമേ നമുക്ക് ജീവനുള്ള ഭക്ഷണം കഴിക്കുവാനാകൂ. ആഹാരവും ആരോഗ്യവും വിദ്യാഭ്യാസവും പരമപ്രധാനമാണ്. ശരീരം പ്രപഞ്ചത്തിൻ്റെ ചെറു പതിപ്പാണ് അതുകൊണ്ട് ജീവൻ നിലനിർത്തുന്നതിന് മണ്ണിൻ്റെ ജീവനെ നില നിർത്തണം.


 *എന്തിനാണ് ജൈവ കൃഷി* ?

      ഈ ലോകത്തിലെ സൃഷ്ടികളും അതിലെ ഓരോ അംശവും പരസ്പര ബന്ധിതമാണ്. ഈ സഹകരണമാണ് നമ്മുടെ നിലനില്പിൻ്റെ ആധാരശില.അതുകൊണ്ട്തന്നെ പ്രകൃതി ഒരു സംരക്ഷണമാണ്. *ഒരു ഉറുമ്പിനേപ്പോലും* *കൊല്ലരുത്.* *ഉറുമ്പൂട്ട് നടത്തുന്ന ഒരു സംസ്കാരമുള്ള* *നാട്ടിലാണ് നാം ജീവിക്കുന്നത്.* 

         നമ്മുടെ മാർക്കറ്റുകളിലേക്ക് ഒന്നു നോക്കൂ.അവിടെ ലഭിക്കുന്നതെല്ലാം വിഷമയമാണ്. അത് മനുഷ്യൻ്റെ ശാരിരിക ആരോഗ്യ തകർച്ചക്ക് കാരണമാകും. ഇന്ന് ഏതെങ്കിലും രോഗവും രോഗിയുമില്ലാത്ത ഒരു വീടെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ ?. ഗുണമേന്മയില്ലാത്ത ഭക്ഷണം നമ്മുടെ സമൂഹത്തെ രോഗാതുരമാക്കിത്തീർത്തു കൊണ്ടിരിക്കുന്നു. അതുകൊണ്ട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ശാരീരിക ആരോഗ്യത്തെ നാം തിരിച്ചു പിടിച്ചേ മതിയാകൂ.


 *ശാരീരിക ആരോഗ്യം* 

 *മാനസിക ആരോഗ്യം* 

 *ആത്മീയ ആരോഗ്യം* 

 *കുടുംബത്തിൻ്റെ* *ആരോഗ്യം* 

 *സമൂഹത്തിൻ്റെ ആരോഗ്യം* 

 *കാലാവസ്ഥയുടെ* *ആരോഗ്യം.....* 

 *ഇങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആരോഗ്യത്തെ തിരിച്ചെടുക്കാനാണ് ജൈവകൃഷിയിലേക്ക്* *നാം മടങ്ങണം എന്ന്* *പറയുന്നത്* . അതിനു വേണ്ടിയുള്ള ഒരു ടൂൾ ( പണിയായുധം) ആണ് Ecology. അത് ഒരു താക്കോലാണ്. *Agro* *Ecological Design* നമുക്ക് രൂപപ്പെടുത്തണം.


 *എങ്ങനെയാണ് ജൈവകൃഷി...?* 

     മണ്ണിൻ്റെ PH മൂല്യം കൃത്യമായി അടയാളപ്പെടുത്തി കൃഷി ചെയ്യാൻ ശ്രമിക്കണം. PH മൂല്യം 7 ന് താഴോട്ടുള്ളതാണങ്കിൽ അത് അസിഡിക് സ്വഭാവമുള്ളതും 7 ന് മുകളിലേക്കുള്ളതാണെങ്കിൽ അത് ആൽക്കലൈൻ സ്വഭാവമുള്ളതുമാണ് *അതിനാൽ ന്യൂട്രൽ* *അളവായ  7 ൽ മണ്ണിൻ്റെ*  *PH മൂല്യം നിലനിർത്തി ആരോഗ്യമുള്ള മണ്ണ്* *രൂപപ്പെടുത്തുകയെന്നതാണ്* *ഏറ്റവും* *പ്രധാനപ്പെട്ട സംഗതി.* അതിന് വേണ്ടി മണ്ണിൽ കുമ്മായം ചേർക്കുന്നത് നല്ലതല്ല. കക്ക പൊടിച്ചു ചേർക്കുന്നതാണ് ഉചിതം.കുമ്മായം പൊടിച്ച് ചേർത്താൽ മണ്ണിലുള്ള സൂക്ഷ്മജീവികൾ മുഴുവൻ നശിക്കുന്നതിന് കാരണമാകും.


    *മനുഷ്യ രക്തത്തിൻ്റെ PH മൂല്യവും 7 ആണ്.* അതിൽനിന്നുതന്നെ *മനുഷ്യനും മണ്ണും തമ്മിലുള്ള ബന്ധം എത്രത്തോളമാണന്ന്* നമുക്കു മനസ്സിലാക്കാൻ സാധിക്കും.


       മണ്ണിലെ കാർബണിൻ്റ തോതിനെ 3 ശതമാനമായി ഉയർത്തിക്കൊണ്ടുവരുവാൻ സാധിക്കണം. അതിനാൽ ഒരു വസ്തുവും കത്തിച്ചു കളയരുത്. തീയിടൽ ഒഴിവാക്കണം. സൂര്യപ്രകാശം മണ്ണിൽ പതിക്കരുത് .ഈ ഭൂമിയുടെ മൂലധനമായ സൗരോർജ്ജം അത് മൊത്തമായും ഇലകളിൽ തന്നെ പതിക്കണം.എന്നാൽ നാം തീയിടുമ്പോൾ അഥവാ കത്തിക്കുമ്പോൾ അതിലൂടെയുണ്ടാകുന്ന ചാരത്തിൽ ഇലകളിലെ ജീവ ചൈതന്യമെല്ലാം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അത് മണ്ണിൽ പൊടിഞ്ഞു ചേരുമ്പോൾ ആ ഊർജ്ജം മണ്ണിലേക്ക് മാറും. അതിനാൽ സൂര്യപ്രകാശം പച്ചപ്പു കൊണ്ട് പിടിച്ചെടുക്കുവാനായിട്ടു കഴിയണം.


കാർബൺ കമ്പോസ്റ്റിംഗ് നമുക്ക് രൂപപ്പെടുത്തിയെടുക്കണം ജീവികളിലെ അവശിഷ്ടവും, പേപ്പറും, ഇലകളും എല്ലാം മണ്ണിൽ അലിഞ്ഞു ചേരണം. അതിനുതകുന്ന ഒരു മാലിന്യനിർമ്മാർജ്ജന പദ്ധതി പ്രയോഗത്തിൻ വരുത്തണം.

      മണ്ണിൽ യൂറിയായുടെ അളവ് ആവശ്യത്തിനുണ്ടാകണം. അതുപോലെ തന്നെ പ്രോട്ടീൻ്റെ അളവും ധാരാളമായി ഉണ്ടാകണം. *കടലപിണ്ണാക്ക്,* *മത്സ്യത്തിൻ്റെ വെയ്സ്റ്റ്, ഇറച്ചിയുടെ വെയ്സ്റ്റ് മുതലായവ മണ്ണിലിട്ട്* അതിൻ്റെ പ്രോട്ടീൻ ലെവൽ ഉയർത്തണം.


 *കീടങ്ങളും... കീടനാശിനികളും....* 

      കീടങ്ങളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉപയോഗപ്രദങ്ങളാണ്. പ്രകൃതി തന്നെ കീടങ്ങളെ നിയന്ത്രിച്ചു കൊള്ളും. എന്നാൽ കീടങ്ങളെ നശിപ്പിക്കുന്നതിന്  *ജൈവകൃഷി സമ്പ്രദായത്തൽ മൂന്നു തരത്തിലുള്ള Methods* ഉണ്ട്

 

 *1* . *മിനറൽ മെതേഡ്* 

         ഉപ്പ്, ചാരം, കുമ്മായം എന്നിവയാണ് ഈ രീതിയനുസരിച്ച് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നു.


 *2* . *ഓർഗാനിക് മെതേഡ്* 

           രൂക്ഷഗന്ധമുള്ള ഏതു ചെടിയുടെയും വസ്തുക്കൾ ഈ മെതേഡ് അനുസരിച്ച് ജൈവ കീടനാശിനിയായി ഉപയോഗിക്കാം. കൈയ്പുരസമുള്ളതും എരിവുള്ളതുമായ വസ്തുക്കൾ ഉപയോഗിക്കാം. കയ്പ്പുരസമുള്ളതും ഗോമൂത്രവും കൂടി ചേർക്കാം ,എരവിന് കാന്താരി അരച്ചു ചേർക്കാം. *കയ്പ്പും,* *രൂക്ഷഗന്ധവും എരിവുംകൂടി ഒരുമിച്ച് ചേർത്ത്* *ഉപയോഗിക്കമ്പോൾ അത് ഇരട്ടി ഫലം ചെയ്യും.* അഥവാ പനിക്കൂർക്കയുടെ ഇലയും ജീരകവും ഗോമൂത്രവുംകൂടെ  ചേർത്ത് ഓർഗാനിക് മെതേഡിൽ കീടനാശിനി ഉണ്ടാക്കുവാൻ സാധിക്കും.


 *3* . *ബയോളജിക്കൽ മെതേഡ്* 

          നമുക്കറിയാം ജീവികൾ തന്നെ രണ്ട് തരത്തിലുണ്ട്. വെജിറ്റേറിയൻ ജീവികളും നോൺ വെജിറ്റേറിയൻ ജീവികളും. അതിൽത്തന്നെ വെജിറ്റേറിയൻ ജീവികൾ കൃഷിക്ക് ദോഷകരമാണ്. ബയോളജിക്കൽ കൺട്രോളിന് പക്ഷികളെത്തന്നെ പ്രകൃതി ഉപയോഗിക്കുന്നതായി കാണാം. മാടത്ത, മൈന, ഉപ്പൻ, ഓലഞ്ഞാലി, മരംകൊത്തി,തുന്നാരൻ, കാക്കത്തമ്പുരാട്ടി... അങ്ങനെയുള്ള നിരവധി പക്ഷികൾ തന്നെ പ്രകൃതിയിൽ നമ്മുടെ സംരക്ഷകരായി ഇരിക്കുന്നു.


 *കാവ് നിർമ്മാണം* 

       ഒരു നാച്ചുറൽ ഇക്കോ സിസ്റ്റം രൂപപ്പെടുത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. അതുകൊണ്ട് *ഒരേക്കർ* *ഭൂമിയെങ്കിലും* *സ്വന്തമായിട്ടുള്ള ഒരാൾ 10* *സെൻ്റിലെങ്കിലും ഒരു കാവ്*   *മന:പൂർവ്വമായി* *സൃഷ്ടിച്ചെടുക്കണം* . അതിലൂടെ  ഒരു 'മൈക്രോ ക്ലൈമറ്റ് സിസ്റ്റം' നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കണം.


 *കുളം നിർമ്മാണം* 

      ഒരു കൾട്ടിവേറ്റഡ് ഇക്കോ  സിസ്റ്റത്തിനു വേണ്ടി നമുക്ക് ഒരു കുളം എല്ലാ പുരയിടത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. അങ്ങനെ സൂര്യപ്രകാശം മണ്ണിൽ പതിക്കാതെയിരിക്കത്തക്കവിധം ഒരു *Agro* *Ecologilcal  Design* രൂപപ്പെടുത്തണം.


      കൃഷിയുടെ ശാസ്ത്രം 'ECOLOGY 'ആണ്.അത് ജീവിതഗന്ധിയാണ്. " *പ്രഥമപ്രജ കർഷകനാണ്* " ( Farmer First Movement) എന്ന് പ്രഖ്യാപിക്കുന്ന ഒരു പുതിയ Movment ശക്തിപ്പെടണം.

     *മനുഷ്യന് ആനന്ദം തരാത്തത് എല്ലാം അശാസ്ത്രീയമാണ്.* *ആനന്ദം പകരുന്നതുമാത്രമാണ്* *ശാസ്ത്രീയം* . അതിനാൽ എന്തിൻ്റേയും  അടിസ്ഥാനം കൃഷി ആകണം.കൃഷിയനുബന്ധ വ്യവസായം, കൃഷിയനുബന്ധ ടൂറിസം, കൃഷിയനുബന്ധ ആരോഗ്യം.... അങ്ങനെ, കൃഷിയനുബന്ധ ആനന്ദ ജീവിതം രൂപപ്പെടുത്തണം.


      കൃഷി ജീവനുള്ള ഒരു ടൂളാണ്. അർഷഭാരത സംസ്കാരത്തിൻ്റെ ശാസ്ത്രമാണത് !!. ആശയങ്ങൾക്ക് യുക്തിഭദ്രത പകരുന്ന ജീവിതത്തിൻ്റെ ശാസ്ത്രമാണ് കൃഷി. Ecology എന്നത് ഒരു ശാസ്ത്രവും കലയുമാണ്. അതായത് അത് സഹജമായ ഒരു ശാസ്ത്രമാണ്. ഓരോ മനുഷ്യൻ്റേയും ഉള്ളിലുറങ്ങുന്ന ശാസത്രമാണ്. ചുരുക്കത്തിൽ പ്രകൃതിയുടെ ധർമ്മശാസത്രമാണ് EcoIogy.


     *" കൊവിഡ് കാലം "* നമ്മെ ഓർമ്മപ്പെടുത്തുന്നത് ഇനി നാം വഴിതെറ്റിയാൻ അപകടം ഉറപ്പാണ് എന്നുള്ളതാണ്. 11 വർഷക്കാലത്തെ ' *പുനരാവർത്തനചക്രം* ' ആവർത്തിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ എന്തുതെരഞ്ഞെടുക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. നമ്മുടെ ഭാവി കൂടുതൽ ദിവ്യത്തമുള്ളതും ( Divine nature) ശോഭയാർന്നതുമാക്കിത്തീർക്കുവാൻ പ്രകൃതി നമ്മെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് ഇന്നിൻ്റെ അപകടകരമായ ആഡംബരങ്ങളെ പരമാവധി ഉപേക്ഷിച്ച്... ആനന്ദത്തിലേക്ക് പോകാം....പൊതുവായ ഒരു പ്രാർത്ഥനയും ധ്യാനവും രൂപപ്പെടുത്താം... ആരോഗ്യനിർഭരമായ പുതിയ ഒരു ലോകക്രമത്തിനായുള്ള മുറവിളി.. പുതിയ ഒരു ഹരിത വിപ്ലവം.. നിലവിലുള്ള ക്രമങ്ങളിൽ നിന്ന് പുതിയതിലേക്കുള്ള ഒരു തുടക്കം... ആ പുതിയ തുടക്കം മറ്റൊന്നുമല്ല കൃഷി.. കൃഷി... കൃഷി...


'വിത്ത് വിതരണം' (Seed distribution) എന്നത് നമ്മുടെ *സ്വധർമ്മമായി* മാറണം. 

      ഇന്ന് ഉള്ളിതിനെ നാളേയ്ക്കു വേണ്ടി ഫലകരമായി കരുതി യ്ക്കുന്ന *കുലധർമ്മം* അനുഷ്ഠിക്കുന്നവരായിത്തീരാം..

       അവസാനമായി... നമുക്ക് *സനാതനധർമ്മത്തിൻ്റെ* വക്താക്കളാകാം ... അതായത് പ്രകൃതിയിലുള്ള എല്ലാത്തിൻ്റെയും പ്രതിനിധിയായി ഉത്തമമായ കർമ്മം ചെയ്യാം. പ്രകൃതിയെ സ രംക്ഷിക്കുന്ന ഈശ്വരനായി നിലകൊള്ളാം.

           അങ്ങനെ ആഡംബരം നിറഞ്ഞതും സ്വാർത്ഥ ഭരിതവുമായ ഇന്നിൻ്റെ ദുഷിച്ച വ്യവസ്ഥിതിയിൽ നിന്നും ആനന്ദനിർഭരവും ആത്മചൈതന്യവും നിറഞ്ഞ  കാർഷിക സംസ്ക്കാരത്തിലേക്ക് നമുക്ക് മടങ്ങിപ്പോകാം. *മനസ്സിലൊരു മന്ത്രമുണരട്ടെ... ആഡംബരത്തിൽ നിന്നും ആനന്ദത്തിലേക്കു* *നയിക്കുന്ന... കൃഷി എന്ന ജൈവ മന്ത്രം...!!*.

കടപ്പാട്.

No comments:

Post a Comment