Friday, December 03, 2021

 വയസ്സാകുമ്പോൾ വ്യാധി വരുന്നത് ഭഗവാന്റെ ഒരു അനുഗ്രഹം ആണ്. വ്യാധി കൂടുമ്പോൾ സ്വയമായും ബന്ധുക്കളും വിചാരിക്കും കിടന്ന് കഷ്ടപെടാതെ മരിച്ചാൽ മതിയെന്നു. അങ്ങനെ മരണം ആഗ്രഹിക്കുന്ന ഒരു അവസ്‌ഥ എല്ലാവർക്കും വരും.

1 comment:

  1. പൂർവ്വജന്മകൃതം പാപം
    വ്യാധിരൂപേണ ജായതേ -- എന്ന ആപ്തവാക്യം അനുസരിച്ചു നോക്കിയാൽ വ്യാധികൾ വരുമ്പോൾ
    അടുത്ത ജന്മമെങ്കിലും വ്യാധിവരാതിരിയ്ക്കാനായി ഈ ജന്മത്തിൽ പുണ്യകർമ്മങ്ങൾ ചെയ്യാം എന്ന് മനുഷ്യജീവി
    തീരുമാനിച്ചേക്കാം. എങ്കിൽ വ്യാധിയ്ക്കു നൈതികമായ ഒരു ധർമ്മം --പുണ്യകർമ്മപ്രേരണ -- ഉണ്ടെന്ന് വരുന്നു.

    ചിന്താ വ്യാധിപ്രകാശായ-- എന്ന ആപ്തസൂക്തി അനുസരിച്ചാൽ വ്യാധികൾക്കുള്ള ബീജം എല്ലാവരിലും
    ഉണ്ടെന്നും അവ വെളിപ്പെടാതിരിയ്ക്കണം എങ്കിൽ മനസ്സിനെ നിയന്ത്രിച്ചു വേവലാതിപ്പെടാതെ നോക്കണം എന്ന
    പാഠം പഠിയ്ക്കാം.

    ചിലർക്കെങ്കിലും രോഗകാലത്തു ഭൗതികലോകത്തോട് ഹൃദയ-ബന്ധ-വിച്ഛേദം ഉണ്ടായി ഭഗവാനോട് കൂടുതൽ ആത്മബന്ധം
    ഉണ്ടായി എന്നുവരാം. അപ്പോൾ രോഗങ്ങൾക്ക് ഒരു ആദ്ധ്യാത്മികദൗത്യം ഉണ്ടെന്നുകരുതാം.

    രോഗാനുഭവകാലത്തു മറ്റുള്ളവരോട് സഹാനുഭൂതി ഉണ്ടായി എന്നും വരാം. അത് നൈതികമായ ഒരു നേട്ടം തന്നെ.

    രോഗത്തിൽനിന്നു രക്ഷപ്പെട്ടാൽ, ശരീരത്തിന് ആരോഗ്യത്തിന്റെ പുതിയ ഒരു തലത്തിലേയ്ക്ക് പുരോഗമിയ്ക്കാൻ സാധിച്ചേക്കാം.
    ഒരിയ്‌ക്കൽ വസൂരിരോഗം വന്നയാൾക്കു പിന്നീട് അത് വരില്ലല്ലോ, അതിനാൽ മറ്റു രോഗബാധിതരെ സഹായിക്കാനുള്ള കഴിവുണ്ടായേക്കാം.
    ആ സ്ഥിതിയ്ക്ക് രോഗം അന്യസേവനത്തിനുള്ള ഒരു ചവിട്ടുപടിയായിക്കൂടേ? രോഗലക്ഷണങ്ങൾ അമർത്തിവെയ്ക്കുന്ന (symptom suppression) ചികിത്സാരീതിയിൽ ഇത് സംഭവിയ്ക്കണം എന്നില്ല.

    രോഗസ്തു ദോഷവൈഷമ്യം -- എന്ന ആയുർവേദസൂക്തി ശരിയെങ്കിൽ, രോഗം മാറുമ്പോൾ ദോഷസാമ്യം വന്നു
    ശരീരം ശുദ്ധിയുടെ പുതിയ പ്രതലത്തിലേയ് ഉയർന്നു എന്ന് വിചാരിയാക്കാം. അതും ഒരു ഗുണഫലം തന്നെ. രോഗം തന്നെ ഒരുതരം
    ശുദ്ധീകരണപ്രക്രിയയാകാം ?

    ഇങ്ങിനെയൊക്കെ ചിന്തിയ്ക്കാനും ചോദ്യങ്ങൾ ചോദിയ്ക്കാനും പ്രചോദനം തരുന്ന ഭട്ടപാദപ്രതിഭയ്ക്കു നമസ്കാരം.

    ReplyDelete