Thursday, July 28, 2022

 *താരക_മന്ത്രം*


രാമായണത്തിൽ അതി വിശിഷ്ടമായി പറയപ്പെട്ട ഒരു മന്ത്രമാണ് താരക മന്ത്രം "രാമ" എന്നാണു താരക മന്ത്രം മോക്ഷദായകമായ മന്ത്രമാകുന്നു താരക മന്ത്രം വാത്മീകി മഹർഷി രത്നാകരനിൽ നിന്ന് മഹർഷിയിലോട്ടുള്ള പരിണാമം താരക മന്ത്രം ജപിച്ചിട്ടാണന്നു രാമായണം പറയുന്നു 


രാമനാമം വിഷ്ണുസഹസ്രനാമത്തിനു തുല്യമാണ്. ഭഗവാന്റെ സഹസ്രനാമം എളുപ്പത്തില്‍ ചൊല്ലിത്തീര്‍ക്കാനുള്ളവഴി ഏതാണെന്നു ഒരിക്കല്‍ പാര്‍വ്വതീദേവി പരമശിവനോട് ചോദിക്കുകയുണ്ടായി.


‘കേനോപായേന ലഘുനാ

വിഷ്‌ണോ: നാമ സഹസ്രകം

പാല്യതെ പാണ്ഡിതൈ; നിത്യം

ശ്രോതും ഇച്ഛാമ്യഹം പ്രഭോ’


അതിനുള്ള ഭഗവാന്റെ മറുപടിയാണിത്


‘ശ്രീരാമ രാമ രാമേതി

രമേ രാമേ മനോരമേ

സഹസ്രനാമ തത്തുല്യം

രാമനാമ വരാനനേ’


സഹസ്രനാമത്തിനു പകരമായി പതിവായി രാമനാമം ജപിച്ചാല്‍ മതിയെന്നാണ് ഭഗവാന്റെ ഉപദേശം.


എന്താണ് താരക മന്ത്രം ....


രാ×മ=രാമ 

രാ × നാരായണ 

മ ×നമഃശിവായ 

ശങ്കരനാരായണ മന്ത്രം 


ഓരോ മന്ത്രത്തിലും മന്ത്ര ശാസ്ത്രം ഒരു പ്രധാന ബീജം ഒളിപ്പിച്ചു വയ്ക്കാറുണ്ട് അവ ആകുന്നു ആ മന്ത്രത്തിന്റെ ഊർജ്ജം (The essence Of the Mantra) അതിനെ തന്ത്രം പറയുന്നത് മന്ത്ര ഹൃദയം എന്നാണ് 


നാരായണ മന്ത്രത്തിന്റെ മന്ത്ര ഹൃദയം "രാ" എന്നാകുന്നു 


ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ ഹൃദയ മന്ത്രം "മ" എന്നും 


നാരായണ മന്ത്രത്തിന്റെ അർത്ഥം മോക്ഷകരമായത്  എന്നാണ് "നാരായണ" മന്ത്രത്തിൽ നിന്ന് "രാ" എടുത്താൽ "നായണായ" എന്നാകും മോക്ഷ ഹേതു അല്ല എന്നർത്ഥം വരും 


പഞ്ചാക്ഷര മന്ത്രത്തിന്റെ അർത്ഥം മംഗളകര മായത് എന്നാണ് 


"നമശിവായ" എന്ന മന്ത്രത്തിൽ നിന്ന് "മ" എടുത്തു മാറ്റിയാൽ "ന ശിവായ" എന്നാകും മംഗളത്തിന് പര്യാപ്തമല്ലാത്തത് എന്നാകും 


ഇങ്ങനെ ഓരോ മന്ത്രത്തിനു മന്ത്ര ഹൃദയ ബീജം ഉണ്ട്. ഈ രണ്ടു ബീജങ്ങൾ ചേർന്നാകുന്നു "രാമ" എന്ന താരക മന്ത്രം ആകുന്നത് ശിവ വൈഷ്‌ണവ സംഗമമായ ശങ്കരനാരായണ സങ്കൽപം ആകുന്നു ആ മന്ത്ര തത്വം അതിനെ കഥ രൂപേണ രാമായണത്തിൽ ശ്രീ രാമാനുമായി ബന്ധപെടുത്തിയാകുന്നു.🙏

Sunday, July 24, 2022

 ആർക്കാണ് ബലി........?


ആബ്രഹ്മണോ യേ പിതൃവംശ ജാത

മാതൃസ്തതാ വംശ ഭവാമതീയ 

വംശദ്വയെസ്മിൻ മമ ദാസ ഭൂത  

ഭൃത്യാ: തഥൈവ ആശ്രിതസേവകാശ്ച 

മിത്രാണി സഖ്യ പശവശ്ച വൃക്ഷാ:

ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര:

ജന്മാന്തരെ യെ മമ സംഗതാശ്ച  

തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി


മാതൃവംശേ മൃതായെ ച 

പിതൃവംശേ തഥൈവ ച 

ഗുരു ശ്വശുര ബന്ധൂനാം 

യേചാന്യേ ബാന്ധവാമൃത 

യേ മേ കുലേ ലുപ്തപിണ്ഡാ :

പുത്രരദ്വാരാ വിവർജിത :

ക്രിയാലോപ ഹതാശ്ചൈവ 

ജാത്യന്താ പങ്കവസ്തദാ  :

വിരൂപാ ആമഗർഭാശ്ച 

ജ്ഞാതാ / ജ്ഞാതാ കുലേ മമ 

ഭൂമൗ ദത്തെന ബലിന തൃപ്തായാന്തു പരാംഗതിം


അതീത കുല കോടീനാം 

സപ്ത ദ്വീപനിവാസിനാം 

പ്രാണീനാം ഉദകം ദത്തം 

അക്ഷയം ഉപദിഷ്ടതു


(ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില്‍ ജനിച്ചവരും, ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്‍ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര്‍ ആയവര്‍ക്കായും, എന്നെ ആശ്രയിച്ചവര്‍ക്കും, എന്നെ സഹായിച്ചവര്‍ക്കും, എന്റെ സുഹൃത്തുക്കള്‍ക്കും, ഞാനുമായി സഹകരിച്ചവര്‍ക്കും, ഞാന്‍ ആശ്രയിച്ച സമസ്ത ജീവജാലങ്ങള്‍ക്കും, ജന്തുക്കള്‍ക്കും, നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവര്ക്കും, കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവര്ക്കും വേണ്ടി ഞാന്‍ ഈ അന്നവും, പുഷ്പവും, ജലവും, പ്രാര്‍ഥനയും സമര്‍പ്പിക്കുന്നു..!! 


എന്റെ അമ്മയുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടുപോയ എല്ലാവർക്കും, എന്റെ അച്ഛന്റെ, ഗുരുവിന്റെ, ബന്ധുക്കളുടെ കുലത്തില്‍ നിന്ന് വേര്‍പെട്ടു പോയ എല്ലാവർക്കും, കഴിഞ്ഞ കാലത്തില്‍ പിണ്ഡസമർപ്പണം സ്വീകരിക്കാന്‍ കഴിയാതിരുന്ന എല്ലാവർക്കും മക്കളോ, ഭാര്യയോ, ഭര്‍ത്താവോ ഇല്ലാത്തത് കാരണം വിഷമിക്കേണ്ടി വന്ന എല്ലാവർക്കും, പലവിധ കാരണങ്ങളാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി നല്ലത് ചെയ്യുവാന്‍ സാധിക്കാതിരുന്ന എല്ലാവർക്കും, പട്ടിണിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത എല്ലാവർക്കും വേണ്ടിയും, അടുക്കാന്‍ പറ്റാത്തവര്‍ക്ക് വേണ്ടിയും, ആയുസ്സെത്താതെ മരിച്ചവര്‍ക്ക് വേണ്ടിയും,  ഈ ലോകം കാണാനാകാതെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തന്നെ മരിച്ചവര്‍ക്ക് വേണ്ടിയും,  എന്റെ അറിവില്‍ പെട്ടതും, അറിയപ്പെടാത്തതുമായ ബന്ധുക്കള്‍ക്കും വേണ്ടിയും,  ഇവര്‍ക്കെല്ലാം വേണ്ടിയും,  ഞാന്‍ ഈ പ്രാര്‍ഥനയും, അന്നവും, ജലവും പുഷ്പവും സമര്‍പിക്കുന്നു..!! )


ഇതാണ് ബലിയുടെ സങ്കൽപ്പം..........


ഇത് സംസ്കൃതിയുടെ പുണ്യം......🙏

Monday, July 18, 2022

 *_രാമായണം വായിയ്ക്കാൻ സാധിയ്ക്കാത്തവർ താരക മന്ത്രം ജപിയ്ക്കുക..._*


*ഓം ശ്രീരാം ജയരാം ജയ ജയ രാം...*

*ഓം ശ്രീരാം ജയരാം ജയ ജയ രാം...*

*ഓം ശ്രീരാം ജയരാം ജയ ജയ രാം...*

*ഓം ശ്രീരാം ജയരാം ജയ ജയ രാം...*


രാമനാമം വിഷ്ണുസഹസ്രനാമത്തിനു തുല്യമാണ്. ഭഗവാന്റെ സഹസ്രനാമം എളുപ്പത്തില്‍ ചൊല്ലിത്തീര്‍ക്കാനുള്ള വഴി ഏതാണെന്നു ഒരിക്കല്‍ പാര്‍വ്വതീദേവി പരമശിവനോട് ചോദിക്കുകയുണ്ടായി.


അതിനുള്ള ഭഗവാന്റെ മറുപടി:


_''ശ്രീരാമ രാമ രാമേതി_

_രമേ രാമേ മനോരമേ_

_സഹസ്രനാമ തത്തുല്യം_

_രാമനാമ വരാനനേ''_


സഹസ്രനാമത്തിനു പകരമായി പതിവായി രാമനാമം ജപിച്ചാല്‍ മതിയെന്നാണ് ഭഗവാന്റെ ഉപദേശം.

 

നാരായണ മന്ത്രത്തിന്റെ മന്ത്ര ഹൃദയം "രാ" എന്നാകുന്നു.

ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ (നമ: ശിവായ) ഹൃദയ മന്ത്രം "മ" എന്നും. ഈ രണ്ടു ബീജാക്ഷരങ്ങൾ ചേർന്നാകുന്നു "രാമ" എന്ന താരക മന്ത്രം.


വാത്മീകിയ്ക്ക് രത്നാകരനിൽനിന്ന് മഹർഷിയിലേയ്ക്കുള്ള പരിണാമമുണ്ടായത് താരക മന്ത്രം ജപിച്ചിട്ടാണെന്നു രാമായണം പറയുന്നു.


രാമന് ജയ ജയ പാടുമ്പോൾ നശിയ്ക്കുന്നത് നമ്മിലെ അഹമെന്ന ബോധവും രാവണത്വവുമാണെന്ന് മനസ്സിലാക്കുക.


*ഭക്തിയോടും ശുദ്ധിയോടും ആദരവോടും കൂടി നിത്യേന 24 തവണ, ശ്രദ്ധാപൂർവ്വം ധൃതിയില്ലാതെ ഈ താരക മന്ത്രം ജപിയ്ക്കുക.* മംഗളദായകനായ പരമേശ്വരൻ്റെ അനുഗ്രഹത്തിന് പാത്രമാകുക. കൂട്ടപ്രാർത്ഥനയ്ക്ക് ഫലസിദ്ധി കൂടുമെന്നും പറയപ്പെടുന്നു.


*ഓം ശ്രീരാം ജയരാം ജയ ജയ രാം...*

*ഓം ശ്രീരാം ജയരാം ജയ ജയ രാം...*

*ഓം ശ്രീരാം ജയരാം ജയ ജയ രാം...*

*ഓം ശ്രീരാം ജയരാം ജയ ജയ രാം...*

 


*ഓം ശ്രീരാമചന്ദ്രായ നമഃ 

രാമായണം 

*ബാല കാണ്ഡം ( ആദി കാണ്ഡം )*

*ഭാഗം 1*

♀️♀️♀️

        ത്രേതായുഗത്തിൽ  ഭാരതവർഷത്തിൽ, ദശരഥൻ എന്ന പേരായ ഒരു രാജാവുണ്ടായിരുന്നു. സൂര്യവംശത്തിൽ ജനിച്ച അദ്ദേഹത്തിന്റെ അച്ഛന്റെ പേര് അജൻ എന്നായിരുന്നു.. പിതാമഹന്റേത് രഘു വെന്നും ആയിരുന്നു. രഘു പലതു കൊണ്ടും പ്രശസ്തനായ രാജാവായിരുന്നതിനാൽ അദ്ദേഹത്തിന്റെ കാലശേഷം അവരുടെ വംശത്തിന് രഘുവംശം എന്ന പേരും സിദ്ധിച്ചു.*


*ദശരഥൻ സത്‌സ്വഭാവിയും ധർമ്മിഷ്ഠനും പ്രജാതല്പരനുമായ ഒരു ഭരണ തന്ത്രജ്ഞനുമായിരുന്നു. മക്കളെ ശ്രദ്ധിച്ചു കേൾക്കു ! അദ്ദേഹത്തിന്റെ രാജധാനി സരയൂ നദീ തീരത്ത് അയോധ്യ നഗരത്തിലായിരുന്നു.  ഈ അയോധ്യാ നഗരത്തിന് ചുററും വൻമതിലുകളും കൂറ്റൻ ഗോപുരങ്ങളും കെട്ടിപ്പൊക്കിയിട്ടുണ്ട് തങ്കത്താഴികക്കുടങ്ങളോട് കൂടിയഈ ഗോപുരങ്ങളിൽ ആയുധങ്ങളോട് കൂടിയ കാവൽ ഭടന്മാർ സദാ ജാഗ്രത പാലിക്കുന്നുമുണ്ട്.*


      *ദശരഥന്റെ നൂതനായുധങ്ങളിൽ ഒന്നാണത്രെ "ശതഘ്നി". ഒരൊറ്റ എയ്യലിൽ നൂറമ്പുകളയച്ച് നൂറാക്രമികളെ ഒപ്പം വകവരുത്താൻ കഴിയുള്ള ഒരായുധമായിരുന്നു ശതഘ്നി. ഒരദ്ഭുത ആയുധംതന്നെയല്ലേ മക്കളെ !അദ്ദേഹം രാജ്യ പരിപാലനം പോലെ തന്നെ, ജനങ്ങൾക്ക് വേണ്ടി ആഭ്യന്തര കാര്യങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്നു*


*നഗരത്തിന്റെ മദ്ധ്യഭാഗത്തായിരുന്നു രാജകീയകൊട്ടാരം. തന്റെ പുരോഹിതന്മാരോടും മന്ത്രിമാരോടും ആലോചിച്ച് രാജാവ് രാജ്യ ഭരിച്ചു വന്നു. രാജാവിന് രാഷ്ട്ര തന്ത്രജ്ഞരും വിദ്യാസമ്പന്നരുമായഎട്ട് മന്ത്രിമാർ ഉണ്ടായിരുന്നു. പുരോഹിതനാണങ്കിലോ ! ലോക വന്ദ്യനും അഗാധപണ്ഡിതനുമായ വസിഷ്ഠമുനി ആയിരുന്നു. രാജാവ് പ്രജകളെ മക്കളെപ്പോലെയും പ്രജകൾ രാജാവിനെ അച്ഛനെപ്പോലെയും കരുതി സംതൃപ്തിയോടെ നാൾ കഴിച്ചു .*


    *രാജാവിന് കൗസല്യ, കൈകേയി, സുമിത്ര എന്ന് പേരോടു കൂടിയ മൂന്ന് . പത്നിമാരുണ്ടായിരുന്നു. എന്നാലും "സന്താനമില്ലാത്തതിൽ"രാജാവ്. ദുഃഖിതനായിരുന്നു. താൻ മരിച്ചാൽ ഈ രാജകുടുംബത്തിന്റെയും രാജ്യത്തിന്റെയും ഗതി എന്താകും ? തന്റെ ശേഷക്രിയ ചെയ്ത പിതൃ പ്രീതി വരുത്താൻ ആരുണ്ട്?ഇങ്ങനെയുള്ള ചിന്ത രാജാവിനെ അലട്ടിയിരുന്നു. മനസ്സിന് ചിന്തയിൽ നിന്നും ശാന്തി കിട്ടാനായി മൃഗയാ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു.*


  *അങ്ങനെ ഒരു ദിവസം വേട്ടയ്ക്ക് പോയി . ഒരു വൻ കാട്ടിലെത്തിയപ്പോൾ എവിടെയോ ഒരു കാട്ടാന തുമ്പിക്കൈയ്യിൽ വെള്ളം നിറക്കുന്നതു പോലെ ഒരു ശബ്ദം . ആനയുടെ കഥ കഴിക്കാൻ തീരുമാനിച്ചു.* *എന്നാൽ ആനയെ കാണാനില്ല. അതിനാൽ രാജാവ് അവിടെ നിന്ന് കൊണ്ട് തന്നെ വില്ല് കുലച്ചു ശ്രദ്ധിക്കു : ദശരഥന് ആശ്ചര്യകരമായ ഒരസ്ത്രവിദ്യ വശമായിരുന്നു. ലക്ഷ്യത്തെ നേരിൽ കാണാതെ തന്നെ ശബ്ദം കേട്ടിട്ട് എയ്തു* *കൊള്ളിക്കാം. "ശബ്ദഭേരി" എന്നാണ് ഈ അസ്ത്രത്തിന്റെ പേര്. അദ്ദേഹം ഈ അസ്ത്രം എടുത്ത് വില്ലിൽ തൊടുത്ത് വിട്ടു.*

     

     *'ഏ' എന്താണ് കേൾക്കുന്നത് ? അയ്യോ കുഞ്ഞിന്റെ കരച്ചിലോ ? അബദ്ധമായോ ഭഗവാനേ !മഹാരാജാവ്*

*തളർന്നു പോയി. എങ്കിലും ഒരൊറ്റശ്വാസത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് ഓടി. അവിടെ കണ്ടത് എന്താണ് ?*

C&p

Sunday, July 17, 2022

 സീത കാ രാമഹ കഹ

സീതയും ജയന്തനും കാക്കയും 

➿➿➿➿➿➿


            *വനവാസകാലം . ശ്രീരാമൻ സീതയുടെ മടിയിൽ തലവെച്ച് കിടന്ന് ഉറങ്ങുകയായിരുന്നു . ആ നേരത്ത് ഒരു കാക്ക വന്ന് സീതയുടെ മാറsത്തിൽ കൊത്തി വേദനിപ്പിച്ചുകൊണ്ടിരുന്നു .* 


            *ആ കാക്ക , കാക്കയുടെ രൂപത്തിൽ വന്ന ഇന്ദ്രന്റെ മകൻ ജയന്തനായിരുന്നു . ഉറക്കമുണർന്ന രാമൻ സീതയുടെ മാറിടത്തിൽനിന്ന് രക്തം ഒഴുകുന്നതു കണ്ടു . രാമനെ കണ്ടതും കാക്ക പേടിച്ച് പറക്കാൻ തുടങ്ങി . ഇന്ദ്രന്റെ മകനാണെന്നു മനസ്സിലാക്കിയ രാമൻ ഒരു ദർഭപ്പുല്ലെടുത്ത് ബ്രഹ്മാസ്ത്രം ജപിച്ചു . എന്നിട്ട് കാക്കയെ നോക്കി എറിഞ്ഞു .* 


                 *അസ്ത്രമായി മാറിയ ദർഭപ്പുല്ല് ജയന്തനെ ആകാശത്തിലൂടെ പിന്തുടർന്നു .* 


               *ഗതികെട്ട ജയന്തൻ തന്റെ പിതാവിനെ ശരണം പ്രാപിച്ചു . കാര്യങ്ങൾ മനസ്സിലാക്കിയ ഇന്ദ്രന് തക്കശിക്ഷ തന്നെയാണ് തന്റെ മകനു കിട്ടിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടു . കാക്കയുടെ രൂപത്തിലുള്ള തന്റെ മകനെ ആട്ടിയോടിച്ചു .*


             *ജയന്തൻ അമ്മയെ ശരണം പ്രാപിച്ചു . അമ്മ പറഞ്ഞു : “ ലോകനന്മയ്ക്കായി ലോകമാതാവായ സീത ഒരുപാട് ദുഃഖങ്ങൾ സഹിച്ചുകൊണ്ടിരിക്കുന്നു . ആ മാതാവിനെ ദ്രോഹിച്ച നീ എന്റെ പുത്രനല്ല . ' അവരും സ്വന്തം മകനെ ആട്ടിയോടിച്ചു .*


                *ജയന്തൻ മൂന്നു ലോകങ്ങളിലും കയറിയിറങ്ങി . ദേവ - ഋഷികളാരും സഹായത്തിനു നിന്നില്ല . അവസാനം ജയന്തൻ ശ്രീരാമനെത്തന്നെ ശരണം പ്രാപിച്ചു .*


               *സീതയെ ദ്രോഹിച്ചവനാണെങ്കിൽപ്പോലും തന്നെ ശരണം പ്രാപിച്ച കാക്കരൂപത്തിലുള്ള ജയന്തന് രാമൻ അഭയം നല്കി .*ശിക്ഷയായി ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു പോകട്ടെ എന്നു ശപിച്ചു. സീതാ കാ രാമ കഹ എന്നു വിലപിച്ചു. അത് കാരണം കാക്ക എന്നു പേരും കിട്ടി


             *അഭയം തേടി വരുന്നവരെ സംരക്ഷിക്കുക എന്നത് മഹാന്മാരുടെ സ്വഭാവമാണ് . അവർക്ക് അതൊരു വ്രതംപോലെയാണ് ............🙏🏻*

Friday, July 08, 2022

 മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം

---------------------


മുരിങ്ങയില ഔഷധഗുണങ്ങളാൽ സമ്പന്നമാണ് . . 

എന്താണ് മുരിങ്ങയില കർക്കിടകത്തിൽ കഴിക്കരുത് എന്ന് പറയുന്നതിന് കാരണം ....

 .

മഴക്കാലത്ത് സകല അഴുക്കും വഹിച്ചു വരുന്ന ജലത്തിലെ വിഷാംശം എല്ലാം മുരിങ്ങ വലിച്ചെടുക്കും ആയതിനാൽ ആ സമയത്ത് ഉപയോഗിച്ചാൽ രോഗം ഉണ്ടാകും.


വേറൊന്ന് കർക്കിടക മാസത്തിൽ ഏതെങ്കിലും ഒരു ദിവസം മുരിങ്ങയിലയിൽ "കട്ട് " ഉണ്ടാകുന്നു .

അത് വിഷമയമാണ്. അത് ഏത് ദിവസം എന്ന് അറിയായ്കയാൽ കർക്കിടകത്തിൽ മുഴുവൻ മുരിങ്ങയില ഉപേക്ഷിക്കുന്നു.


കുറച്ച് ലോജിക് കൂടിയ അമ്മമാർ പറഞ്ഞത് ഇലകൾ തിങ്ങിനിറഞ്ഞതും മഴവെള്ളം പറ്റിപ്പിടിക്കാത്തതുമായ മുരിങ്ങയില വർഷ കാലത്ത് പ്രാണികളുടെ സുരക്ഷിത താവളമാണ്. ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്താൽ അപകടം .അതൊഴിവാക്കുക  എന്ന ലക്ഷ്യം. ഈ വാമൊഴികളെ ഏറ്റുവാങ്ങി ചെടിയും ആയുർവേദവും തമ്മിലുള്ള ഭേദാഭേദ ബന്ധത്തിന്റെ ഭാഗമായി ഗ്രന്ഥങ്ങളിൽ മുരിങ്ങയിലയെ ഒന്ന് അടർത്തി നോക്കി.

ആയുർവേദ ഗ്രന്ഥങ്ങളിലൊന്നും കൃത്യമായി ഇത്തരമൊരു മുരിങ്ങയില നിഷേധത്തെ കുറിച്ച് സൂചനയില്ല.


നിത്യം ശീലിക്കാൻ ആയുർവേദം ഉപദേശിച്ചിരിക്കുന്ന ആഹാര ദ്രവ്യങ്ങളിൽ മുരിങ്ങ ഉൾപ്പെടുന്നില്ല.എന്നാൽ ശീലിക്കാൻ പാടില്ലാത്തവയുടെ കൂട്ടത്തിലും പറഞ്ഞിട്ടില്ല.എന്നിരുന്നാലും ശാകങ്ങളുടെ നിരന്തര ഉപയോഗം പറയുന്നുമില്ല .ശാകവർഗ്ഗങ്ങളിൽ ഗുരുത്വം കുറഞ്ഞ ഭാഗം ഇലകളാണ്‌. എങ്കിലും സ്വതസിദ്ധമായ ഗുരു ഗുണം ദഹന വൈഷമ്യമുണ്ടാക്കാം. മാത്രമല്ല മുരിങ്ങയില വിഡ്ഭേദി (മലം ഇളക്കുന്നത് ) ഗുണമുള്ളതാണ്. ഈ രണ്ടു കാരണങ്ങളാൽ മഴക്കാലത്ത് മുരിങ്ങയില കഴിക്കാതിരിക്കുന്നതാണ്  നല്ലത്. 


എന്നാൽ ആധുനിക ശാസ്ത്ര പ്രകാരം മുരിങ്ങയില ഒന്നാം തരം antioxident ആകുന്നു . Minerals, vitamins എന്നിവ ധാരാളമുണ്ട്'' ഇരുമ്പ് കാൽസ്യം, Viti A, C and Eഎന്നിവ പ്രധാനം. ആയതിനാൽ iron deficiency ഉണ്ടാകാതിരിക്കുവാനും കാൻസറിനെ പ്രതിരോധിക്കുവാനും മുരിങ്ങ ഇല, മുരിങ്ങക്കായ് എന്നിവ ഉപകാരപ്പെടും. ദഹനശക്തി അനുസരിച്ച് ഇവ ഉപയോഗിക്കണം.


തിരിമുറിയാതെ പെയ്യുന്ന ഞാറ്റുവേലകൾ കഴിഞ്ഞ് മഴ കുറഞ്ഞ് വെള്ളം കലക്കം വിട്ട് തെളിഞ്ഞ് ക്രമേണ അടുത്ത മാസത്തിൽ വരുന്ന ഓണത്തിന് പൂക്കൾ ഒരുക്കാൻ തുടങ്ങുന്ന കർക്കിടകം യഥാർത്ഥത്തിൽ ശരൽക്കാലത്തിൻ്റെ തുടക്കത്തെയാണ് കേരളത്തിൽ കാണിക്കുന്നത്. വർഷകാലത്ത് ചയിക്കുന്ന പിത്തം ശരത്തെത്തുംമുമ്പെ മുരിങ്ങയിലയുടെ ഉഷ്ണംകൊണ്ടു കോപിക്കുവാനും അതിന്റെ അനുബലമായി രൂക്ഷതകൊണ്ടുള്ള വാതവൃദ്ധിയും ഉണ്ടാകും. ശരീരത്തിൽ inflammation and allergy കൾക്ക് സഹായകമായ അന്തരീക്ഷം ഉണ്ടാക്കുന്നു.


മുരിങ്ങയില ഉഷ്ണ വീര്യം, ആകുന്നത്തിന് പുറമെ, തീഷ്‌ണം, സരം, ലഘു, രൂക്ഷം എന്നീ ഗുണങ്ങൾ കാണുന്നു. nitril glycosides, niazirin, mustard oil glycosides niazinin and niazimicin ഇവയുടെ അളവിലെ വ്യത്യാസത്തെ പരിഗണിക്കാതെ വയ്യ.അവയാണ് ഗാസ്ട്രിക് മൊബിലിറ്റി കൂട്ടി ശോധന വർധിപ്പിക്കുന്നത്. Gastric irritations ഉണ്ടാകുന്നത് ഇത്തരം രാസ വസ്തുക്കൾ പ്രവർത്തനം ഫലമാണ്. 

[തീക്ഷ്‌ണം, സരം എന്നീ ഗുണങ്ങൾ ഇതുമായി ബന്ധപ്പെട്ട് ആലോചിക്കേണ്ടിയിരിക്കുന്നു.] കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം മുരിങ്ങയില കൂടെ കഴിയ്ക്കുന്നത് കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നതായി പoനങ്ങൾ പറയുന്നു. 


കാത്സ്യം ,പ്രോട്ടീൻ ,വിറ്റാമിൻ സി ഇവയൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്ന വിഭവമാണെങ്കിലും കൊഴുപ്പിനെ കുറക്കുന്ന വിഭവമാണെന്നതിനാലാവണം പൊതുവെ പഞ്ഞമാസമായ കർക്കിടകത്തിൽ അത് ഒഴിവാക്കപ്പെട്ടിരുന്നത്.


വിഷം വലിച്ചെടുക്കുന്ന തിയറി അത്രമാത്രം വിശ്വാസയോഗ്യമല്ല കാരണം അങ്ങനെയുള്ള യുക്തിക്ക് നിരക്കുന്ന ഒന്നും ആയുർവേദത്തിലോ പഠനങ്ങളിലോ കാണുന്നില്ല. പൊതുവേ ഇലകൾ ദഹിപ്പിക്കാനുള്ള cellulases എന്ന enzyme മനുഷ്യരിൽ കുറവാണ്. Cellulomonus എന്ന symbiotic Anaerobic bacteria ആണ് പശു പോലുള്ള സസ്യഭുക്കുകളിൽ ഇതിന് സഹായകമാകുന്നത്.


കർക്കിടകത്തിൽ പറയുന്ന പത്തിലകൾ സാമാന്യം സെല്ലുലോസ് content കുറഞ്ഞവയും ദഹിക്കാൻ വലിയ വിഷമമില്ലാത്തതുമാണ്. എന്നാൽ കർക്കിടകത്തിൽ പൊതുവേ ദഹനശക്തി ഏറിയും കുറഞ്ഞുമിരിക്കുമ്പോൾ മുരിങ്ങയില പോലെ ഉള്ള ഒരു മരത്തിന്റെ (leaves of trees have more cellulose )ഇലകൾ കഴിക്കുന്നത്‌ ദഹന പ്രശ്നം ഉണ്ടാക്കും. 

പണ്ടുകാലം കർക്കിടകം ദേഹ അധ്വാനം കുറഞ്ഞ കാലവുമായിരുന്നു.ലഭിച്ചിട്ടുള്ള പഠനങ്ങളിൽ വേനൽക്കാലത്ത് ഇലകളിൽ പ്രോട്ടീന്റെയും ഫാറ്റിന്റേയും അളവ് കൂടുതലാണെന്ന് കാണുന്നു. ഇതിൽ നിന്നും കാലാവസ്ഥാ വ്യതിയാനങ്ങൾ ചെടിയിലെ ഗുണങ്ങളിൽ വ്യത്യാസം വരുത്തുന്നു എന്ന് കാണാം. ആയതിനാൽ മുരിങ്ങയിലയുടെ പഠനം കർക്കിടകത്തിന്റെ കേരളീയാന്തരീക്ഷത്തിൽ നടത്തേണ്ടതുണ്ട്. കാരണം സാധാരണക്കാരന് ഇരുമ്പ് അംശം പ്രദാനം ചെയ്ത് രക്തക്കുറവിനെ പരിഹരിക്കുന്ന ഒരു പ്രധാന ഭക്ഷണവിഭവമെന്ന നിലക്ക് അതിന് സാമൂഹ്യ പ്രസക്തിയുണ്ട്.....


courtesy:

Info Drs Ayurveda FBPage


#Health #Muringayila #Karkkidakam #Reasons 

#Ethnichealthcourt

Tuesday, July 05, 2022

 അതെ.. പഴയതിനെ തള്ളിക്കളയുകയും പുതിയതിനെ സ്വീകരിക്കുകയും ചെയ്യുമ്പോൾ നാം ഓർക്കേണം നമുക്കുള്ള നേട്ടങ്ങളും കോട്ടങ്ങളും..കാലങ്ങൾ മാറുന്നതിനു അനുസരിച്ചു മനുഷ്യനും മാറുന്നു.. ഭൗതീകമായ സുഖസൗകര്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു.. ഇന്ന് കാണുന്നതൊന്നും പഴയ കാലങ്ങളിൽ ഉണ്ടായിരുന്നില്ല ... ഇന്ന് നമുക്ക് വേണ്ടതായ സൗകര്യങ്ങൾ നാം നേടിയെടുത്തു വരും തലമുറകൾ ഇതിലും മെച്ചമായത് നേടിയെടുക്കും എന്നതും സത്യം തന്നെ.. എല്ലാം നമ്മുടെ ഭൗതീകമായ സൗകര്യത്തിന് തന്നെ..


പക്ഷേ നമുക്ക് നേടിയെടുത്തതിനെക്കാൾ വിലപ്പെട്ട പലതും നഷ്ട്ടമായിട്ടുണ്ടോ എന്ന് ചിന്തിക്കേണം.. ഇന്ന് ഉള്ള പോലെ ആർഭാടമായ വീടുകൾ ഉണ്ടായിരുന്നില്ല.. വീട്ടു ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല.. ആശുപത്രികൾ സുഖസൗകര്യം ഉള്ള സ്കൂളുകൾ.. വാഹനം. ഗ്യാസ്.. ഫോണുകൾ.. തുടങ്ങി ഇന്ന് നാം ഉപയോഗിക്കുന്ന ഒന്നും..പക്ഷേ അന്ന് ഒന്നുണ്ടായിരുന്നു.. മനസമാധാനം.. സന്തോഷം.. ആനന്ദം.. അത് ഇന്ന് ഉണ്ടോ.. കുടുംബം അതൊരു സ്വർഗ്ഗം തന്നെ ആയിരുന്നു.. എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞു അല്ലലില്ല അലച്ചിൽ ഇല്ല കിട്ടുന്നതിൽ സംതൃപ്തി..വിരളമായ ദുർവിധികൾ ഉണ്ടായിരുന്നെങ്കിൽ പോലും.. എത്ര കഷ്ട്ടങ്ങൾ ഉണ്ടെങ്കിൽ പോലും താങ്ങും തണലുമായി വലിയൊരു രക്തബന്ധങ്ങൾ തന്നെ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ..


ഇന്ന് ഒന്ന് പൊട്ടിക്കരഞ്ഞാൽ ആരുണ്ട് ആശ്വാസം പകരാൻ.. സമാധാനം ഇന്ന് ആർക്കുണ്ട്.. സംഘർഷം ഇല്ലാത്ത ആരുണ്ട്.. ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ.. തമ്മിൽ തമ്മിലുള്ള ബന്ധങ്ങൾ പോലും നാടകങ്ങൾ..എല്ലാവർക്കും സ്വന്തം കാര്യം.. അതാണ് വലുത്.. നീയോ ഞാനോ എന്ന മനോഭാവം.. മറ്റുള്ളവരുടെ അധഃപതനം കൂടി സന്തോഷമായി കാണുന്നവർ തന്നെ ധാരാളം.. എല്ലാം അഭിനയം തന്നെ.. മനസ്സിലെ ദുഃഖം ഒളിപ്പിച്ചു വെച്ചു മുഖത്ത് ചായമിട്ട് അഭിനയിക്കുന്ന ജീവിതം..അതേപോലെ തന്നെ മറ്റെല്ലാം തന്നെ...


നാം നേടി അത് സത്യം തന്നെ.. പക്ഷേ നാം അകന്നു... ഈശ്വരനിൽ നിന്നും നാം അകന്നുകൊണ്ടേയിരിക്കുന്നു... തിന്മയിലേക്ക് അടുത്ത് നേട്ടങ്ങൾ നേടിയെടുക്കാം എന്ന് വിശ്വസിച്ചു ഉള്ള മനസമാധാനം കൂടി കളയുന്നു.. ഒരു നേരത്തെ സുഖം നേടിയെടുക്കാനായി ബാക്കി ജീവിതം കൂടി കളഞ്ഞു കുളിക്കുന്നു.. ഭൗതീക സുഖം ആണ് യഥാർത്ഥ സുഖം എന്ന് കരുതി അതിന് പിന്നാലെ എല്ലാം സത്യധർമ്മങ്ങളെയും കാറ്റിൽ പറത്തി പിന്നാലെ ഓടുന്നു.. അത് നേടിയെടുക്കുമ്പോഴോ.. ഒരിക്കലും സംതൃപ്തി കിട്ടുന്നില്ല താനും പിന്നെ അതിന് മേലെ ആഗ്രഹങ്ങൾ ആയി.. നഷ്ടം ആവുന്നതോ സ്വന്തം ജീവിതവും..


ഈശ്വരനിൽ വിശ്വസിച്ചു ജീവിക്കുന്നവനെ യഥാർത്ഥത്തിൽ ജീവിതം ഉളളൂ.. ഒന്ന് നേടാനായി വിലപ്പെട്ടത് കളയരുത്.. എല്ലാം നേടിയിട്ട് എന്ത് കാര്യം.. ഇന്ന് ആർക്കാണ് ഒരു അസുഖം തന്നെയെങ്കിലും ഇല്ലാത്തത്.. കോടികൾ സമ്പാധിച്ചു വെച്ചിട്ട് മധുരമുള്ള ഒരു ചായ കുടിക്കാനായില്ലെങ്കിൽ... രണ്ട് നേരം ഊണ് കഴിക്കാനായില്ലെങ്കിൽ.. എന്ത് കാര്യം.. എല്ലാറ്റിനും കാരണമായി വരുന്നത് സംതൃപ്തി ഇല്ലായ്മ തന്നെ.. അത് ലഭിക്കേണമെങ്കിൽ ഈശ്വര പാതയിൽ ജീവിക്കുക എന്നത് തന്നെ പരിഹാരം.. പോസിറ്റ്റീവ് എനർജി.. ഈശ്വര ചൈതന്യം അത് ആരിലുണ്ടോ അവരിലേക്ക് ഒരു ദുഷ്ട്ട ശക്തികളോ ദുഷ് ചിന്തകളോ അടുക്കുകയില്ല.. നാം ഈശ്വരനോട് ചേർന്ന് നിന്ന് വേണം ജീവിക്കേണ്ടത്.. കാരണം ഈ കാണുന്ന സർവ്വവും സൃഷ്ടിച്ചത് ഈശ്വരൻ തന്നെ.. എല്ലാറ്റിനും ഉടമയും ഈശ്വരൻ തന്നെ... പവിത്രമായി കാണേണ്ടതിനെ പവിത്രതയോടെ കാണാനും.. നമ്മിലുള്ള പരിശുദ്ധി നിലനിർത്താനും ആയില്ലെങ്കിൽ ഈ ജീവിതം എന്ത് ജീവിതം.... നരക ജീവിതം തന്നെ.. നാം സൃഷ്ടിച്ച നരകജീവിതം... എല്ലാവർക്കും ഈശ്വരൻ സൽബുദ്ധി നൽകേണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ശുഭദിനം ആശംസിക്കുന്നു... 🙏

Monday, July 04, 2022

 



കൃഷ്ണനും രുക്മിണിയും ദുർവ്വാസാവിന്റെ തേര് വലിച്ച കഥ.  


 
ഒരു ദിവസം  രുക്മിണീ ദേവി   ദുർവാസാവു മഹർഷിയെ വിളിച്ചു വരുത്തി സൽക്കരിയ്ക്കാനുള്ള തന്റെ മോഹം  ഭഗവാ‍ൻ കൃഷ്ണനെ അറിയിയ്ക്കുന്നു. ആദ്യം ഭഗവാൻ അത് ആപൽക്കരമാണെന്ന്നും വേണ്ടെന്നും തന്റെ പ്രിയതമയോട് പറഞ്ഞെങ്കിലും, ദേവിയുടെ ആഗ്രഹത്തിനു തടസ്സം നിന്നില്ല.രണ്ടുപേരും ചേർന്ന് ദുർവ്വാസാവിനെ ചെന്നുകണ്ട് സൽക്കാരത്തിനു ക്ഷണിയ്ക്കുന്നു. ദുർവ്വാസാവാകട്ടെ, താൻ വരണമെങ്കിൽ ആ രഥം വലിയ്ക്കുന്നത് കുതിരകളായാൽപ്പോരാ‍ ഭഗവാനും രുക്മിണിയും കൂടിയാവണമെന്നും വഴിയിലെവിടെയും നിർത്തരുതെന്നും ശഠിയ്ക്കുന്നു. എല്ലാം സമ്മതിച്ച് രണ്ടുപേരും കൂടി തേർ വലിച്ച് കാട്ടിൽക്കൂടി യാത്ര ചെയ്യുന്ന സമയത്ത് തേർ വലിച്ച് ക്ഷീണിച്ചവശയാ‍യ രുക്മിണി ഇനി ഒരൽ‌പ്പം വെള്ളം കുടിയ്ക്കാതെ തനിയ്ക്ക് ഒരടിപോലും മുന്നോട്ടു നീങ്ങാനാ‍വില്ലെന്നു ഭഗവാ‍നെ അറിയിയ്ക്കുന്നു. കാൽ വിരൽകൊണ്ട് മണ്ണിൽകുത്തി ഭഗവാ‍ൻ ഗംഗയെ പ്രത്യക്ഷപ്പെടുത്തുകയും വെള്ളം കുടിച്ച ദേവിയുടെ ക്ഷീണം മാറുകയും ചെയ്തെങ്കിലും അതിഥിയായ തനിയ്ക്ക് ആദ്യം നൽകാതെയും ചോദിയ്ക്കാതെയും ജലപാനം ചെയ്തതിലും വണ്ടി നിർത്തിയതിലും കുപിതനാ‍യ ദുർവ്വാസാവ് രണ്ടു പേരും 12 വർഷം പരസ്പ്പരം പിരിഞ്ഞിരിയ്ക്കാൻ ഇടവരട്ടെ എന്നു ശപിയ്ക്കുന്നു. മാത്രമല്ല. ഈ സ്ഥലത്തിനു ചുറ്റും 20 നാഴിക ചുറ്റുവട്ടമുള്ള സ്ഥലത്തെങ്ങും ശുദ്ധജലം കിട്ടാതെ പോകട്ടെ എന്നും ശപിയ്ക്കുകയും ചെയ്യുന്നു.ഈ ശാപത്താലാണ് ദ്വാരകാ‍ധീശനായ കൃഷ്ണന്റെ ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെയായി രുക്മിണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശാ‍പം സത്യമായതാ‍കാം, 20 കിലോമീറ്റർ ചുറ്റളവിൽ ഇന്നും ശുദ്ധജലം അപ്രാപ്യം തന്നെ. ഇന്നിവിടെക്കാണുന്ന ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ടെന്നു കണക്കാക്കപ്പെടുന്നു . യാത്ര കഴിഞ്ഞു പായസം ദേഹത്ത് മുഴുവൻ പുരട്ടി കൃഷ്ണനോട് ഇരിക്കാൻ പറഞ്ഞു, കൃഷ്ണൻ ദേഹം മുഴുവൻ പുരട്ടിയെങ്കിലും കാൽ പാദത്തിൽ മാത്രം പുരട്ടിയില്ല. ദുർവാസാവ് മഹർഷി പറഞ്ഞു പാദത്തിൽ പുരട്ടാത്തതുകൊണ്ടു അവിടെ ശരം കൊണ്ട്
മരിക്കാൻ ഇടവരും  ബാക്കിയുള്ള എല്ലാ ഭാഗത്തും ഒരു ആപത്തും വരികയില്ല  എന്ന് പറഞ്ഞു പോകുകയും ചെയ്തു.