Sunday, August 07, 2022

 

*ഭക്ത രാജ ഹനുമാൻ*

ഭഗവാൻ ശിവൻ്റെ പതിനൊന്നാമത്തെ രുദ്രാവതാരമാകുന്നു ശ്രീ ഹനുമാൻ സ്വാമി ദുഷ്ടരായ അസുര നിഗ്രഹത്തിനും ശ്രീ രാമ സേവനത്തിനുമാണു ഈ അവതാര ലക്ഷ്യം ,ഭഗവതി അഞ്ജനാ ദേവിയുടെ തപോ ഫലമായി വായു ഭഗവാൻ ശിവ ബീജത്തെ ഗർഭത്തിൽ നിക്ഷേപിച്ചു അതിൽ നിന്നു അഞ്ജനാ പുത്രൻ ആഞ്ജനേയ സ്വാമി ഉദ്ധഭവിച്ചു, ഹനുമാനു മൂന്നു പിതാക്കളാണു ശിവൻ ,വായു ഭഗവാൻ ,കേസരി അങ്ങനെ മൂന്നു നാമവും സിദ്ധിച്ചു രുദ്രാത്മജൻ, മാരുതി, കേസരി നന്ദനൻ,

പ്രത്യക്ഷ ഭഗവാൻ സൂര്യൻ്റെ ശിഷ്യനാകുന്നു ഹനുമാൻ , ഭഗവാനിൽ നിന്നു ആഗമം,നിഗമം, വേദങ്ങൾ തുടങ്ങി സർവ്വമാന ശാസ്ത്രങ്ങളും അഭ്യസിച്ചു ,കൂടെ ഗുഹ്യമായ ഗുപ്ത ഗായത്രി, ശ്രീവിദ്യ ഉപാസനാ, കാമകലാ കാളി ഉപാസന എന്നിവയും അഭ്യസിച്ചു ഗുപ്ത വിദ്യകൾ അഭ്യസിക്കാനായി സൂര്യ ഭഗവാൻ തന്നെ തൻ്റെ രശ്മികളിൽ നിന്നു ഒരു പുത്രിയേ ഉണ്ടാക്കി 'സുവർച്ചലാ' എന്ന നാമവും നൽകി, ആ സുവർച്ചലാ ദേവിയെ സൂര്യൻ ഹനുമാൻ്റെ ശക്തിയാക്കി എല്ലാ ഗുപ്ത വിദ്യകളും അഭ്യസിപ്പിച്ചു, ( ആന്ധ്രപ്രദേശിൽ സുവർച്ചലാ ദേവി സഹിത ഹനുമാൻ പ്രതിഷ്ഠയുണ്ടു )

തന്ത്ര ശാസ്ത്രത്തിലെ വളരെ മുഖ്യമായ ദേവതയാണ് ഹനുമാൻ, സ്വയം ശ്രീരാമസ്വാമി ജപിച്ചു സിദ്ധി വരുത്തിയ വിദ്യയാണു ഹനുമാൻ ഭൂരിഭാഗം ഹനുമത് മന്ത്രങ്ങൾക്കും ശ്രീരാമനാണു ഋഷി , '' ഋഷയോ മന്ത്ര ദൃഷ്ടാരാ " അപ്പോൾ ശ്രീരാമ സ്വാമിയുടെ ഉപാസനാ മൂർത്തിയായും കരുതാം,തത്ത്വത്തിൽ എടുത്താലും ശരി തന്നെ,
എക മുഖി തൊട്ടു 11 മുഖങ്ങൾ വരെ സങ്കൽപ്പങ്ങളും മന്ത്രങ്ങളുമുണ്ട്. ദക്ഷിണ മാർഗ്ഗത്തിലും വാമ മാർഗ്ഗത്തിലും ഹനുമത് വിധാനമുണ്ടു, വിന്ധ്യാചലത്തിൽ  ഭൈരവ് കുണ്ഡിൽ വാമമാർഗ്ഗത്തിലാണ് ഹനുമത് പൂജ, എക മുഖത്തിൽ തന്നെ അനവധി സങ്കൽപ്പങ്ങളുണ്ട്. ശ്രീ ഹനുമാൻ, വീര ഹനുമാൻ, ഭക്ത ഹനുമാൻ, ജ്ഞാനസ്വരൂപ ഹനുമാൻ, മൃത്യുഞ്ജയ ഹനുമാൻ, ദ്രോണഗിരിധര ഹനുമാൻ, ദക്ഷിണേശ മാർത്താണ്ഡ മൂർത്തി, ബ്രഹ്മാസ്ത്ര ഭേദന ഹനുമാൻ, സുവർച്ചലാപതി ഹനുമാൻ, വിശ്വലോചന ഹനുമാൻ, ലാംഗൂലാസ്ത്ര മൂർത്തി, ഹനുമതസ്ത്ര മൂർത്തി, മേദിനി ഹനുമാൻ, 
ഹനുമത് സ്വരൂപത്തിൽ വിരാട് രൂപമായി പറയുന്നുത്തു പഞ്ചമുഖ് ഹനുമാനാണു അഞ്ചു മുഖങ്ങളാണു വാനരൻ, നരസിംഹം, വരാഹം,ഗരുഡൻ ഹയഗ്രീവൻ ,
ഏകാദശമുഖി ഹനുമാന്
11 മുഖമുണ്ട് വാനരൻ, മത്സ്യ, കൂർമ്മം, വരാഹം, നരസിംഹം, ഗരുഡൻ, ശരഭൻ, വൃഷഭ മുഖം, ജ്വാലാ മുഖം, മാർജ്ജാര മുഖം, ജഗൻ മുഖം.( ഡെറാഡൂണിൽ എകാദശി ഹനുമാൻ്റെ പ്രതിഷ്ഠയുണ്ട്.)

ഹനുമാൻ സ്വാമിയുടെ മുഖ്യ ബീജം വായു ബീജമാണു , യഥാർത്ഥത്തിൽ ഒരു സാധകൻ്റെ ഉള്ളിലേ പ്രാണശക്തിയാണ് ഹനുമാൻ, യഥാർത്ഥത്തിൽ 10 പ്രാണങ്ങളുടെ രഹസ്യ ശക്തിയും ഹനുമാൻ തന്നെ, മൂലാധാരം തൊട്ടു ആജ്ഞാ ചക്രം വരെ ഊർജത്തെ ഹനുമാൻ എന്നു വിളിക്കാം ഇതു യോഗ രഹസ്യം, തന്ത്രത്തിലല്ലാതെ ശാബരത്തിലും ഹനുമത് പ്രയോഗം ധാരാളമുണ്ട്, ശാബര ചിന്താമണി എന്ന ഗ്രന്ഥത്തിൽ മത്സ്യേന്ദ്രനാഥൻ ഓരോ ദേശത്തെ തൻ്റെ ശിഷ്യൻമാർക്ക് അതാതു ഭാഷയിലെ ഹനുമത് മന്ത്രം ഉപദേശിക്കുന്നു, അല്ലാതെ ഹനുമാൻ ചാലിസ, ബജിരംഗ് ബാൺ, ഹനുമത് ബാഹുകം എന്നിവ വിശ്വപ്രസിദ്ധമാണ്. ഹനുമത് സാധനയിലൂടെ ഒരു സാധകൻ ചതുർവിധ പുരുഷാർത്ഥം നേടി പരമപദത്തിലെത്തും ..
*ജയ് ശ്രീരാം*

🙏🌹🌺🌸💐🌹🙏 

No comments:

Post a Comment