Monday, August 22, 2022

 ഭാരതീയ ഗുരു പരമ്പരക്ക് നന്ദി .


ഒരിക്കല്‍ ഗുരുവിനോട് ഒരു ശിഷ്യന്‍ ചോദിച്ചു . 

ഗുരോ.......

പഞ്ചഭൂതങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമായത് ഏതാണ്? 


ഗുരു അരുളിച്ചെയ്തു സംശയമെന്ത് അഗ്നി തന്നെ. 


ആകാശത്തിനു താഴെയല്ലേ എല്ലാം? അപ്പോള്‍ അതല്ലേ ശ്രേഷ്ഠം എന്നായി ഒരു ശിഷ്യന്റെ സംശയം. 


നമ്മളെ ചുമക്കുന്നത് ഭൂമിയല്ലേ ? അപ്പോള്‍ ഭൂമിയല്ലേ ശ്രേഷ്ഠം വേറൊരു ശിഷ്യന്‍ ചോദിച്ചു.

അല്ല വായുവാണെന്നും ജലമാണെന്നും ഓരോരുത്തര്‍ അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. 


അപ്പോള്‍ ഗുരു ഒരു ശിഷ്യനോട് അല്‍പം നല്ലതും ചീത്തയും ആയ കുറച്ചു വസ്തുക്കള്‍ കൊണ്ടുവരുവാന്‍ പറഞ്ഞയച്ചു. അയാള്‍ പെട്ടെന്ന് തന്നെ എല്ലാം കൊണ്ടുവന്നു. അതില്‍ നിന്നും കുറേശ്ശെ  എടുത്ത് പഞ്ച ഭൂതങ്ങളില്‍ എല്ലാറ്റിലും ഗുരു നിക്ഷേപിച്ചു . 


ആകാശത്തിനു ആഗിരണം ചെയ്യാനാവാതെ എല്ലാം താഴെ പതിച്ചു. 

ഭൂമിയും, ജലവും , വായുവും,അഗ്നിയും എല്ലാം സ്വീകരിച്ചു. 


എന്നാല്‍ നിക്ഷേപിച്ച വസ്തുക്കളുടെയെല്ലാം സ്വാധീനം അഗ്നിയൊഴികെ എല്ലാറ്റിലും കാണാന്‍ കഴിഞ്ഞു.


എല്ലാറ്റിനെയും സ്വീകരിച്ചു എങ്കിലും അഗ്നി മാത്രം സ്വന്തം പരിശുദ്ധി കാത്തു സൂക്ഷിച്ചു . 

നല്ലതിനും ചീത്തക്കും ഒന്നും അഗ്നിയെ സ്വാധീനിക്കാനായില്ല. 


നമ്മുടെ കൂട്ടുകെട്ടുകള്‍ എങ്ങനെയുള്ളതായാലും നമ്മളുടെ വ്യക്തിത്വം കളയാതെ സൂക്ഷിക്കണം എന്ന് ഈ കഥ നമ്മളെ ഓര്‍മിപ്പിക്കുന്നു. 


നമ്മുടെ പരിശുദ്ധി , സംസ്കാരം ഇതെല്ലാം എവിടെയിരുന്നാലും നമ്മള്‍ പരിപാലിക്കണം എന്ന് ഇതില്‍ നിന്നും നാം മനസ്സിലാക്കണം.


ഹരി ഓം.

No comments:

Post a Comment