Monday, August 22, 2022

 നിങ്ങൾ നിങ്ങളെ മറ്റൊരാളുമായോ.. മറ്റൊരാളെ വേറെ ഒരാളുമായോ താരതമ്യം ചെയ്യരുത്.. അതിന് നിങ്ങൾക്ക് എന്ത് അർഹത ആണ് ഉള്ളത്.. അല്ലെങ്കിൽ അതെല്ലാം പുനർവിചിന്തനം ചെയ്യാൻ നിങ്ങൾ ആരാണ്... നിങ്ങൾ എല്ലാം തികഞ്ഞ അല്ലെന്ന് വിചാരിക്കുന്നുവോ.. നന്മതിന്മകളെയും കർമ്മങ്ങളിലെ സത്യധർമ്മങ്ങളെയും വേർചിന്തനം ചെയ്യാൻ നിങ്ങള്ക്ക് ഈശ്വരനോളം പ്രാമുഖ്യം ഉണ്ടോ.. നിങ്ങൾ ആണോ സൃഷ്ട്ടി കർത്താവ്.. ആദ്യം നാം ചെയ്യുന്ന കർമ്മങ്ങൾ അതിലെ ശരിയും തെറ്റും പഠിക്കുക.. നമ്മുടെ വാക്കുകൾ അതിലെ സത്യത്തെ പഠിക്കുക.. അങ്ങനെ നമ്മിലേ നന്മ തിന്മകൾ സ്വയം പഠിച്ച് അതിലെ തെറ്റ് കുറ്റങ്ങൾ തിരുത്തിയിട്ടാവാം മറ്റുള്ളവരെ മറ്റുള്ളവരുമായോ നമ്മോടായോ താരതമ്യം ചെയ്യാൻ...


ഈശ്വരൻ സകല കഴിവുകളും എല്ലാവർക്കും മൊത്തമായി നൽകുകയില്ല.. അതേപോലെ ഒരു കഴിവും കൊടുക്കാതെ ഒന്നിനും കൊള്ളരുതാത്തതായി ആരെയും സൃഷ്ടിക്കുകയും ചെയ്യുകയില്ല... നിങ്ങൾക്ക് ചില പ്രത്യേക കഴിവുകൾ ഈശ്വരൻ നൽകിയിരിക്കാം.. നല്ലത് തന്നെ.. എന്നാൽ നിങ്ങളിൽ നിന്നും വീശിഷ്ടമായ വേറെ കഴിവുകൾ മറ്റുള്ളവർക്കും നൽകിയിരിക്കും.. അതുകൊണ്ട് ഞാൻ എല്ലാം തികഞ്ഞവൻ എന്ന് ഒരിക്കലും അഹങ്കരിക്കരുത്.. അപ്പോൾ എല്ലാ കഴിവുകളും ഒരാൾക്ക് കൊടുക്കാതിരിക്കുന്നത് എന്ത്കൊണ്ട് എന്ന് മനസ്സിലായില്ലേ..


പരിപൂർണ്ണൻ അല്ലാത്ത നാം എങ്ങനെ ഒന്നിനെ ഒന്നോട് താരതമ്യം ചെയ്യും.. ആരാണ് ഉൽകൃഷ്ടൻ.. ആരുമേയല്ല..

മനുഷ്യ ജീവിതം എന്നത് ഒരു ചങ്ങലയിൽ ബന്ധിതം എന്നപോലെ ആണ്.. ചിലർ പറയും എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ അറിയാം എനിക്ക് ആരുടെയും സഹായം വേണ്ട എന്ന്.. അഹംഭാവം മൂത്ത് പറയുന്നതാണ് ഇത്.. ഈ ലോകത്ത് ജീവിക്കേണമെങ്കിൽ ഈ പ്രകൃതിയോട് ഈ പ്രകൃതിയിലെ സർവ്വ ചരാചരങ്ങളോട് ബന്ധം പുലർത്തിയെ മതിയാവൂ.. സഹായം തേടിയേ മതിയാവൂ..അങ്ങനെ എങ്കിൽ നാം മറ്റുള്ള ഒന്നുമായി ഒന്നിനെ താരതമ്യം ചെയ്യുന്നത് തെറ്റ് തന്നെ.. ആരിലും നിറഞ്ഞ നന്മയോ നിറഞ്ഞ തിന്മയോ ഇല്ല.. ആരും പരിപൂർണ്ണ ശുദ്ധരോ അശുദ്ധി നിറഞ്ഞവരോ അല്ല.. എല്ലാവരിലും നന്മയുടെ മുഖവും തിന്മയുടെ മുഖവും ഉണ്ട്.. തികഞ്ഞ സത്യവാനോ.. തികച്ചും അസത്യവാദിയോ അല്ല.. ക്രൂരത നിറഞ്ഞ മൃഗങ്ങൾക്ക് പോലും ചിലപ്പോൾ കരുണയുടെ സ്വഭാവം വിടരാറുണ്ട്.. നാം ക്രൂരൻ എന്ന് കരുതുന്ന പലരിലും നമ്മേക്കാൾ സ്നേഹവും കരുണയും ഉണ്ടാവാറുമുണ്ട്..


ഈശ്വരൻ തന്റെ സൃഷ്ട്ടികളെ വേർതിരിച്ചു സൃഷ്ടിച്ചിട്ടില്ല.. എല്ലാവരിലും സ്നേഹം കരുണ തുടങ്ങിയ നന്മകൾ  ഉണ്ട്..കർമ്മഫലങ്ങളും ജീവിത സാഹചര്യങ്ങളും സഞ്ചരിക്കുന്ന വഴികളെ വേർതിരിക്കുന്നു എന്ന് മാത്രം.. എന്നാൽ ഏത് വഴിയിലൂടെ എത്ര ജന്മം സഞ്ചരിച്ചാലും അവസാനം ചെന്നെത്തുന്നത് ഈശ്വരന്റെ മുൻപിൽ മാത്രം ആണ്.. നമ്മൾ ഈശ്വര സാക്ഷാൽക്കാരത്തിനയാണ് ജന്മങ്ങൾ താണ്ടേണ്ടത്.. അങ്ങിനെ എങ്കിലേ കഴിവതും വേഗം ഈശ്വര സവിധത്തിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ..അങ്ങനെ മാത്രമേ ഈശ്വരനോട് ചേരുവാൻ കഴിയുകയുമുള്ളൂ..ഈശ്വരൻ എല്ലാവരെയും ഈശ്വര സവിധത്തിൽ എത്തിച്ചേരനായി അനുഗ്രഹിക്കട്ടെ 🙏

No comments:

Post a Comment