Saturday, October 22, 2022

 #ദീപാവലി ആചാരങ്ങൾ



          

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആചാര ആഘോഷങ്ങളാണ് ദീപാവലിക്ക് ചെയ്യാറുള്ളത്.


#1. ധന ത്രയോദശി



ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ  ധനത്രയോദശി ദിവസം ആണ്. അന്ന് വീടും വ്യാപാര സ്ഥാപനങ്ങളും ദീപങ്ങളാൽ അലങ്കരിച്ചു കോലമൊക്കെയിടുന്നു. വൈകിട്ട് വിളക്ക് വച്ച് ലക്ഷ്മീ പൂജ ചെയ്യുന്നു. 


#2. നരക ചതുർദശി



രണ്ടാം ദിവസമായ ഈ ദിവസം നരകാസുരനെ വധിച്ച കാളിയെ ആരാധിക്കുന്ന തുലാ മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. 


#3. ലക്ഷ്മീ പൂജ



മൂന്നാം ദിവസമാണ് ലക്ഷ്മീ പൂജ. വളരെ പ്രധാനപ്പെട്ട ദിവസം ഇതാണ്. അമാവാസിയായ അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.


#4. ബലി പ്രതിപദ



വാമനൻ ചവിട്ടി താഴ്ത്തിയ ബലിയെയും പത്നിയെയും ആരാധിക്കുന്ന ഒരു ദിവസം കൂടിയാണ് ഇത്. മഹാബലി പാതാളത്തിൽ നിന്ന് വരുന്ന ദിവസമായി ചില സ്ഥലങ്ങളിൽ ആചരിക്കുകയും ദീപം കത്തിച്ചു വച്ച് വരവേൽക്കുകയും ചെയ്യുന്നു. 


#5. ഭാതൃ ദ്വിതീയ



അഞ്ചാം ദിവസമാണ്  ഭാതൃ ദ്വിതീയ, ഇതോടുകൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. യമദേവൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണു ഈ ദിവസത്തിന്റെ ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ  ദ്വിതീയ. എന്നും വിളിക്കുന്നു. സഹോദരീ സഹോദരന്മാർ ചേർന്ന് ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം. ഇത് മാത്രമല്ല എണ്ണതേച്ചുകുളി, വിഭവ സമൃദ്ധമായ സദ്യ, പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനെയും ഇല്ലാതാക്കുന്നു. മധുര പലഹാരങ്ങൾ പരസ്പരം കൊടുത്തും പുതു വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചും , ആശംസകൾ കൈമാറിയും, പടക്കം പൊട്ടിച്ചും ദീപങ്ങളാൽ അലങ്കരിച്ചും ജാതി മത ഭേദമന്യേ ഭാരതീയർ ആഘോഷിക്കുന്ന ഒന്നാണ് ദീപാവലി.🙏

No comments:

Post a Comment