BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Saturday, January 28, 2023
*മരണാനന്തരക്രിയയ്ക്ക് പ്രഥമസ്ഥാനം പുത്രന് കല്പിച്ചിരിക്കുന്നു. എന്തുകൊണ്ട്?*
*മരണാനന്തരക്രിയയ്ക്ക് പ്രഥമസ്ഥാനം പുത്രന് തന്നെ കല്പിച്ചിരിക്കുകയാണ്.* *പുത്രപദത്തിന്‍റെ അര്‍ത്ഥകല്പനയില്‍ "പും നാമനരകാല്‍ത്രായതെ ഇതി പുത്രഃ". 'പും ' എന്ന് പേരായ നരകത്തില്‍ നിന്നും പിതാവിനെ ക്രിയാദികളാല്‍ ത്രാണനം ചെയ്യുന്നത്കൊണ്ടാണ് പുത്രന്‍ എന്ന പേരിനര്‍ഹാനായത്.* *കുലാചാരപ്രകാരമുള്ള വിവാഹത്തില്‍ ദമ്പതികളായവര്‍ വളരെ സന്തോഷത്തോടുകൂടി ബന്ധിക്കുന്ന സംയോഗത്തില്‍ ഉത്ഭുതമാകുന്ന ആദിമ സന്താനത്തിന് ആത്മീയബന്ധം കൂടുതല്‍ ഉണ്ടാകുമെന്ന ആശയമാണ് ആ പുത്രന്‍ ചെയ്യുന്ന പിതൃകര്‍മ്മത്തിന് പ്രാബല്യവും പിതൃതൃപ്തിയും ഏറിയിരിക്കുമെന്ന് പറയുവാന്‍ കാരണം. മറ്റു പുത്രന്മാര്‍ക്കും* *പിതൃക്രിയചെയ്യാം. പുത്രന്‍ - പുത്രന്‍റെ പുത്രന്‍ - പ്രൌത്രന്‍, സഹോദരന്‍, സഹോദരസന്താനം, സന്താനങ്ങളില്ലെങ്കില്‍ ഭാര്യയ്ക്കും കര്‍മ്മം ചെയ്യുവാനധികാരമുണ്ടെന്ന് പ്രമാണങ്ങള്‍ കാണുന്നു.*
*🔥സനാതന ധര്‍മത്തില്‍ എന്ത് കൊണ്ടു ശവ ശരീരം ദഹിപ്പിക്കുന്നു ?🔥*
*മറ്റു എല്ലാ മതസ്ഥരും ശവ ശരീരം മണ്ണില്‍ കുഴിച്ചു മൂടുന്നു . എന്നാല്‍ ഹിന്ദു മതം മാത്രം വ്യത്യസ്തമായി ശവ ശരീരത്തെ ചാമ്പല്‍ ആക്കി പുണ്യ നദികളില്‍ ഒഴുക്കുന്നു ഇതിന് പിന്നില്‍ ഉള്ള തത്വം ?*
*ഇതിനുള്ള ഉത്തരം പറയുന്നതിന് മുന്പ് നമ്മള്‍ ആദ്യം ഹിന്ദു മതത്തില്‍ ശരീരത്തിനു ഉള്ള പ്രാധാന്യം എന്ത് എന്ന് മനസ്സിലാക്കണം. ഏതൊരു മനുഷ്യനും ഏറ്റവും സ്നേഹിക്കുന്ന വസ്തുവാണ് സ്വന്തം ശരീരം . ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും ശരീരത്തിന് തന്നെ . കൌമാരം ആകുന്നതോടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും സ്വന്തം ശരീരത്തിലേയ്ക്ക് ശ്രദ്ധ വച്ച് തുടങ്ങുന്നു . ശരീരം മുഴുവന്‍ സ്വന്തമായ ഭാവന ഉപയോഗിച്ചും , പലരേയും അനുകരിച്ചും പല* *രീതിയില്‍ അലങ്കരിക്കുന്നു. എന്നാല്‍ ആരും തന്നെ തന്‍റെ ഭഗവത് സ്വരൂപമായ ആത്മാവിനെ അലങ്കരിക്കാന്‍ മെനക്കെടുന്നില്ല* .
*നാം എല്ലാം എത്ര അഹങ്കാരത്തോടെയാണ് നാം നമ്മുടെ ശരീരത്തിനെ കാണുന്നത് ? നീ ചെറിയവന്‍ .. ഞാന്‍ പോക്കമുള്ളവന്‍. നീ മെലിഞ്ഞവള്‍, ഞാന്‍ സുന്ദരി . എന്നാല്‍ സത്യം എന്താണ് ? ഇത്ര വൃത്തികെട്ട ഒരു വസ്തു ഈ ഭൂമിയില്‍ ഉണ്ടോ ? ശരീരത്തെ പോലെ ?*
*നവദ്വാരത്തിലൂടെയും മലം വമിക്കുന്ന വ്യക്തികളാണ് സ്വന്തം ശരീരത്തെ ഓര്‍ത്തു അഭിമാനിക്കുന്നത്. 2* *കണ്ണ് , 2 ചെവി , മൂക്ക് , വായ , മൂത്ര ദ്വാരം , മലദ്വാരം, ത്വക്ക് .. ഇവയില്‍ എല്ലാം നമ്മള്‍ മലം വമിക്കുന്നു . കണ്ണിലെ പീള അല്ലെങ്കില്‍ പഴുപ്പ് , ചെവിക്കായം ,* *തുപ്പല്‍ ,മൂക്കിള , വിയര്‍പ്പ് , മലം , മൂത്രം ഇവയെല്ലാം 24 മണിക്കൂറും വമിച്ചു കൊണ്ടിരിക്കുന്ന ഒരു ദുര്‍ഗന്ധ പേടകം ആണ് നമ്മുടെ ശരീരം .ആ ശരീരത്തിനെ ആണ് നമ്മള്‍ അമൂല്യമായി കരുതി അഭിമാനിക്കുന്നത്*
*ആത്മാവിനെ അലങ്കരിക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ആണ് "പ്രേമം" എന്ന് സനാതന ധര്‍മം പറയുന്നു . വെറും പ്രേമം അല്ല, നിഷ്കാമമായ പ്രേമം . അത് ആര്‍ക്ക് ഉണ്ടാകുന്നു, അവര്‍ ആണ് ആത്മസ്വരൂപികള്‍ . സാധാരണ മനുഷ്യര്‍ക്ക് ഉണ്ടാകുന്ന എല്ലാ പ്രേമങ്ങളും കാമ്യ പ്രേമങ്ങള്‍ ആണ് അവര്‍ ദൈവത്തോടും കാമ്യ പ്രേമം ശീലിക്കുന്നു . ഉദാഹരണത്തിന് , ഞാന്‍ പരീക്ഷ പാസായാല്‍ 3 തേങ്ങ ഉടയ്ക്കാം എന്നത് കാമ്യ പ്രേമം ആണ് ഇതല്ലാതെ നിഷ്കാമ ഭക്തിയോടെ ഭഗവാനെ ഉപാസിക്കുന്നവര്‍ക്ക് മാത്രം ഉള്ളതാണ് ആത്മാലങ്കാരം.*
*വിശ്വസുന്ദരി മത്സരങ്ങളും ഫാഷന്‍ ഷോ കളും ഭാരതീയം അല്ല എന്ന് പറയുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പിടികിട്ടികാണുമല്ലോ . അവയില്‍ പലതും ശരീരത്തിനോ അല്ലെങ്കില്‍ അതിന്‍റെ അലങ്കാരത്തിനോ പ്രാധാന്യം കൊടുക്കുന്നവയാണ് . എന്നാല്‍ ഭാരതീയ കലകള്‍ ആകട്ടെ പൂര്‍ണമായും ആത്മ* *സാക്ഷല്‍കാരത്തിനുള്ള ഭക്തി രസ പ്രധാനമായതാണ്*
*മനുഷ്യരുടെ പുറം മോടിക്കും , മേക്കപ്പ് നും , തലയില്‍ ഡൈ അടിക്കുന്നതിനും ഭാരതത്തിലെ ഒരു പ്രമുഖ സന്യാസി പറഞ്ഞ ഒരു ഉദാഹരണം പ്രസിദ്ധമാണ്*
*ഒരിക്കല്‍ ഒരു വ്യവസായി പുതിയ കാര്‍ വാങ്ങുവാനായി തന്‍റെ പഴയ കാര്‍ വില്‍ക്കാന്‍ തീര്‍മാനിച്ചു. അതിനായി അദ്ദേഹം ഒരു കാര്‍ ഡീലറെ സമീപിച്ചു. വിരുതനായ ഡീലര്‍ ആ കാറിന്റെ ഓഡോമീറ്റര്‍ കുറച്ചു , നല്ല പെയിന്റ് അടിച്ചു തരാം അപ്പോള്‍ നല്ല വില കിട്ടും എന്ന് വ്യവസായിയോട് പറഞ്ഞു* . *വ്യവസായിയും സമ്മതിച്ചു. എന്നാല്‍ പെയിന്റ് അടി കഴിഞ്ഞതോടെ വ്യവസായി പറഞ്ഞു ഇനി എന്തിനാ ഞാന്‍ പുതിയ കാര്‍ വാങ്ങുന്നത് . എനിക്ക് ഇതു തന്നെ മതി എന്ന് . ഓഡോമീറ്റര്‍ മാറ്റിയത് കൊണ്ടോ പെയിന്റ് അടിച്ചത് കൊണ്ടോ കാര്‍ പുതിയതാവുമെന്നു വിശ്വസിച്ച വ്യവസായിയെ പോലെ ആണ് നമ്മള്‍ എല്ലാവരും പുറംമോടി കണ്ടു മയങ്ങുന്നത്*
*ഒരു കൊച്ചുകുട്ടി ഒരു ഫോട്ടോയും ആയി മുത്തച്ഛന്റെ അടുത്ത് വരുന്നു . കുട്ടി ചോദിക്കുന്നു*
*" ഈ ഫോട്ടോയില്‍ ആരാ മുത്തച്ചാ "*
*മുത്തച്ഛന്‍ പറയുന്നു : " ഇതു ഞാന്‍ തന്നെയാ മോനേ "*
*കുട്ടി : " പക്ഷെ ഇതിന് മുത്തച്ഛനെ പോലെ വെളുത്തമുടിയോ ചുളിഞ്ഞ തൊലിയോ ഇല്ലല്ലോ പിന്നെ എങ്ങനെയാണ് മുത്തച്ഛന്‍ ആകുക ?"*
*മുത്തച്ഛന്‍ : അതിന് ഇതു എന്റെ ചെറുപ്പത്തിലെ ഫോട്ടോ അല്ലെ , അന്നത്തെ ശരീരം അല്ല എനിക്ക് ഇപ്പോള്‍ പക്ഷെ ഇതു ഞാന്‍ തന്നെ*
*ഇതില്‍ നിന്നു നമുക്കു ഒന്നു മനസ്സിലാക്കാം , ശരീരം എന്നത് " ഞാന്‍ " അല്ല . ആത്മാവ് മാത്രമാണ് " ഞാന്‍ " ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ ശരീരം കുഴിച്ചിടുന്നതിലും അവിടെ പേരു എഴുതി വയ്ക്കുന്നതിലും എന്ത് അര്‍ത്ഥം ആണ് ഉള്ളത് ?*
*ആത്മാവിനെ ദൈവത്തില്‍ അര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ശരീരം പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായ അഗ്നിയില്‍ ശുദ്ധികരിച്ചു സായൂജ്യം അടയുക എന്നതാണ് ഓരോ മനുഷ്യന്റെയും കടമ*
*വീട്ടില്‍ അസ്ഥിത്തറ കെട്ടുക , വിളക്ക് വയ്ക്കുക, വീട്ടില്‍ മരിച്ച ആളുടെ ഫോട്ടോ വയ്ച്ച് മാല ഇട്ടു വിളക്ക് കൊളുത്തുക ഇവയൊന്നും സനാതന ധര്‍മം അനുശാസിക്കുന്നില്ല .* 🙏
No comments:
Post a Comment