Monday, March 27, 2023

മരണം!:- #ശാശ്വതമായ_മരണം_ഇന്ന്_ആർക്കും_ലഭിക്കുന്നില്ല.!(#സ്വച്ഛന്ദഗമനം) കിട്ടുന്നതോ!! #കൊലപാതകങ്ങളും. എങ്ങനെയെന്നായിരിക്കും..!?? 1) മനഃസ്-ശരീരത്തെ കൊല്ലുന്നു, 2)ശരീരം-മനഃസിനെ കൊല്ലുന്നു. 3) ഇതുമല്ലെങ്കിൽ! നാം പോലുമറിയാതെ, എനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന്, തിരിച്ചറിയാത്ത മറ്റെന്തെങ്കില്ലും കാരണത്താലുള്ളത്.. ഇന്ന്; മനഃസ് ശരീരത്തെ കൊല്ലുന്നതും ശരീരം മനഃസിനെ കൊല്ലുന്നതുമാണ് ഏറ്റവും കൂടുതൽ.. തൊട്ട് പുറകെയുണ്ട് ( ഇന്ത്യയുടെയും ചൈനയുടെയും ജനസംഖ്യ കണക്ക്. പോലെ ) മറ്റ് കാരണത്താലുള്ളതും.... A] മനഃസ് ശരീരത്തെ കൊല്ലുന്നു..! പക്വതയില്ലാത്ത ഇളം പ്രായം മുതൽ വർദ്ധക്യത്തിൽ നിൽക്കുന്നവർ വരെ... ഒരു തുണ്ട് കയറില്ലോ, മറ്റേതെങ്കില്ലും ഉപാധികളിൽ കൂടിയോ ശരീരത്തെ കൊല്ലുന്നു... 😔എന്തുകൊണ്ട്??? B] ശരീരം മനഃസിനെ കൊല്ലുന്നു..! വാർദ്ധക്യത്തിൽ നിൽക്കുമ്പോഴും മോഹം തീർന്നിട്ടില്ലാത്ത മനഃസ്! അസുഖങ്ങളാലും അപകടങ്ങളാലും ശരീരത്തെ കാർന്നുതിന്നു കൊണ്ട്, ശരീരം മനഃസിനെ കൊല്ലുന്നു...😔 എന്തുകൊണ്ട്??? ഇവ രണ്ടുമാണ് ഇന്ന് ലോകത്തിൽ ഒന്നാമതായുള്ളത്.. C] തൊട്ടുപുറകെയുണ്ട്, മനഃസും ശരീരവും എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നതിന് മുമ്പ്, മറ്റൊരു ശക്തിയുടെ പ്രഹരത്താൽ ജീവനുകൾ നഷ്ടപ്പെടുന്നത്...💔 എന്തുകൊണ്ട്..??? എന്തുകൊണ്ട് എന്തുകൊണ്ട്...??? എന്ന് സ്വയം ചോദിക്കുവാൻ തുടങ്ങിയിട്ട്, കാൽനൂറ്റാണ്ടിന് മുമ്പോട്ടായിരിക്കുന്നു.. 1996-ൽ, 8 ആം ക്ലാസിൽ പഠിക്കുമ്പോൾ, പഠനം മതിയാക്കി മാസങ്ങൾ മാത്രം സൗഹൃദമുണ്ടായിരുന്ന ഒരു സുഹൃത്ത്! ഒരു ദിവസം ഈ ജീവിതം മതിയാക്കി പോയതാണ്, എൻ്റെ ഓർമ്മകളിലുള്ള ആദ്യത്തെ മനഃസ് ശരീരത്തെ കൊന്ന സംഭവം. ഈ അടുത്ത ഏതാനും മാസങ്ങൾക്ക് മുമ്പ് കൂടെ പഠിച്ചിരുന്ന മറ്റൊരു സുഹൃത്തും ഇതുപോലെ പോയതാണ് അവസാനത്തെത്... സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും പിൻബലം ഉണ്ടായിട്ടും! മനുഷ്യൻ എന്താ ജീവിതത്തിൽ പതറുന്നത്! മനോവേദനകളിൽ തകർന്ന് പോകുന്നത്..!!?? "പലവട്ടം ഓടിയിട്ടും ഓട്ടിച്ചിട്ടും എലിയെ കട്ടാത്ത സങ്കടത്തിൽ ഒരു പൂച്ചയും ആത്മഹത്യ ചെയ്തിട്ടില്ല/ചെയ്തതായി കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ലെങ്കിൽ നാളെ പിടിക്കാമെന്നെയുള്ളു ആ പച്ചയ്ക്ക്...!" എന്നാൽ, ഒരു ചെറിയ തോൽവി പോലും സഹിക്കാനാകാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്രയെത്ര വാർത്തകൾ...! 1991 ൽ എൻ്റെ നാട്ടിലെ സ്കൂളിൽ പഠിച്ചിരുന്ന കൂട്ടുക്കാരൻ പനി മൂലം ജീവിതം നഷ്ടപ്പെട്ടതാണ് ഓർമ്മകളിൽ ശരീരം മനസ്സിനെ തോൽപ്പിച്ച ഒന്നാമത്തെത്... ഇന്ന്, ചലചിത്രതാരം സുബിയുടെ മരണത്തിൽ എത്തി നിൽക്കുന്നു... സുബിയുടെ അവസാന വീഡിയോയിൽ പറയുന്നു, "ഞാൻ തിരിച്ചു വരും..." ഇവിടെയൊക്കെ ശരീരമാണ് മനഃസിനെ കൊല്ലുന്നത്... ജീവിക്കണമെന്ന ആഗ്രഹം മനഃസിനും വിട്ടുപോകുവാൻ കഴിയാത്ത വേദന ശരീരത്തിനും ഉള്ളപ്പോൾ, പകുതി വഴിയിൽ ഉപേക്ഷിക്കുന്നു/ ഉപേക്ഷിക്കപ്പെടുന്നു.💔 "വില കൂടിയ വാഹനങ്ങളിൽ, നമ്മൾ മണ്ണെണ്ണ ഉപയോഗിച്ചു ഓടിക്കുവാൻ ശ്രമിക്കുമോ? ഇല്ല, ഭ്രാന്തുണ്ടോ??! ഇല്ലെങ്കിൽ പിന്നെ, എന്തിനാണ് സുരക്ഷിതമല്ലാത്ത ജീവിതം നയിച്ച് (മയക്കുമരുന്ന്, മദ്യം, പുകയില ഉൽപ്പനങ്ങൾ, കൊഴുപ്പു കൂടിയതും ഉപയോഗശൂന്യമായഎണ്ണകൾ കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിച്ചും, ജങ്ക്ഫുഡ്,......) നമ്മുടെ ശരീരം നശിപ്പിക്കുന്നത്?നഷ്ടപ്പെടുത്തുന്നത്?! "#കൈവിട്ട്_പോയാൽ,#_ഒരിക്കലും_തിരിച്ചു_കിട്ടുന്നതല്ല;#_ജീവനും_ജീവിതവും.." എനിയ്ക്ക് വാഹനങ്ങൾ, വർഷങ്ങളുടെയും ഒരു പാട് ദൂരം ദിവസങ്ങളോളം ഓടിച്ചതിൻ്റെയും ധൈര്യവും കൈവഴക്കവുമുണ്ട്. അതിനാൽ, എനിയ്ക്ക് ഒന്നും സംഭവിക്കില്ലയെന്ന ചിന്തയിലും, ഞാൻ എങ്ങനെ ഓടിച്ചാലും മറ്റുള്ളവർ മാറി പൊക്കോളും എന്ന തോന്നലുമാണ്, പല കുടുംബങ്ങളുടെയും അടിവേരുകൾ വരെ ഇളകുന്നത്. പല വിലപ്പെട്ട ജീവനുകളും നഷ്ടപ്പെടുന്നതും ജീവിച്ചിരിക്കുന്ന സ്മാരകങ്ങളായി കഴിയേണ്ടി വരുന്നതിൻ്റെയും കാരണങ്ങളിൽ ഒന്ന്.. 'വർഷങ്ങൾക്ക് മുമ്പ് കേരളം സന്ദർശിക്കുവാൻ വന്ന അമേരിക്കൻ പൗരന് ഒരു മോഹം, ഇവിടെയും ഒന്ന് വാഹനം ഓടിക്കണം. അതിനായി അദ്ദേഹം ലൈസൻസ് എടുക്കുകയും വാഹനം ഓടിക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പോകുവാൻ നേരം താമസിച്ചിരുന്ന ഹോട്ടലിലെ ഫീഡ്ബാക്കിൽ ഇങ്ങനെ എഴുതി.. "ഞങ്ങളുടെ നാട്ടിൽ വാഹനം ഓടിയ്ക്കുവാൻ ലൈസൻസ് മാത്രം മതി, പക്ഷേ! ഇവിടെ അതിനോടൊപ്പം, ഏതോ ഒരു ശക്തിയുടെ അനുഗ്രഹം കൂടി വേണം!" ' [ഇവിടെ ലൈസൻസില്ലാതെയും വാഹനങ്ങൾ ഓടിക്കുന്നവരും ഉണ്ടെന്ന നഗ്നസത്യവും പറയാതെ വയ്യ.!] #ജന്മമെടുക്കുവാൻ (ജനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാൻ, പുരുഷനും സ്ത്രീയും വിചാരിച്ചാൽ മതി) ഒരു വഴിയും, #മരണത്തിന് {ശാശ്വതമായിട്ടുള്ള സത്യം, ജീവനുള്ള ഏത് വസ്തുവിനും മരണം ഉണ്ട്. ജന്മം നൽകിയവരും, ലോകത്തുള്ള സകലരും വിചാരിച്ചാലും തടുക്കുവാൻ സാധിക്കാത്തതുമായത്. സമയമായാൽ, പോകും!..} 4 വഴികളും..🙏 അതിൽ, ശ്രേഷ്ഠമായത് "#ഇച്ഛാമൃത്യു! മനഃസും ശരീരവും ഒരുമിച്ച് മരണത്തെ വരിക്കുന്നത്. 'ഇനിമതി, പിൻ വാങ്ങാം' എന്ന തീരുമാനത്തിൽ എത്തുമ്പോൾ സംഭവിക്കുന്നത്, മനഃസും ശരീരവും #യോഗയുക്തമാക്കി ജീവിച്ചവർക്ക് മാത്രമേ ഈ #സ്വച്ഛന്ദഗമനം എന്ന പരമാർഥമായ മരണം സാദ്ധ്യമാവുകയുള്ളൂ." '#പോയവരെല്ലാം_മിടുക്കന്മാർ; #ജീവിച്ചിരിക്കുന്നവർക്ക്_ദുഃഖഭാരവും_അതിൽ_നിന്നുമുള്ള_മോചനം_പ്രയാസകരവുമായി_കഴിയേണ്ടി_വരുന്നു.

No comments:

Post a Comment