Tuesday, March 21, 2023

ജന്മവാസനകൾ ******************* വാസനകൾ എന്ന് നാം പലകാര്യങ്ങൾക്കും പറയുമെങ്കിലും പ്രധാനമായി രണ്ടു ശക്തമായ ജന്മവാസനകളേ മനുഷ്യനും മൃഗങ്ങൾക്കും ഒക്കെയുള്ളൂ. 1. സ്വയം സംരക്ഷിക്കുവാനുള്ള അന്തർജ്ഞാനം . 2. പ്രത്യുൽപാദനത്തിനുള്ള അന്തർജ്ഞാനം സ്വയം സംരക്ഷണത്തിന്റെ പ്രകടിത ഭാവം വിശപ്പ്‌ ആണെങ്കിൽ പ്രത്യുല്പാടനതിന്റെ പ്രകടിത ഭാവം ഭോഗേച്ഛയാകുന്നു . ഈ വാസനകൾ സാക്ഷാത്കരിക്കുവാനുള്ള കർത്തവ്യങ്ങൾ ജീവാത്മാവിന്സ്വയം പ്രേരിതമാണ്. അഹംഭാവിയായ ജീവാത്മാവ് അധികാരം,യശസ്സ് ,കീർത്തി എന്നിവ മാത്രം കാംക്ഷിക്കുന്നു . ഇവർ അത്യാഗ്രഹത്താൽ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നു.ഇവരുടെ വാക്കുകൾ ധിക്കാരം നിറഞ്ഞതായിരിക്കും. ഇവർക്ക് മറ്റുള്ളവരേക്കാൾ ശക്തിയും പ്രസിദ്ധിയും എതുവഴിയിലൂടെയും നേടിയെടുക്കണം എന്നാ ആഗ്രഹം മാത്രമേയുള്ളൂ . സ്വയം സംരക്ഷണം എന്ന വാസനയാണ് എല്ലാ വ്യവസായ സംരംഭങ്ങളുടെയും മൂലഹേതു . സ്ഥിരമായ ബ്രഹ്മ ഭാവന പ്രാപ്തമാകണമെങ്കിൽ ആധിപത്യവും ചൂഷണവും ഒഴിവാക്കണം. മൂന്നാമതൊരു ജീവവാസന കൂടിയുണ്ട് അതാണ്‌ കൂട്ടുകൂടുവാനുള്ള ആഗ്രഹം.. ക്ഷീണിതൻ ശക്തിമാന്റെ സാമീപ്യം ആഗ്രഹിക്കുന്നു.സ്വയം സംരക്ഷണം ആണ് ഇതിനു നിദാനം. സ്ത്രീ പുരുഷന്റെ സാമീപ്യത്തിൽ ആനന്ദിക്കുന്നു . അതുപോലെ പുരുഷൻ സ്ത്രീയുമായി കൂട്ടുകൂടാൻ ഇഷ്ടപ്പെടുന്നു . പ്രത്യുൽപാദന ധർമം ആണ് ഇതിന് നിദാനം . എന്നാൽ ഈശ്വരസാക്ഷാത്കാരം ആഗ്രഹിക്കുന്നവ്യക്തി ലൗകികജീവികളെയും എതിർലിംഗത്തിലുള്ളവരെയും ബലമായി അകറ്റി നിർത്തേണ്ടതാണ് . എന്നിട്ട് ഏകാന്ത ജീവിതം നയിക്കണം.അപ്പോൾ ശക്തിയും ധൈര്യവും നിറഞ്ഞ വ്യക്തിത്വം കൈവരുന്നതാണ് . പ്രാരംഭ ഘട്ടത്തിൽ ഏകാന്തവാസം അതികഠിനമായിരിക്കും. പക്ഷെ എല്ലാത്തിനെയും ഓരോന്നായി തരണം ചെയ്യുന്ന വ്യക്തിക്ക് കിട്ടുന്ന പ്രതിഫലം വളരെ വലുതായിരിക്കും . അവൻ പരമപദത്തിലെ അമൃതം പാനം ചെയ്യുകയും ബ്രഹ്മജ്ഞാനിയായിത്തീരുകയും ചെയ്യുന്നു

No comments:

Post a Comment