Tuesday, March 21, 2023

പരമാനനന്ദവും ആത്മശാന്തിയും അനുഭവിക്കണമെങ്കില്‍ ഒറ്റവഴിയേയുള്ളു. പരിപൂര്‍ണ ശരണാഗതി! അതിനുകഴിഞ്ഞാല്‍ ഭഗവാന്‍ ആ നിമിഷംതന്നെ യോഗക്ഷേമം പൂര്‍ണമായി ഏറ്റെടുക്കും. ഭഗവാന്‍ ഈ ഉറപ്പ് തന്നു. വിവേകാനന്ദ സ്വാമി പറഞ്ഞു, 'ബലം ഒരെണ്ണമെ വേണ്ടൂ, മനോബലം. സമസ്ത രോഗത്തിനുമുള്ള ഔഷധമാണത്.' ഇതൊക്കെ നാം വേണ്ടവിധം കേള്‍ക്കുന്നോ അതോ ആലസ്യങ്ങളില്‍പ്പെട്ട് സുഖിക്കാനും വിശ്രമിക്കാനും നോക്കുകയാണോ? ശ്രദ്ധിക്കൂ.. ചലനമാണ് ജീവിതം. നിശ്ചലത ജീവനില്ലാത്ത അവസ്ഥയാണ്. കൂടുതല്‍ സുഖിച്ചാല്‍ മരിച്ചില്ലെങ്കിലും അസുഖങ്ങള്‍ ബാധിച്ച് കിടക്കേണ്ടിവരും. അതിനിട വരുത്തരുത്. ഒറ്റ ജീവിതമേയുള്ളു. നല്ല രുചിയുള്ളതൊക്കെ തിന്നും കുടിച്ചും ജീവിക്കണം എന്നത് വിഡ്ഢിയുടെ ഫിലോസഫിയാണ്. ജന്മാഷ്ടമിയുടെ വശ്യതയാര്‍ന്ന കൃഷ്ണഭഗവാന്റെ ശ്രേഷ്ഠ ചിന്തകള്‍ ഇതിന് കടകവിരുദ്ധം! ജനനംമുതല്‍ വിയോഗം വരെ കര്‍മനൈരന്തര്യവും തൂമന്ദഹാസവും ആണ്.

No comments:

Post a Comment