Tuesday, March 21, 2023

നമുക്കുള്ളിൽ സന്തോഷമുണ്ടാകുന്നത് പലതിന്റെയും ആഗ്രഹ പൂർത്തീകരണത്തിലൂടെയാണ്. എന്നാൽ നുമുക്കുള്ളിലെ ആഗ്രഹങ്ങൾ, നിരാകരിക്കലിലൂടെ മാത്രമേ പരിപൂർണ്ണമായ സന്തോഷം ലഭ്യമാകു ... സന്തോഷമില്ലാത്ത ജീവിതം അർത്ഥശൂന്യവും നിർജ്ജീവവും ആണ്.. ഏതെങ്കിലും ആഗ്രഹം നേടിയെടുക്കുമ്പോൾ നമുക്ക് സന്തോഷം ഉണ്ടാകുന്നു ,, എന്നാൽ ആ സന്തോഷം ക്ഷണികവുമാണ്... അതിന് നിലനിൽപ്പ് ഉണ്ടാകില്ല.. എന്നാൽ പകുത്ത് കൊടുക്കുമ്പോഴും ചേർത്ത് നിർത്തുമ്പോഴും , വിട്ടു കൊടുക്കുമ്പോഴുമാണ് ആ സന്തോഷത്തിന് സംതൃപ്തിയുണ്ടാകുന്നത്..നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വലിയ സന്തോഷമെന്നത് നമുക്ക് ചുറ്റുമുളള ബന്ധങ്ങളുടെ മനോഹാരിതയാണ്. എന്നാൽ ഒന്നിനോടും സംതൃപ്തിയില്ലാത്ത ഒരാൾക്ക് ആണെങ്കിൽ സന്തോഷമെന്നത് അറിയാനും അനുഭവിക്കാനും കഴിഞ്ഞെന്ന് വരില്ല.. മറിച്ച് ഓരോ ദിവസത്തെയും ചെറിയ ചെറിയ നേട്ടങ്ങളിലും സന്തോഷം കാണാൻ നാം ശ്രമിക്കണം.. വലിയ വിജയങ്ങളിൽ സന്തോഷം തിരയാതെ ചെറിയ ചെറിയ വിജയങ്ങളിലും ആനന്ദം നിറയ്ക്കാൻ ശ്രമിക്കണം. അങ്ങനെയായാൽ ജീവിതത്തിൽ ദുഃഖമുണ്ടാകുമ്പോഴും , ആ സഹനത്തിൽ സന്തോഷം കണ്ടെത്താൻ നമുക്ക് കഴിയും.*

No comments:

Post a Comment