Saturday, April 15, 2023

*വിഷു* 🥥🍅🍆🥕🌶️🥭🍍🍌🍈🍇🐮🌾🌴🙏🏼👣 പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങൾക്ക് നാളത്തെ വിഷു തുടങ്ങി പുതുവർഷം മുഴുവനും സമൃധിയുടെ നല്ല നാളുകൾ ആശംസിക്കുന്നു🙌 പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം. അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു അഥവാ വസന്ത കാല ഉസ്തവാരംഭദിനം 🔔 കൃഷ്ണവിഗ്രഹം, ദീപം , സ്വർണം, കണിക്കൊന്ന പൂക്കൾ , നെല്ല് , ഉണക്കല്ലരി , വാല്‍ക്കണ്ണാടി , വസ്ത്രം , കണ്മഷി , ചാന്ത് , ദശപുഷ്പം , വെറ്റില ,അടയ്ക്ക , വെള്ളി നാണയം , നിറപറ , തെങ്ങിൻ പൂക്കുല , ചക്ക , മാങ്ങാ , വെള്ളരിക്ക , നാളികേരം , നവധാന്യം തുടങ്ങിയവ ഓട്ടുരുളിയിൽ അലങ്കരിച്ചു വെച്ച് സൂര്യോദയത്തിനു മുൻപ് കണി കണ്ടാല്‍ അതിന്റെ സദ്ഫലം തുടർന്ന് വർഷം മുഴുവന്‍ ലഭിക്കും എന്നാണു വിശ്വാസം .കണ്ണുകള്‍ ‍അടച്ചു എണീറ്റ്‌ കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ് തുറക്കും , ഇത് പ്രകൃതി മാതാവിനെ പൂജിക്കുന്നതിനു തുല്യം ആണ് . വീട്ടിലെ മുതിര്‍ന്ന സ്ത്രീ കണി ഒരുക്കി വെച്ചാണ് കിടക്കുക രാവിലെ എഴുനേറ്റു കണി കണ്ട ശേഷം അവര്‍ ഓരോരുത്തരെ വിളിച്ചു കണി കാണിക്കുന്നു .എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ കണി എടുത്തു നാല്‍ക്കാലികളെ പോലും കാണിക്കുന്നു . കണി ഒരുക്കല്‍ , കൈനീട്ടം , പടക്കം , സദ്യ , ക്ഷേത്ര ദര്‍ശനം,വിഷു വിളക്ക് എന്നിങ്ങനെ പല ആചാരങ്ങള്‍ ഉണ്ട് . കാവുകളിലും ക്ഷേത്രങളിലും പണ്ട് മുതല്‍ ഉള്ള ആചാരം ആണ് വിഷു വിളക്ക് ,വിഷു ദിവസം വൈകീട്ട് ആണ് ഇത് ആചരിക്കുന്നത് . ആശങ്കകള്‍ അകന്നു ശുഭാപ്തി വിശ്വാസത്തോടെ അടുത്ത വിഷു വരെ ജീവിക്കാന്‍ ജനങ്ങളെ മാനസികമായി പ്രാപ്തരാക്കുന്നു. വിഷു ഒരു കാര്‍ഷിക ഉത്സവം കൂടി ആണ്, അത് കൊണ്ട് തന്നെ ആവണം വിളവെടുപ്പിന്റെ പ്രതീകം ആയി വിളകളും കണി കാണുന്നത് . ഹരേ കൃഷ്ണ 🙏

No comments:

Post a Comment