Wednesday, April 19, 2023

കര്‍ത്തൃത്വവും ഭോക്ത്തൃത്വവും മിഥ്യയാണ്. ജീവികള്‍, മരങ്ങളിലെ പൂക്കളും കായ്കളും പോലെ, വന്നും പോയുമിരിക്കും. അവയുടെയെല്ലാം കാരണം അഭ്യൂഹങ്ങള്‍ മാത്രമാണ്‌. എല്ലാം കാലനിബദ്ധം. അവ വ്യവഹാരത്തിൽ ഉണ്മയാണെന്നും പരാമർത്ഥത്തിൽ അല്ലെന്നും പറയാം. തടാകജലത്തില്‍ പ്രതിബിംബിക്കുന്ന ചന്ദ്രന്‌ ഇളക്കമുള്ളതായി തോന്നുന്നത് ജലോപരിയുണ്ടാവുന്ന ചലനം മൂലമാണല്ലോ. അത് സത്യമെന്നും അല്ലെന്നും മായാ ആണെന്നും അറിയണം

No comments:

Post a Comment