Sunday, May 21, 2023

 ജീവിതത്തിൽ എന്താകണം എന്ന് നാം തീരുമാനിച്ചാലും നിശ്ചയം ഈശ്വരൻ്റെതാണ്...

   കർമ്മങ്ങളിലെ പിഴവ് മിക്കപ്പോഴും ലക്ഷ്യത്തെ മാറ്റി മറിക്കും...

       എല്ലാവരിലും വിശാല മനസ്ഥിതി ഇല്ല...

        വേണ്ടതെല്ലാം നൽകി കാൽക്കീഴിൽ തളച്ചിടുന്നവരും ഉയരത്തിൽ പറക്കാൻ പഠിപ്പിക്കുന്നവരും ഉണ്ട്..

          ഇടുങ്ങിയ മനസിൽ വിശാല ചിന്ത വളരില്ല..

    പണവും പ്രതാപവും ഉണ്ടെങ്കിലും  ദുർഗുണങ്ങൾ ഉള്ള മനസ്സ്  ദുരിതത്തിലേക്ക്

     ഉള്ള യാത്രയിലാണ്..

     നാമൊരു ലക്ഷ്യം നേടാൻ ആഗ്രഹിച്ച് പരിശ്രമിച്ചാൽ ഈശ്വരാനുഗ്രഹം കൊണ്ടത് നേടാൻ കർമ്മഫലത്തിന് പ്രാധാന്യം ഉണ്ട്...

        കർമ്മശുദ്ധി ഇല്ലാത്തത് ഒന്നും ദീർഘകാലം വാഴില്ല...

      ശരീരത്തിലെ എല്ലാ അവയവങ്ങളും  ആരോഗ്യത്തോടെ ഉണ്ടായിരുന്നാൽ മാത്രമേ    ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കു.. ശരിയായ വ്യായാമവും വിശ്രമവും ഇല്ലങ്കിൽ        ദേഹമാകുന്ന യന്ത്രം  പ്രവർത്തന മാന്ദ്യം കാണിക്കും..

        കാലുകൾ പരസ്പരം മൽസരിച്ചു എങ്കിൽ ആരും നടക്കാൻ പടിക്കില്ലായിരുന്നൂ...

        അതുപോലെ തന്നെയാണ് മനസിൻ്റെ ആരോഗ്യവും..

          മനസ്സ് ദുർഗുണങ്ങളുടെ പാഠശാല ആയാൽ   നല്ലതൊന്നും അതിൽ വളരില്ല...

            ജോലിക്കാരൻ്റെ മകൻ ജോലിക്കാരൻ ആയാൽ മതി എന്ന സ്വാർഥ ചിന്ത ഉടലെടുക്കും..

                  ഈശ്വരനാകുന്ന നന്മ മനസിൽ ഇല്ലങ്കിൽ പാഴാണ് പല ജന്മം.

      നമ്മുടെ കർമ്മത്തിൻ്റെ ഉത്തരവാദി നാം മാത്രമാണ്..

        ഈശ്വരന് അതിൽ പങ്കൊന്നും ഇല്ല..

         പക്ഷേ കർമ്മത്തിൻ്റെ ഫലം നൽകുന്നത് ഈശ്വരനാണ്...ഏതു കർമ്മത്തിൻ്റെയും..

           ഈശ്വരനിൽ നമ്മുടെ വിധിയെ കൂട്ടി കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കുക  ഈശ്വരനിന്ദ പാപമാണ്..

             അത് പാപകർമ്മ ഫലത്തിന് അർഹമാണ്..

        അമിതമായി ആരെയും ആശ്രയിക്കാതെ  സ്വന്തംകാലിൽ നിൽക്കാൻ ശ്രമിക്കണം...

          പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ   അടിപതറാതെ കാര്യ കാരണം അറിഞ്ഞ് പരിഹരിച്ച് മുന്നേറണം...

            മേഘങ്ങൾക്ക് മേലെ പറക്കുന്ന പരുന്തിന് മഴ ഒരു പ്രശ്നമേയല്ല...

               ചിറകിൽ ഉള്ള വിശ്വാസമാണ്  പക്ഷിയെ പറക്കാൻ പ്രേരിപ്പിക്കുന്നത്...ജന്മസിദ്ധം എങ്കിലും...

                 ഈശ്വരവിശ്വാസം മുജ്ജന്മസിദ്ധമാണ്..

                 അവരിൽ നന്മയും കാരുണ്യവും സ്നേഹവും      മനശുദ്ധിയും കർമ്മശുദ്ധിയും  കൊണ്ട് ആഗ്രഹങ്ങൾ നിഷ്പ്രയാസം സാധിക്കുന്നു...

                    ഈശ്വര അനുഗ്രഹം ഉണ്ടങ്കിൽ നേടാൻ കഴിയാത്തതായി ഒന്നും തന്നെ ഇല്ല...

                     എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..ഏവർക്കും നന്മകൾ നേരുന്നു..നന്ദി .🙏

No comments:

Post a Comment