Friday, August 18, 2023

ധർമ്മം എന്നാൽ എന്താണ്🙏* 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 എന്താണ് ധർമ്മം എന്ന വാക്കിനെകൊണ്ട് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ എന്താണ് ധർമ്മം.. 🌹സനാതന ധർമ്മം🌹 സനാതനം (സന + അതനോതി), അതായത് അനശ്വരത നേടാൻ നിന്നെ പ്രാപ്തനാക്കുന്നത്. ‘സനാതനോഃ നിത്യനൂതനഃ’, ഇതിന്‍റര്‍ഥം ഏതാണോ അനശ്വരം ആയിരിക്കുന്നത്, നശിക്കാത്തത്, ആദിയില്ലാത്തതും ഇപ്പോഴും പുതുമയോടെ ഇരിക്കുന്നു. അതാണ് സനാതനം. 🌹വേദധർമ്മം🌹 വേദം എന്നാൽ ജ്ഞാനം/ അറിവ്. അറിവിന്റെ വിഷയം അല്ലെങ്കിൽ ജ്ഞാനം നേടാനുള്ള ഉപാധി. ഇവിടെ ജ്ഞാനം എന്ന പദം ആത്മാവിനെ കുറിച്ചുള്ള അറിവ്, ഈശ്വര സാക്ഷാത്കാരം, ആത്മീയ അനുഭൂതി എന്നീ സന്ദർഭങ്ങൾക്കുള്ളതാണ്. 🌹ഹിന്ദുധർമ്മം🌹 മേരുതന്ത്രം എന്ന പുണ്യഗ്രന്ഥത്തിൽ ഹിന്ദു എന്ന പദത്തെ ഇപ്രകാരം വ്യാഖ്യാനിച്ചിരിക്കുന്നു,‘ഹീനാന് ഗുണാന് ദൂഷയതി ഇതി ഹിന്ദു‘ അതായത് എന്താണോ പ്രാകൃതമായ താഴ്ന്ന നിലയിലുള്ള രജ, തമഗുണങ്ങളെ നശിപ്പിക്കുന്നത് അത് ഹിന്ദു. ആരാണോ ഹീനമായ രജതമോഗൂണങ്ങളെയും അതിന്റെ ഫലമായുള്ള ചിന്ത, വാക്ക്, പ്രവർത്തി എന്നീ നിലകളിലുള്ള ഹീനമായ പ്രവർത്തികളെയും മാറ്റി, സത്വഗുണ പ്രധാനമായ കാര്യങ്ങളിൽ മുഴുകിയതിനാൽ ജീവിതത്തിന്റെ സാരം ഈശ്വരഭക്തിയാണെന്ന് കരുതി ദൈവത്തെ തേടുകയും, കർമ്മയോഗത്തിൽ ഉറച്ച്നിന്ന് സമൂഹത്തെ നയിക്കുകയും ചെയ്യുന്നവരെ ഹിന്ദു എന്ന് വിളിക്കുന്നു. അതിനാൽ ഹിന്ദു എന്നത് ഒരു മനോഭാവമാണ്... ഹിന്ദുധർമ്മം ദർശിപ്പിക്കുന്ന ആത്മീയതയുടെ ഒരേയൊരു ശാശ്വതമായ ലക്ഷ്യം എന്തെന്നാൽ വ്യക്തിയിൽ ഈശ്വരനെ കാണിക്കുക എന്നതിൽ കവിഞ്ഞ് ഈശ്വരതത്ത്വത്തെ പ്രകടിപ്പിക്കുക എന്നതാണ്... ഹിന്ദുധർമ്മം എല്ലാവരേയും സ്നേഹിക്കാൻ പഠിപ്പിക്കുകയും അങ്ങേയറ്റത്തെ ചിന്താസ്വാതത്യ്രം നല്കുകയും ചെയ്യുന്നു. ഹിന്ദു ധർമ്മത്തിന്റെ പ്രാധാന്യം താഴെപറയുന്നു. ഈശ്വര ചരണങ്ങളിൽ നിരന്തരമായി സമർപ്പിച്ചുകൊണ്ടുള്ള അതിരുകളില്ലാത്ത സ്നേഹവും ഭക്തിയും ഹിന്ദുവിന്റെ ഹിന്ദുത്വത്തിന്‍റെ അടയാളമാണ്. ഈ ഭൂമുഖത്ത് മറ്റ് തത്ത്വസംഹിതകൾ ഒന്നും തന്നെ ഇല്ലാതിരുന്നപ്പോഴും ഹിന്ദുധർമ്മം നിലനിന്നിരുന്നു. വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത ആശയസംഹിതകൾ വന്നപ്പോഴും ഹിന്ദുധർമ്മം നിലനില്ക്കുന്നുണ്ട്. മറ്റ് എല്ലാ ആശയ സംഹിതകളും ഇല്ലാതായാലും ഹിന്ദുധർമ്മം നിലനില്ക്കുക തന്നെ ചെയ്യും. അതിനാൽ ഹിന്ദുധർമ്മം ഒരു ആശയസംഹിതയല്ല. ഹിന്ദുത്വം (സാധകന്റെ ഗുണങ്ങൾ) ഒരു വ്യക്തിയുടെ സ്ഥിര സ്വഭാവമാണ്. അതിനാൽ ഏതൊരു വ്യക്തി ഈ ഗുണവിശേഷങ്ങൾ സ്വായത്തമാക്കിയില്ലെങ്കിൽ മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ആയ ഈശ്വര സാക്ഷാത്കാരം ഒരിക്കലും സാധ്യമാകില്ല. ഈ ലോകത്തിലെ മൊത്തം മാനവരാശി സന്തുഷ്ടമായിരിക്കണമെങ്കിൽ, അവർ ഹിന്ദു ധർമ്മാചാരികളുടെ പാദങ്ങളിൽ വീണ് ജ്ഞാനം നേടണം. എന്നാൽ മാത്രമേ ശാശ്വത സന്തോഷം പ്രാപ്തമാകൂ എന്ന് മനുസ്മൃതിയിൽ പറയുന്നു... 🌹 ചൈതന്യ ധർമ്മം🌹 ഹിന്ദുത്വം ചൈതന്യത്തിന്റെ സിദ്ധാന്തമാണ്. ചൈതന്യം സൃഷ്ടിയെ നിലനിർത്തുന്നു. അതിനാൽ ഹിന്ദുധര്‍മം ‘ചൈതന്യ ധർമ്മം’ എന്നും അറിയപ്പെടുന്നു. 🌹. ഈശ്വര ധർമ്മം🌹 ധർമ്മം ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതിനാൽ ഇതിനെ ഈശ്വര ധർമ്മം എന്നും വിളിക്കുന്നു. 🌹 മാനവധർമ്മം🌹 മാനവൻ സനാതനനാണ്, അതായത് പൌരാണികം. അതിനാൽ ധർമ്മത്തെ മാനവധർമ്മം എന്നും വിളിക്കുന്നു. ഇപ്രകാരം പറഞ്ഞുവെങ്കിലും മനുഷ്യൻമാർക്ക് മാത്രമല്ല സകല സൃഷ്ടികൾക്കും ഇതിൽ ഈ വ്യാഖ്യാനമനുസരിച്ച് പരിഗണന നൽക്കുന്നു. 🌹വിശ്വധർമ്മം🌹 മനുഷ്യജന്മം സര്‍വ്വവ്യാപിയായ ഈശ്വരന്‍റെ സാക്ഷാത്കാരത്തിന് വേണ്ടിയുള്ളതിനാൽ ധർമ്മത്തെ വിശ്വധർമ്മം എന്ന് അഭിസംബോധന ചെയ്യുന്നു.... മനുഷ്യൻ സനാതനനാണെങ്കിൽ അവന്റെ തൊട്ടുമുൻപുള്ള ജന്മത്തെക്കുറിച്ചുപോലും അവന് യാതൊരു പ്രജ്ഞയുമില്ലാത്തതെന്തുകൊണ്ട്? വാദത്തിനുവേണ്ടി അവൻ ഈശ്വരനിലുണ്ടെന്നുപറയാം. എന്നാൽ ഭഗവാൻ ഇവിടെവന്നപ്പോൾ തന്റെ പൂർവ്വ ജന്മങ്ങളെക്കുറിച്ച് വ്യക്തമായ പ്രജ്ഞയുണ്ടായിരുന്നുവല്ലോ. അതുകൊണ്ട് ഈശ്വരനോടൊപ്പം മനുഷ്യനും സനാതനനാണെന്ന് പ്രജ്ഞയുള്ളവർ ആരും അംഗീകരിക്കുന്നില്ല.. 🙏

No comments:

Post a Comment