Sunday, August 20, 2023

എന്തൊരു കഷ്ടം ആണ് മനുഷ്യരുടെ കാര്യം... നിങ്ങൾ എന്തിനും ഏതിനും അലയുന്നു.. നിങ്ങൾക്ക് സന്തോഷം വേണം.. സമാധാനം വേണം.. ഐശ്വര്യം വേണം.. നല്ല ആരോഗ്യത്തോടെ ജീവിക്കണം.. ഇതെല്ലാം എങ്ങനെ നേടാനാവുമെന്ന് അന്വേഷിച്ചു കാലം കഴിക്കുന്നു.. പലരും പല ഉപദേശങ്ങളും നൽകും നിങ്ങൾ അതെല്ലാം പരീക്ഷിക്കും.. എന്നിട്ടും ഒരു പ്രയോജനവുമില്ല... നിങ്ങൾക്ക് അറിയില്ല നിങ്ങളെ.. നിങ്ങൾക്കുള്ള അപൂർവ്വ ശക്തി വിശേഷങ്ങളെ....നിങ്ങളുടെ മനസ്സിന്റെ അത്ഭുതം നിറഞ്ഞ ശക്തിയെ.. നിങ്ങളുടെ ഇന്ത്രിയങ്ങൾ നിങ്ങളിൽ കാണിക്കുന്ന ശക്തിവിശേഷങ്ങളെ...നിങ്ങൾ നിങ്ങൾക്കുള്ളിലെ ശക്തിയെ ഉണർത്തൂ.. മനസ്സിനെ നിങ്ങളുടെ അധീനതയിൽ കൊണ്ട് വരൂ.. ഒരു അനുസരണയുള്ള കുട്ടിയെപോലെ മനസ്സിനെ മാറ്റിയെടുക്കൂ.. നിങ്ങൾക്കുള്ളിലെ കുണ്ഡലിനീ ശക്തിയെ ഉണർത്തൂ... അതിനയുള്ള മാർഗങ്ങൾ തേടൂ. ധ്യാനത്തിലൂടെയും യോഗയിലൂടെയും നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും അനുസരണയുള്ള കുട്ടിയെപ്പോലെ മാറ്റിയെടുക്കൂ... യോഗമാർഗ്ഗങ്ങൾ ഗുരുവിലൂടെ അഭ്യസിച്ചുകൊണ്ട് നിങ്ങൾ തന്നെ നിങ്ങളുടെ അത്ഭുതം നിറഞ്ഞ ശക്തികൾ പുറത്തെടുക്കൂ... മനസ്സ് നിർമ്മലം എങ്കിലേ ഇതെല്ലാം സാധ്യമാവൂ... ചിന്തകൾ തിന്മയുടെ വശങ്ങളിലേക്ക് നീങ്ങിയാൽ ഒന്നും സാധ്യമാവില്ല.. അതിനാണ് ആദ്യമേ ഈശ്വര വിശ്വാസം നേടുന്നത്.. ചിന്തകൾ സന്മാർഗ്ഗത്തിലൂടെ സഞ്ചരിക്കേണം.. മനസ്സിൽ സ്നേഹം ഉണരേണം..ഈശ്വരൻ സർവ്വ കഴിവും നമുക്ക് നൽകിയിട്ടുണ്ട്.. നാം അതെങ്ങനെ ഉപയോഗ്യമാക്കേണം എന്നു പഠിക്കേണ്ടതുണ്ട്... അതിനുള്ള മാർഗങ്ങൾ ഈശ്വരൻ തന്നെ നമുക്ക് കാണിച്ചു തരും.. പക്ഷെ അതിനയുള്ള പടിവാതിലിൽ നാം കൊട്ടുക തന്നെ വേണം... നാം ദുർമാർഗ്ഗങ്ങളെ തേടുന്ന നേരം കൊണ്ട് സന്മാർഗ്ഗങ്ങളിലേക്ക് ചുവടുവെക്കേണം നമുക്കുള്ളിലെ ശക്തിവിശേഷങ്ങളെ ഉണർത്തി ജീവിതം തന്നെ സന്തോഷം നിറഞ്ഞതാക്കി മാറ്റണം.. ആ വഴികളിലേക്ക് നാംഎത്തിപ്പെടേണമെങ്കിൽ ഈശ്വര കൃപ നാം നേടിയെടുത്തെ മതിയാവൂ... ഈശ്വരൻ സന്മാർഗ്ഗങ്ങൾ കാണിച്ചുതരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. എല്ലാവർക്കും ശുഭദിനം 🙏

No comments:

Post a Comment