BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, November 28, 2023
_*ഇരുപതാംനൂറ്റാണ്ടിൽ ഭാരതംകണ്ട ഏറ്റവും വലിയ മഹാതപസ്വി 'മഹാസന്യാസിവര്യൻ കാഞ്ചിപരമാചാര്യർ:*_
-------------------------------------
*ഭൂമിയിൽ നടമാടിയ ദൈവം എന്ന് ലോകംവാഴ്ത്തിയ കാഞ്ചി പരമഗുരു ശ്രീചന്ദ്രശേഖരേന്ദ്ര* *സരസ്വതി സ്വാമികൾ, കാഞ്ചിമുനിവർ, കാഞ്ചിപരമാചാര്യ,*
*കാഞ്ചിമഹാപെരിയവർ, മഹാസ്വാമി എന്നീ പേരുകളിൽ സ്വാമി അറിയപ്പെട്ടു,*
*ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ രണ്ടാം പിറവിയായും, കാഞ്ചി കാമാക്ഷിദേവിയുടെ മനുഷ്യരൂപമായും മഹാഗുരുവിനെ ഭക്തർ ദർശിച്ചു,*
*ശ്രീശങ്കരന് ശേഷം അദ്ദേഹത്തിൻ്റെ അതേ ഗുണകർമ്മങ്ങളോടുകൂടി പിറവി കൊണ്ട ഒരേയൊരു ശ്രീശങ്കരമഠാധിപതിയാണ് ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾ, അദ്ദേഹത്ത് മുമ്പും പിമ്പും ഇതുപോലെ മറ്റാരും ഭൂമിയിൽ പിറവി കൊണ്ടിട്ടില്ല, അതിനാൽ സ്വാമിയെ ആദിശങ്കരൻ്റെ രണ്ടാം ജൻമമായി ഭക്തർ വിശ്വസിക്കുന്നു,*
*ആദിശങ്കരനെ പോലെ കന്യാകുമാരി മുതൽ ഹിമാലയം വരെ പദയാത്ര നടത്തിയത് ആധുനിക ഭാരതത്തിലെ ഒരേയൊരു കാഞ്ചിപരമഗുരു മാത്രം, ശ്രീശങ്കരസ്വാമികൾക്ക് എട്ട് ഭാഷയാണ് വശമുണ്ടായതെങ്കിൽ ശ്രീചന്ദ്രശേഖരന്ദ്രസ്വാമികൾ പത്ത് ഭാഷകൾ കൈകാര്യം ചെയ്യുമായിരുന്നു,*
*ജീവിതരേഖ:*
*തമിഴ്നാട്ടിലെ ആർകാട് ജില്ലയിൽ വിഴുപുരത്ത് 1894 മെയ് 20ന് (അനിഴം നക്ഷത്രത്തിൽ )പരമഗുരു ജനിച്ചു, കർണാടകത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കുടിയേറിയ സ്മാർത്തബ്രാഹ്മണകുടുംബമാണ്, അച്ചൻ സുബ്രഹ്മണ്യ ശാസ്ത്രി ജില്ല അധികാരി സ്ഥാനം വഹിച്ചിരുന്നു,, അമ്മ മഹാലക്ഷ്മിഅമ്മാൾ സംഗീതജ്ഞയായിരുന്നു, ഇവരുടെ രണ്ടാമത്തെ മകനാണ് പരമാചാര്യ, പൂർവ്വനാമം സ്വാമിനാഥൻ ശാസ്ത്രി.*
*1905 ൽ പതിനൊന്നാം വയസിൽ സ്വാമിയുടെ ഉപനയനകർമ്മം നടന്നു, 1906 ൽ അന്നത്തെ കാഞ്ചി കാമകോടിപീഠം മഠാധിപതി സമാധി ആയതിനെ തുടർന്ന് അമ്മ മഹാലക്ഷ്മിയുടെ അടുത്ത ബന്ധുവായ ഒരുസ്വാമി അറുപത്തി ഏഴാമതു മഠാധിപതിയായി ചുമതലയേറ്റു, എന്നാൽ അധികം താമസിക്കാതെ അദ്ദേഹത്തിന് ശരീരസുഖമില്ലാതെ തളർന്ന് കിടപ്പിലായി. അമ്മയും ബാലനായസ്വാമിനാഥനും കാഞ്ചിയിൽ താമസിച്ച് മഠാധിപതിയെ പരിചരിച്ചിരുന്നു, കുറച്ച് നാൾ കഴിഞ്ഞ് അദ്ദേഹം സമാധിയായി.*
*അന്ന് കാഞ്ചി കാമകോടി പീഠം പുതിയ മഠാധിപതിയായി തിരഞ്ഞെടുത്തത് വെറും പതിമൂന്ന് വയസ് മാത്രം പ്രായമുള്ള സ്വാമിനാഥനെയാണ്.*
*1907 ഫെബ്രുവരി 13ന് കാഞ്ചി കാമകോടി പീഠത്തിൻ്റെ അറുപത്തി എട്ടാമതു ആചാര്യനായി ബാലസ്വാമിനാഥൻ അഭിഷിക്തനായി.* *ചരിത്രത്തിലാദ്യ സംഭവമാണ് ഒരു ചെറുബാലൻ ശ്രീ ശങ്കരമoത്തിൻ്റെ അധിപതിയായത്.*
*ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾ എന്ന നാമം സ്വീകരിച്ചു.*
*ആ കൊച്ചുസ്വാമി പിന്നീട് ലോകം മുഴുവൻ അറിയപ്പെടുന്ന കാഞ്ചിപരമാചാര്യരായി മാറിയത് ചരിത്രം.*
*1907 തൊട്ട് 1909 വരെ രണ്ട് വർഷം മoത്തിൽ താമസിച്ച് വേദങ്ങൾ, ശാസ്ത്രങ്ങൾ, പുരാണോതിഹാസങ്ങൾ പഠിച്ചു. 1911 മുതൽ 1914 വരെ കാവേരി തീരത്തുള്ള മഹേന്ദമംഗലം ഗ്രാമത്തിൽ താമസിച്ചു. ഇക്കാലം കൊണ്ട് മഹാസ്വാമി സർവ്വ ശാസ്ത്ര ഗ്രന്ഥങ്ങളും പഠിച്ചെടുത്തു.*
*ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, ശില്പശാസ്ത്രം, ആയൂർവേദം, സംഗീതം എന്നിവയിൽ അതീവ പാണ്ഡിത്യംനേടി.* *ചിത്രരചനയിലും മികവ് കാട്ടി സ്വാമി.*
*ഇംഗ്ലീഷ് സാഹിത്യവും അദ്ദേഹം പഠിച്ചു, സംസ്കൃതം, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഉറുദു, ഹിന്ദി, അറബി ,ഇംഗ്ലിഷ്, ഫ്രഞ്ച് എന്നി പത്ത് ഭാഷകളിൽ പ്രാവിണ്യം നേടി മഹാഗുരു കാഞ്ചിപരമാചാര്യർ.*
*1914 ൽ കുംഭകോണത്തു തിരിച്ചെത്തി സ്വാമികൾ, ഭാരതത്തിൻ്റെ തത്വശാസ്ത്രങ്ങൾ, സനാധനധർമ്മം എന്നിവയെ പറ്റി ഗ്രന്ഥങ്ങൾ രചിച്ചും പ്രഭാഷണം നടത്തിയും ലോകമെങ്ങും പ്രചരിപ്പിച്ചു, ജാതി /മത വ്യത്യാസമില്ലാതെ അദ്ദേഹത്തെ പിൻതുടർന്നവർ ഏറെ. അദ്ദേഹത്തിൻ്റെ കീർത്തി ലോകമെങ്ങും പരന്നു. ക്രൈസ്തവ, ഇസ്ലാമിക വിശ്വാസികൾ പോലും അദ്ദേഹത്തെ അംഗീകരിച്ചിരുന്നു.*
*ആദിശങ്കരാചര്യർക്ക് ശേഷം 'ജഗദ്ഗുരു' എന്ന് ലോകം വിളിച്ച, അംഗീകരിച്ച ഒരേയൊരു സന്യാസിശ്രേഷ്ടനാണ് കാഞ്ചിപരമാചാര്യർ.*
*ആദിശങ്കരനെ പോലെ മഹാ ജ്ഞാനിയായി വിളങ്ങി നിന്നു. പരമാചാര്യ, രാജ്യത്ത് പലയിടങ്ങളിലായി സനാധന ധർമ പാഠശാലകൾ ആരംഭിച്ചു, വേദ ശാലകൾ ആരംഭിച്ചു.*
*സാധാരണയായി മഠാധിപതികൾ ചക്രവർത്തിമാരെപ്പോലെ പല്ലക്കിലും രഥത്തിലും, ആലവട്ട, വെഞ്ചാമര' മുത്തുകുടകളോടെയാണ് യാത്ര ചെയ്യാറ്, എന്നാൽ കാഞ്ചിപരമഗുരു ഒരിക്കൽ പോലും പല്ലക്കിൽ യാത്ര ചെയ്തിട്ടില്ല, സ്വാമിക്ക് മുമ്പും പിമ്പും വന്ന ആചാര്യൻമാർ എല്ലാവരും രഥത്തിലോ പല്ലക്കിലോ ആണ് യാത്ര ചെയ്തിരുന്നത്.*
*സ്വാമി ഒരിക്കൽ പോലും മറ്റ് വാഹനങ്ങളിലും കയറിയിട്ടില്ല, പദയാത്ര മാത്രം, സ്വാമികൾ ഭാരതം മുഴുവൻ സഞ്ചരിച്ചത് ആദി ശങ്കരനെ പോലെ തന്നെ പദസഞ്ചാരിയായാണ്.*
*ലൗകീക സുഖങ്ങൾ എല്ലാം ഉപേക്ഷിച്ച ഒരു സന്യാസി എങ്ങനെ സമൂഹത്തിൽ ജീവിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു കാഞ്ചിപരമാചാര്യ, എന്നാൽ അദ്ദേഹത്തിൻ്റെ സമകാലികരായ സന്യാസിമാരോ അതിന് ശേഷം വന്നവരോ അദ്ദേഹത്തിൻ്റെ വഴി പിൻതുടർന്നിട്ടുണ്ടോ എന്നത് സംശയമാണ്.*
*1919ൽ ആണ് മഹാത്മഗാന്ധി കാഞ്ചി മഹാസ്വാമിയെ സന്ദർശിച്ചത്, ആ ദിവ്യതേജസ് കണ്ട മാത്രയിൽ ഭാരതത്തിൻ്റെ രാഷ്ട്രപിതാവ് കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു, അന്ന് മഹാഗുരുവിന് വയസ് ഇരുപത്തിയഞ്ച് മാത്രം, മഹാത്മാവിൻ്റെ മകൻ്റെ പ്രായംപോലും ഇല്ല ആചാര്യസ്വാമിക്ക്.*
*രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് അന്ന് കടൽ മാർഗ്ഗം റെയിൽവേ ഗതാഗതം ഉണ്ട്, രാമേശ്വരത്ത് എത്തിയ മഹാഗുരു റെയിൽ പാളത്തിലൂടെ നടന്ന് ധനുഷ്കോടിയിലേക്ക് പുറപ്പെട്ടു, പരമാചാര്യ പോയി തിരിച്ച് വരുന്നതുവരെ അതു വഴിയുള്ള റെയിൽ ഗതാഗതം അന്നത്തെ ബ്രിട്ടീഷ് ഗവർമെൻ്റ് നിർത്തിവെച്ചു !*
*രാമേശ്വരത്ത് നിന്നാണ് മഹാഗുരു കാശിയിലേക്ക് പദയാത്ര പുറപ്പെട്ടത്, സ്വാമി നടന്ന് പോകുന്ന വഴിയിലെല്ലാം കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചു അതത് ദേശവാസികൾ.*
*ജയ ജയശങ്കര...*
*ഹര ഹര ശങ്കര... പാടി കൊണ്ട് ശിഷ്യഗണങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു.* *നാട്ടുരാജാക്കൻമാരും മറ്റും അദ്ദേഹത്തെ ആചാരപ്രകാരം സ്വീകരിച്ചു. പദയാത്ര ഹൈദരാബാദ് എത്തിയപ്പോൾ ഹൈദരാബാദ് നൈസാം നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഹൈദരാബാദ് നഗരം കൊടിതോരണങ്ങളാൽ അലങ്കരിച്ച് ഉത്സവ പ്രതീതിയിൽ ആറാടി. നൈസാമിൻ്റെ ആവശ്യപ്രകാരം ഒരു ദിവസം ഹൈദരാബാദിൽ വിശ്രമിച്ച ശേഷം മഹാഗുരു കാശിയിലേക്ക് പദയാത്ര തുടർന്നു.*
*ഓരോ നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത്.*
*യാത്രകൾ കഴിഞ്ഞ്കാഞ്ചി മഠത്തിൽ സ്ഥിരതാമസമാക്കിയ പരമഗുരുവിൻ്റെ ആഹാരം കഞ്ഞിയും പയറും ആയിരുന്നു, ഒരു ദിവസം കഞ്ഞിക്കൊപ്പം കഴിക്കാൻ അച്ചിങ്ങപയർ തോരനും ഉണ്ടായി.*
*സ്വാമിജിക്ക് തോരൻ ഇഷ്ടപ്പെട്ടു, അത് പാചകകാരനോട് പറയുകയും ചെയ്തു, മoത്തിലെ തോട്ടത്തിൽ ഉണ്ടായ പയറാണ്.*
*പിറ്റേ ദിവസവും അച്ചിങ്ങപയർ തോരൻ തന്നെ ..*
*മൂന്നാമത്തെ ദിവസവും അതു തന്നെ ഭക്ഷണം വന്നപ്പോൾ 'എന്താ ഇങ്ങനെ എന്ന് സ്വാമികൾ ആരാഞ്ഞു.*
*"ഗുരുവിന് അച്ചിങ്ങപയർ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നല്ലോ 'അതിനാലാണ് പാകം ചെയ്തതെന്ന പാചകകാരൻ്റെ മറുപടി കേട്ട് മഹാഗുരു ഞെട്ടിപ്പോയി.*
*വേഗം സ്വാമിജി എഴുന്നേറ്റ് മoത്തിലെ ഗോശാലയിൽ എത്തുകയും അവിടെ താഴെ കിടന്ന ചാണകം എടുത്ത് നാക്കിൽ തേയ്ക്കുകയും ചെയ്തു."ഒരു സന്യാസിയായ താൻ അച്ചിങ്ങപയറിൻ്റെ രുചി അറിഞ്ഞിരിക്കുന്നു, "*
*അച്ചിങ്ങപയർ രുചിയോടെ ആസ്വദിച്ച് കഴിച്ചത് ഒരു പാപമായി കണ്ടാണ് അദ്ദേഹം നാക്കിൽ ചാണകം തേച്ചത്, പിന്നിട് മഹാസമാധി വരെ അദ്ദേഹം കഞ്ഞിയും ചെറുപയറും മാത്രമാണ് കഴിച്ചിരുന്നത്.*
*പരമാചാര്യരുടെ ഭക്തയായിരുന്നു വിഖ്യാത സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മി. സുബ്ബമ്മ ഗുരുവിനെ ദർശിക്കാൻ പോകുമ്പോഴല്ലാം ആചാരപ്രകാരം പതിനെട്ട്മുഴം പുടവ ചുറ്റിയാണ് പോയിരുന്നത്. ഒരു ദിവസം പരമഗുരു പറഞ്ഞു 'സുബ്ബലക്ഷ്മി സാധാരണ പെൺകളെ പോലെ വേഷം ധരിക്കുന്നതാണ് നല്ലത് എന്ന് ' അതിനു ശേഷം സുബ്ബലക്ഷ്മിയമ്മ പതിനെട്ടുമുഴം പുടവ ചുറ്റിയിട്ടില്ല.*
*ഐക്യരാഷ്ട്രസഭയിൽ എംഎസ് സുബ്ബലക്ഷ്മിയമ്മ പാടിയ "മൈത്രീം ഭജതേ ... എന്ന് തുടങ്ങുന്ന കീർത്തനം രചിച്ചത് കാഞ്ചിപരമഗുരുവാണ്,*
*തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും,*
*വിശുദ്ധ മദർ തേരേസയും കാഞ്ചിപരമാചാര്യരെ സന്ദർശിച്ചിട്ടുണ്ട്.*
*" ജ്ഞാനദീപം' എന്നാണ് പരമഗുരുവിനെ മദർ തേരേസ വിശേഷിപ്പിച്ചത്.*
*ജവഹർലാൽ നെഹ്റു, സി രാജഗോപാലാചാരി, ഏ പി ജെ അബ്ദുൾ കലാം, ഇന്ദിര ഗാന്ധി,* *രാജീവ് ഗാന്ധി, ശങ്കർ ദയാൽ ശർമ്മ ,കെ ആർ നാരായണൻ,*
*സത്യസായി ബാവ ,ശ്രീ ശ്രീ രവിശങ്കർ, അമിതാബ് ബച്ചൻ, ബിർലാ കുടുംബം, ജെ ആർ ടി ടാറ്റാ, ദീരുബായ് അംബാനി, അടൽ ബിഹാരി വാജ്പേയ്,* *ലതമങ്കേഷ്കർ ,*
*രജനികാന്ത്,* *കമലഹാസൻ ,*
*കരുണാനിധി,* *ജയലളിത,എം ജി ആർ തുടങ്ങി ഭാരതത്തിലെ രാഷ്ടീയ, സാമൂഹിക, കലാസാംസ്കാരിക, ആത്യാത്മിക രംഗത്തെ വിശിഷ്ടരായ വ്യക്തികൾ കാഞ്ചി പരമാചാര്യരെ നേരിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങിച്ചിട്ടുള്ളവരാണ്.*
*1994 ജനുവരി 8 ന് നൂറാം വയസിൽകാഞ്ചി പരമഗുരു ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി സ്വാമികൾമഹാസമാധിയായി, 87 വർഷം മഠാധിപതിയായിരുന്ന ഏക സന്യാസിശ്രേഷ്ടൻ, പതിമൂന്നാം വയസിൽ ആചാര്യനായി 87 വർഷക്കാലം ശ്രീ ശങ്കരമoത്തെ നയിച്ചു.* *ആദിശങ്കരന് കഴിയാതെ പോയത് രണ്ടാം ജൻമത്തിൽ പൂർത്തിയാക്കി.*
*പരമഗുരുവിൻ്റെ ജീവൻ നിശ്ചലമായപ്പോൾ അന്ന് അദ്ദേഹത്തിൻ്റെ മുറിയിൽ ഉണ്ടായിരുന്ന ഘടികാരവും നിശ്ചലമായി, സമയം ഉച്ചകഴിഞ്ഞ് 2:58 PM ഇപ്പോഴും മOത്തിലെ പരമഗുരുവിൻ്റെ മുറിയിൽ കാണാം ആ ഘടികാരം.*
*പരമഗുരുവിനെ പറ്റി സംസ്കൃതത്തിലും തമിഴ്, തെലുങ്ക് ഭാഷയിലും ധാരാളം കീർത്തനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്.*
*'ദൈവത്തിൻ്റെ കുറൾ ' എന്ന പേരിൽ അദ്ദേഹത്തിൻ്റെ സനാധനധർമ്മ തത്വങ്ങളെ പുസ്തകമാക്കിയിട്ടുണ്ട്, ഇംഗ്ലീഷ് അടക്കം പല ഭാഷകളിലേക്ക് ഇത് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.*
*പരമഗുരുവിൻ്റെ ജയന്തി ' അനുഷം മഹോത്സവമായി 'ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ എല്ലാ വർഷവും കൊണ്ടാടുന്നു.*
_*ജയ ജയശങ്കര...*_
_*ഹര ഹര ശങ്കര....*_ 🙏
*കടപ്പാട്*
No comments:
Post a Comment